നിങ്ങളുടെ ഇന്ന്: 20.11.2023 (1199 വൃശ്ചികം 04 തിങ്കൾ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഉദ്യോഗ സംബന്ധമായി ദൂരയാത്രകള്‍ ആവശ്യമായി വരും. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. തൊഴില്‍പരമായി വളരെയധികം ശ്രദ്ധിക്കണം.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. പ്രമോഷനുവേണ്ടി ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മേലുദ്യോഗസ്‌ഥരില്‍ നിന്നും അനുകൂല നീക്കുപോക്കുണ്ടാകും. മക്കള്‍ക്ക് പ്രശസ്‌തി.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കര്‍മ്മപുഷ്‌ടിക്ക് അനുകൂല സമയം. പൊതുവെ എല്ലാ കാര്യങ്ങളിലും ഉത്സാഹം പ്രകടമാക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും.
YOU MAY ALSO LIKE THIS VIDEO, ഈ ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ സൂക്ഷിക്കുക, മോണരോഗമാണത്, ചികിത്സിച്ചില്ലെങ്കിൽ പല്ല് കൊഴിഞ്ഞു പോകാം | Gum Disease Treatment

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പുതിയ ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ധാരാളം ബുദ്ധിമുട്ടുകള്‍ തരണം ചെയ്യേണ്ടി വരും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സാഹസിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ സുരക്ഷിതത്വം ഉറപ്പുവരുത്തണം. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കണം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കൂടുതല്‍ ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായി ക്ലേശം അനുഭവപ്പെടും. സമൂഹത്തില്‍ മാന്യസ്‌ഥാനം കൈവരിക്കും. സന്താനങ്ങള്‍ക്ക് തൊഴില്‍ലബ്‌ധി ഉണ്ടാകാനിടയുണ്ട്.
YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? മൂന്നാറിൽ ചൂളംവിളിച്ചോടിയ തീവണ്ടികൾ 99 ലെ പ്രളയത്തിൽ ‘ഒലിച്ചു പോയതിന്റെ’ 100 വർഷങ്ങൾ, സായിപ്പന്മാർ മൂന്നാറിനോട് ചെയ്തത്

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പിതൃസ്വത്ത് സംബന്ധമായി തര്‍ക്കത്തിന് സാധ്യത. അസമയത്തുള്ള യാത്രകള്‍ ഒഴിവാക്കണം. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വ്യാപാര സ്‌ഥാപനങ്ങളില്‍ നിന്നും പണം നഷ്‌ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. അധികച്ചെലവുകള്‍ മുഖേന കടം വാങ്ങേണ്ട അവസ്‌ഥ ഉണ്ടാകും. മുന്‍കോപം നിയന്ത്രിക്കണം.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അകാരണമായ കലഹങ്ങള്‍ പല പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. വേണ്ടപ്പെട്ടവരില്‍ നിന്നും മനഃസന്തോഷം. സഹോദരങ്ങളുടെ ആരോഗ്യ കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും.
YOU MAY ALSO LIKE THIS VIDEO, ഞങ്ങളുടെ MLA Mathew T Thomas എന്ത് ചെയ്തു?തിരുവല്ലയിൽ വികസനമുണ്ടോ? തിരുവല്ലക്കാർ പ്രതികരിക്കുന്നു Keralasabdam Public Opinion

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. വകുപ്പുതല പരീക്ഷകളില്‍ ഉന്നതവിജയം കരസ്‌ഥമാക്കും. നിശ്‌ചയിച്ച വിവാഹം നിസാര കാര്യങ്ങളാല്‍ മുടങ്ങുവാന്‍ സാദ്ധ്യത.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഉദ്ദേശിക്കുന്ന പല കാര്യങ്ങളും പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും. കുടുംബസ്വത്ത് സംബന്ധമായി കോടതിയെ അഭയം പ്രാപിക്കും. രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്ക് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് തൊഴില്‍ അഭിവൃദ്ധിയും സാമ്പത്തികനേട്ടവും ഉണ്ടാകും. മനസ്സില്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഠിനമായി പരിശ്രമിക്കേണ്ടി വരും. അനാവശ്യകാര്യങ്ങളില്‍ ഇടപെടാതിരിക്കണം.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
അനില്‍ പെരുന്ന – 9847531232
YOU MAY ALSO LIKE THIS VIDEO, ടെറസിലെ താമര-ആമ്പൽ വളർത്തലിലൂടെ മാസം കാൽ ലക്ഷത്തോളം രൂപയുടെ വരുമാനം: ആർക്കും ചെയ്യാം, എങ്ങനെ എന്ന് കാണാം, 250 മുതൽ 15000 രൂപ വരെ വിലയുള്ള നൂറോളം വെറൈറ്റി താമരയും ആമ്പലും