മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2023 നവംബർ 11 ശനി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 11.11.2023 (1199 തുലാം 25 ശനി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ആഗ്രഹ പ്രകാരം കാര്യങ്ങള്‍ സാധിക്കാവുന്ന ദിനമാണ്. ധനപരമായും കുടുംബപരമായും നല്ല അനുഭവങ്ങള്‍ ഉണ്ടാകും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പല കാര്യങ്ങളിലും അപ്രതീക്ഷിത പ്രതിബന്ധങ്ങള്‍ വരാന്‍ ഇടയുണ്ട്. അധ്വാനഭാരം വര്‍ദ്ധിക്കും. എന്നാൽ മധ്യാഹ്ന ശേഷം ആത്മവിശ്വാസം വർധിപ്പിക്കുന്ന അനുഭവങ്ങൾ പ്രതീക്ഷിക്കാം. ആഗ്രഹങ്ങൾ പലതും സാധിപ്പിക്കുവാൻ കഴിയും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ധനനഷ്ടങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. പ്രവർത്തന രംഗത്ത് ചില തിരിച്ചടി കളുണ്ടായേക്കാം. വിദേശത്തു ജോലി ചെയ്യുന്നവര്‍ അശ്രദ്ധയോ ആലോചനക്കുറവോ നിമിത്തം പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണം.

YOU MAY ALSO LIKE THIS VIDEO, കോവിഡിന്റെ മുൻ വരവിനേക്കാൾ ഭീകരമായ വകഭേദം സ്ഥിരീകരിച്ചു, ഈ ലക്ഷണങ്ങൾ നിസാരമാക്കരുതെന്ന് മുന്നറിയിപ്പ്‌

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കാര്യവിജയം, സന്തോഷം, ഇഷ്ടജന സമാഗമം മുതലായയ്ക്ക് സാധ്യതയുള്ള ദിനം. എന്നാൽ മധ്യാഹ്ന ശേഷം അനാവശ്യ ചിന്തകൾ പ്രവർത്തന ശേഷിയെ പ്രതികൂലമായി ബാധിച്ചേക്കാം. അനവസരത്തിലുള്ള പ്രതികരണങ്ങൾ ഭാവിയിൽ വിഷമതകൾ ഉണ്ടാക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അമിത അധ്വാനം, യാത്രാ ക്ലേശം പോലെയുള്ള അനുഭവങ്ങള്‍ക്ക് സാധ്യതയുണ്ട്. ഉച്ചയ്ക്ക് 1 മണി മുതൽ നല്ല വാര്‍ത്തകള്‍ കേള്‍ക്കാനുള്ള അവസരം ഉണ്ടാകും. ഉല്ലാസകരമായ സാഹചര്യങ്ങള്‍ സംജാതമാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഭാഗ്യവും അനുഭവഗുണവും വരാവുന്ന ദിനമാണ്. കുടുംബ കാര്യങ്ങള്‍ സന്തോഷകരമാകും. മധ്യാഹ്ന ശേഷം മുന്‍തീരുമാനിച്ച കാര്യങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ബന്ധിതമാകും. കുടുംബപരമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ വൈഷമ്യം ഉണ്ടായെന്നു വരാം.

YOU MAY ALSO LIKE THIS VIDEO, ചെറുപ്പക്കാരേ, നെഞ്ചെരിച്ചിലും Ulcerഉം ഉണ്ടാകാനു‍ള്ള ഈ കാരണങ്ങൾ സൂക്ഷിച്ചില്ലെങ്കിൽ ആപത്ത്‌

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അദ്ധ്വാനഭാരവും ആരോഗ്യ ക്ലേശവും വരാവുന്ന ദിവസമാണ്. പ്രഭാതം അത്ര അനുകൂലമല്ലെങ്കിലും ഉച്ച കഴിഞ്ഞാൽ ആത്മവിശ്വാസം വർധിപ്പിക്കുന്ന അനുഭവങ്ങൾ പ്രതീക്ഷിക്കാം. ആഗ്രഹങ്ങൾ പലതും സാധിപ്പിക്കുവാൻ കഴിയും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
മനസ്സിന് സന്തോഷം നല്‍കുന്ന വാര്‍ത്തകള്‍ കേള്‍ക്കാനും അനുഭവങ്ങള്‍ വരുവാനും യോഗമുള്ള ദിവസമാണ്. എന്നാൽ മധ്യാഹ്ന ശേഷം പൊതുവെ കാര്യതടസ്സവും മറ്റു പ്രയാസങ്ങളും ഉണ്ടാകാനിടയുണ്ട്. അവിചാരിതമായ ധനനഷ്ടങ്ങളോ അസുഖങ്ങളോ ഉണ്ടാകാം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ പുരോഗതി പ്രാപിക്കും. സാമ്പത്തിക നേട്ടങ്ങള്‍ കൈവരുന്നതാണ്. ദീര്‍ഘകാലമായി ചിന്തിക്കുന്ന പല കാര്യങ്ങളും നടപ്പില്‍ വരും.

YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? ഗർഭിണികൾക്ക് പ്രസവിക്കാൻ അനുവാദമില്ലാത്ത, മരിക്കുന്നത് നിയമ വിരുദ്ധമായ നാട് | Longyearbyen

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പ്രഭാതത്തിൽ പൊതുവെ കാര്യതടസ്സവും മറ്റു പ്രയാസങ്ങളും ഉണ്ടാകാനിടയുണ്ട്. മധ്യാഹ്ന ശേഷം ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ പുരോഗതി പ്രാപിക്കും. സാമ്പത്തിക നേട്ടങ്ങള്‍ കൈവരുന്നതാണ്.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പ്രതീക്ഷിച്ച സഹായങ്ങളും വാഗ്ദാനങ്ങളും അനുഭവത്തിൽ വരാൻ പ്രയാസമാണ്. സുപ്രധാന കാര്യങ്ങൾക്ക് രണ്ടാമത് ഒരു മാർഗം കൂടി കണ്ടു വെക്കുന്നത് നന്നായിരിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ദിവസാരംഭത്തിൽ അനുഭവഗുണവും തൊഴില്‍ നേട്ടവും അംഗീകാരവും വരാവുന്ന ദിനമാണ്. മധ്യാഹ്ന ശേഷം പ്രതികൂല അനുഭവങ്ങള്‍, തൊഴില്‍ വൈഷമ്യം, യാത്രാ ക്ലേശം മുതലായവ വരാവുന്നതാണ്. അപ്രതീക്ഷിത പണച്ചിലവ് വന്നു പെടാന്‍ ഇടയുണ്ട്.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, ടെറസിലെ താമര-ആമ്പൽ വളർത്തലിലൂടെ മാസം കാൽ ലക്ഷത്തോളം രൂപയുടെ വരുമാനം: ആർക്കും ചെയ്യാം, എങ്ങനെ എന്ന്‌ കാണാം, 250 മുതൽ 15000 രൂപ വരെ വിലയുള്ള നൂറോളം വെറൈറ്റി താമരയും ആമ്പലും

Avatar

Staff Reporter