മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2023 നവംബർ 21 ചൊവ്വ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 21.11.2023 (1199 വൃശ്ചികം 05 ചൊവ്വ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഗുണപരമായ നേട്ടങ്ങള്‍ ഭവിക്കും. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ വിചാരിച്ചതിലും ഭംഗിയായി സാധിക്കും. നൂതന സംരംഭങ്ങള്‍ തുടങ്ങും. ധനപരമായി വളരെ നേട്ടങ്ങള്‍ ഉണ്ടാകുന്നതായി കാണുന്നു.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അഭീഷ്ടങ്ങള്‍ സാധിക്കും. ധനപരമായ നേട്ടങ്ങള്‍ പലതും കൈവരിക്കും. കര്‍മ്മ രംഗത്ത് സംതൃപ്തിയും നേട്ടങ്ങളും പ്രതീക്ഷിക്കാം. കൂടുതല്‍ മെച്ചമായ അവസരങ്ങൾ ലഭിക്കുന്നതാണ്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ആത്മനിയന്ത്രണവും സംയമനവും ഗുണകരമായി ഭവിക്കും. പലതരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവാം, കുടുംബകലഹത്തിനും മനഃക്ലേശത്തിനും സാധ്യത.

YOU MAY ALSO LIKE THIS VIDEO, ഈ ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ സൂക്ഷിക്കുക, മോണരോഗമാണത്‌, ചികിത്സിച്ചില്ലെങ്കിൽ പല്ല് കൊഴിഞ്ഞു പോകാം | Gum Disease Treatment

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
യാത്രാതടസ്സം, അലച്ചിൽ മുതലായവയ്ക്ക് സാധ്യത. സന്താനങ്ങളെപ്പറ്റി മനഃക്ലേശത്തിനും ഇടയുണ്ട്. പൊതുവേ എല്ലാ കാര്യങ്ങളിലും വളരെയധികം ജാഗ്രത പുലര്‍ത്താന്‍ ശ്രദ്ധിക്കുക.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
തൊഴില്‍രംഗത്ത് അഭിവൃദ്ധി ഉണ്ടാകും. യാത്രാഗുണം, കുടുംബ സൗഖ്യം എന്നിവ ഭവിക്കും. ധനപരമായ നേട്ടങ്ങളുണ്ടാകും. സന്തോഷകരമായ കാര്യങ്ങള്‍ പ്രതീക്ഷിക്കാം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ബന്ധുഗുണവും സുഹൃത് സഹായവും ഉണ്ടാകും. തൊഴില്‍പരമായി സന്തോഷവും സംതൃപ്തിയും അനുഭവിക്കാന്‍ സാധിക്കും.

YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? മൂന്നാറിൽ ചൂളംവിളിച്ചോടിയ തീവണ്ടികൾ 99 ലെ പ്രളയത്തിൽ ‘ഒലിച്ചു പോയതിന്റെ’ 100 വർഷങ്ങൾ, സായിപ്പന്മാർ മൂന്നാറിനോട്‌ ചെയ്തത്‌

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സഹപ്രവര്‍ത്തകരുമായി ഒത്തു പോകുവാൻ ശ്രമിക്കണം. ആരോഗ്യവുമായി ബന്ധപ്പെട്ട്‌ പണം ചെലവഴിക്കാന്‍ സാധ്യത കാണുന്നു. അമിത ആത്മവിശ്വാസം അത്ര നന്നല്ല.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ആരോഗ്യകാര്യങ്ങളിൽശ്രദ്ധിക്കണം. മത്സരബുദ്ധി ഒഴിവാക്കണം. ലഭിക്കേണ്ട ആനുകൂല്യങ്ങൾക്ക് കാലതാമസം ഉണ്ടാകും. ആത്മനിയന്ത്രണം ഗുണം ചെയ്യും. ആലോചിച്ച് മാത്രം കാര്യങ്ങള്‍ നിർവഹിക്കുക.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഉന്നതരുമായി ബന്ധപ്പെടാന്‍ അവസരമുണ്ടായേക്കും. വിദ്യാഭ്യാസ കാര്യങ്ങളില്‍ ഉയര്‍ച്ച. അപ്രതീക്ഷിതമായി മുന്‍കാല സുഹൃത്തുക്കളെ കണ്ടുമുട്ടാന്‍ അവസരമുണ്ടായേക്കും.

YOU MAY ALSO LIKE THIS VIDEO, ലോക്സഭാ തെരഞ്ഞെടുപ്പിന് മണ്ണൊരുക്കി LDF നവകേരള സദസ്, ബദൽ നീക്കവുമായി UDFന്റെ വിചാരണ സദസ്

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കാര്യസാധ്യത്തിന് അമിത പരിശ്രമം വേണ്ടിവരും. മറ്റുള്ളവർ നാം വിചാരിക്കും പോലെ അനുകൂലമായി പെരുമാറണം എന്നില്ല.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സ്വന്തം പ്രവൃത്തികള്‍ വിജയത്തിലെത്തും, ഉദ്യോഗത്തില്‍ നിന്നും കൂടിയ വരുമാനം ലഭിക്കും, വാഹനസുഖം, യാത്രാഗുണം, വിദേശത്തുനിന്നും നല്ല വാര്‍ത്തകള്‍ കേള്‍ക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
വിശ്രമക്കുറവു മൂലം ആരോഗ്യ ക്ലേശങ്ങൾ വരാം. അപ്രതീക്ഷിത ധനചിലവ് വന്നു ഭവിക്കും. പൊതുവിൽ ഭാഗ്യം കുറഞ്ഞിരിക്കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, 40 വർഷമായി പ്രണയം അംബാസിഡർ കാറിനോട്‌, വിജയൻ ചേട്ടൻ വൈറലാണ്‌

Avatar

Staff Reporter