മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2023 നവംബർ 17 വെള്ളി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 17.11.2023 (1199 വൃശ്ചികം 01 വെള്ളി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ആരോഗ്യ കാര്യങ്ങളിൽ ക്ലേശങ്ങൾ വരാൻ ഇടയുണ്ട്. മറ്റൊരു ദിനത്തിലേക്ക് മാറ്റി വയ്ക്കാവുന്ന പ്രധാന ഉത്തരവാദിത്വങ്ങൾ സാധ്യമെങ്കിൽ പിന്നീട് നിറവേറ്റുക.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
വിചാരിക്കുന്ന രീതിയിൽ അല്ലെങ്കിലും ചില കാര്യങ്ങൾ സാധിക്കുവാൻ കഴിയും. എന്നാൽ കുടുംബ കാര്യങ്ങളിൽ തടസ്സങ്ങൾ വരാൻ ഇടയുണ്ട്. ധനക്ലേശം മാറ്റുവാൻ മാർഗങ്ങൾ ആരായും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
മനോസുഖം, കാര്യസാധ്യം മുതലായവ പ്രതീക്ഷിക്കാം. കുടുംബ കാര്യങ്ങളിൽ മികച്ച അനുഭവങ്ങൾ ഉണ്ടാകും.

YOU MAY ALSO LIKE THIS VIDEO, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ സ്ത്രീ-പുരുഷ പ്രായ വ്യത്യാസമില്ലാതെ ആർക്കും വരാം പെയിൽസ്‌ (മൂലക്കുരു)

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഉല്ലാസകരവും ആത്മവിശ്വാസജനകവുമായ സംഭവങ്ങൾ പ്രതീക്ഷിക്കാം. വരുന്ന ഭാഗ്യങ്ങളെ വേണ്ടെന്നു പറയാതെ സ്വീകരിക്കുക.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മനസ്സിന് ഇഷ്ടമില്ലാത്ത കർത്തവ്യങ്ങൾ ചെയ്യുവാൻ നിർബന്ധിതനാകും. വേണ്ടപ്പെട്ടവരുടെ പെരുമാറ്റം മനഃക്ലേശം ഉണ്ടാക്കിയെന്നു വരാം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
അനാവശ്യ കാര്യങ്ങളിൽ നിന്നും തന്നെ ബാധിക്കാത്ത കാര്യങ്ങളിൽ നിന്നും കഴിവതും വിട്ടു നിൽക്കുക. അപവാദ ശ്രവണത്തിനു സാധ്യതയുള്ള ദിനമാണ്.

YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? ഗർഭിണികൾക്ക് പ്രസവിക്കാൻ അനുവാദമില്ലാത്ത, മരിക്കുന്നത് നിയമ വിരുദ്ധമായ നാട് | Longyearbyen

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അനുകൂല അനുഭവങ്ങൾ, ഇഷ്ടഭക്ഷണം, മാനസിക ഉല്ലാസം. ആത്മവിശ്വാസ വർധകമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ആഗ്രഹ തടസ്സം, ഭാഗ്യ ലോപം, പ്രവർത്തന ക്ലേശം. തൊഴിൽ രംഗത്തു മതിയായ ശ്രദ്ധ പുലർത്തണം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കാര്യസാധ്യത്തിനു കാലതാമസം, സാമ്പത്തിക വൈഷമ്യം, അപ്രതീക്ഷിത തടസ്സങ്ങൾ മുതലായവ പ്രതീക്ഷിക്കണം.

YOU MAY ALSO LIKE THIS VIDEO, Kottarakkara MLA K N Balagopal എന്ത്‌ ചെയ്തു?കൊട്ടാരക്കരയിൽ വികസനമുണ്ടോ?കൊട്ടാരക്കരക്കാർ പ്രതികരിക്കുന്നു പ്രതികരിക്കുന്നു, Keralasabdam Public Opinion

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കര്‍മ്മ രംഗത്ത് മാനസിക സംഘര്‍ഷം വര്‍ധിക്കാന്‍ ഇടയുണ്ട്. എടുത്തു ചാടിയുള്ള തീരുമാനങ്ങള്‍ മൂലം പല വിധ വൈഷമ്യങ്ങളും ഉണ്ടായെന്നു വരാം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ആഗ്രഹ സാഫല്യം, പൊതുജന അംഗീകാരം, ഉല്ലാസ അനുഭവങ്ങൾ മുതലായവ പ്രതീക്ഷിക്കാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കുടുംബ സുഖം, തൊഴിൽ ലാഭം, സാമ്പത്തിക നേട്ടങ്ങൾ എന്നിവയ്ക്ക് സാധ്യതയുള്ള ദിനം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, മുലപ്പാലിനേക്കാൾ നല്ലൊരു ദിവ്യൗഷധം ഇല്ല! Breastfeeding ചെയ്യുന്ന അമ്മമാർക്ക്‌ എങ്ങനെ പാൽ വർധിപ്പിക്കാം

YOU MAY ALSO LIKE THIS VIDEO, ടെറസിലെ താമര-ആമ്പൽ വളർത്തലിലൂടെ മാസം കാൽ ലക്ഷത്തോളം രൂപയുടെ വരുമാനം: ആർക്കും ചെയ്യാം, എങ്ങനെ എന്ന്‌ കാണാം, 250 മുതൽ 15000 രൂപ വരെ വിലയുള്ള നൂറോളം വെറൈറ്റി താമരയും ആമ്പലും

Avatar

Staff Reporter