മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2023 നവംബർ 18 ശനി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 18.11.2023 (1199 വൃശ്ചികം 02 ശനി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ജീവിതത്തില്‍ ബഹുമതിയും പ്രശസ്തിയും ലഭിക്കാനുള്ള സന്ദര്‍ഭം കാണുന്നു. പലവിധ ആനുകൂല്യങ്ങള്‍ ലഭിക്കാവുന്നതാണ്.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
വാഹനസംബന്ധമായി ചെലവുകള്‍ വര്‍ദ്ധിക്കും. കുടുംബപരമായ അസ്വസ്ഥതകള്‍ വര്‍ധിക്കുകയും മനക്ലേശം കൂടുകയും ചെയ്‌തേക്കാം. തൊഴിൽപരമായി നന്ന്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പ്രതികൂല സാഹചര്യങ്ങളില്‍ ആത്മവിശ്വാസത്തോട്ടു കൂടി പ്രവര്‍ത്തിക്കുവാന്‍ സാധിക്കും. ദമ്പതികളില്‍ മാനസിക വൈഷമ്യങ്ങള്‍ വരാവുന്നതാണ്. ആരോഗ്യപരമായ ചില പ്രയാസങ്ങള്‍ ഉണ്ടാകാം.

YOU MAY ALSO LIKE THIS VIDEO, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ സ്ത്രീ-പുരുഷ പ്രായ വ്യത്യാസമില്ലാതെ ആർക്കും വരാം പെയിൽസ്‌ (മൂലക്കുരു)

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കുടുംബാഭിവൃദ്ധിയുടെയും മാനസിക സന്തോഷത്തിന്റെയും ദിവസമാണ്. വ്യാപാര വ്യവസായ മേഖലകള്‍ പുഷ്ടിപ്പെടും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സത്യസന്ധമായ പ്രവൃത്തിയാല്‍ അന്യരെ ആകര്‍ഷിക്കും. പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കുവാൻ കഴിയും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സഹനശക്തിയും ക്ഷമയും നിമിത്തം വിവാദങ്ങളില്‍ നിന്നും രക്ഷപ്പെടും. മനസ്സില്‍ പലതരത്തിലുള്ള അനാവശ്യ ചിന്തകൾ വന്നുകൊണ്ടിരിക്കും.

YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? ഗർഭിണികൾക്ക് പ്രസവിക്കാൻ അനുവാദമില്ലാത്ത, മരിക്കുന്നത് നിയമ വിരുദ്ധമായ നാട് | Longyearbyen

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ജോലിരംഗത്തും വീട്ടുകാര്യങ്ങളിലും മന്ദത അനുഭവപ്പെടും. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ചിന്താക്കുഴപ്പങ്ങള്‍ ഉണ്ടാകും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ആഗ്രഹ തടസ്സം, ഭാഗ്യ ലോപം, പ്രവർത്തന ക്ലേശം. തൊഴിൽ രംഗത്തു മതിയായ ശ്രദ്ധ പുലർത്തണം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കുടുംബാഭിവൃദ്ധിയുണ്ടാകും. സ്വന്തമായി സ്ഥാപനങ്ങള്‍ ഉള്ളവര്‍ക്ക് അധിക ജോലികള്‍ ലഭ്യമാകും. പൊതുവിൽ ഭാഗ്യം വർധിക്കും.

YOU MAY ALSO LIKE THIS VIDEO, കേരളത്തിലെ കോൺഗ്രസിന്റെ താക്കോൽ സ്ഥാനത്ത്‌ ദലിതൻ വരേണ്ട സമയം കഴിഞ്ഞു; Kodikunnil Suresh

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഉന്നതസ്ഥാനലബ്ധിക്കും പ്രശംസയ്ക്കും അര്‍ഹരാകും. ജോലിയില്‍ അനുകൂലമായ സ്ഥലംമാറ്റത്തിനു സാധ്യതയുണ്ട്. ഏറ്റെടുത്ത കാര്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയുകയും ചെയ്യും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അപ്രതീക്ഷിത ചെലവുകള്‍ വര്‍ധിക്കും. കാര്യതടസ്സം, അമിത അധ്വാനം മുതലായവയ്ക്കും സാധ്യത. ആത്മവിശ്വാസം കുറഞ്ഞേക്കാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പൊതുപ്രവര്‍ത്തനത്തില്‍ മികച്ച വിജയം കൈവരിക്കും. മാനസിക പിരിമുറുക്കം കുറയും. ധനനേട്ടവും പ്രതീക്ഷിക്കാം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, ടെറസിലെ താമര-ആമ്പൽ വളർത്തലിലൂടെ മാസം കാൽ ലക്ഷത്തോളം രൂപയുടെ വരുമാനം: ആർക്കും ചെയ്യാം, എങ്ങനെ എന്ന്‌ കാണാം, 250 മുതൽ 15000 രൂപ വരെ വിലയുള്ള നൂറോളം വെറൈറ്റി താമരയും ആമ്പലും

Avatar

Staff Reporter