നിങ്ങളുടെ ഇന്ന്: 31.05.2023 (1198 ഇടവം 17 ബുധൻ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കാര്യ വിജയം, അംഗീകാരം, കുടുംബ സുഖം എന്നിവ പ്രതീക്ഷിക്കാം. മനസ്സിന് ഉത്സാഹം നല്കുന്ന അനുഭവങ്ങള്‍ ഉണ്ടാകും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പ്രതീക്ഷിച്ച സഹായങ്ങള്‍ ലഭ്യമാകാന്‍ പ്രയാസമാകും. കുടുംബപരമായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയം വരാന്‍ ഇടയുണ്ട്.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ആരോഗ്യപരമായി ക്ലേശങ്ങള്‍ വരാവുന്ന ദിനമാകയാല്‍ കരുതല്‍ പുലര്‍ത്തണം. സാമ്പത്തിക വിഷയങ്ങളില്‍ അങ്ങേയറ്റം ജാഗ്രത പുലര്‍ത്തണം.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ആഗ്രഹ സാധ്യം, കാര്യ വിജയം, തൊഴില്‍ ലാഭം എന്നിവയുണ്ടാകും. ഉല്ലാസകരമായി സമയം ചിലവഴിക്കുവാന്‍ കഴിയും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
യാത്രാ ദുരിതം, ധന വൈഷമ്യം, പ്രതികൂല സാഹചര്യങ്ങള്‍ എന്നിവയുണ്ടാകാം. സായാഹ്ന ശേഷം ഗുണദോഷ സമ്മിശ്രം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പ്രവൃത്തികളില്‍ വിജയം പ്രാതീക്ഷിക്കാം. തടസ്സപ്പെട്ട കാര്യങ്ങള്‍ക്ക് പരിഹാരം ലഭിക്കും. സുഹൃത്ത് സഹായം ഉണ്ടാകും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കാര്യസാധ്യത്തിന് അമിത പരിശ്രമം വേണ്ടിവരും. അറിയാത്ത കാര്യങ്ങള്‍ക്കു പോലും സമാധാനം പറയേണ്ടി വന്നേക്കാം.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കുടുംബ സുഖം, യാത്രാലാഭം, കാര്യസാധ്യം എന്നിവയ്ക്ക് സാധ്യത. അപ്രതീക്ഷിത ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കാം.
ALSO WATCH THIS VIDEO, ₹75 coinന്റെ വിലയെത്ര? എങ്ങനെ വാങ്ങും? പ്രത്യേകതകൾ എന്തൊക്കെ?

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പ്രവര്‍ത്തന മാന്ദ്യം, ആരോഗ്യക്ലേശം, അലസത എന്നിവ വരാവുന്ന ദിനമാണ്. ഭാഗ്യ പരീക്ഷണത്തിന് ദിവസം അനുകൂലമല്ല.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കുടുംബ ക്ലേശം, അനിഷ്ടാനുഭവങ്ങള്‍ എന്നിവ കരുതണം. ആശയവിനിമയത്തിലെ അപാകത മൂലം പല വൈഷമ്യങ്ങളും ഉണ്ടായെന്നു വരാം.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അധ്വാനവും ആനുകൂല്യവും ഒരുപോലെ വര്‍ധിക്കും. അപ്രതീക്ഷിത തടസ്സാനുഭവങ്ങള്‍ നേരിടേണ്ടി വന്നേക്കാം.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അംഗീകാരം, തൊഴില്‍ നേട്ടം, ഭാഗ്യാനുഭവങ്ങള്‍ തുടങ്ങിയവ പ്രതീക്ഷിക്കാം. പുതിയ സുഹൃത്ത് ബന്ധങ്ങള്‍ ഗുണകരമാകും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, 200 രൂപയുടെ ഫിഞ്ചസ് മുതൽ 2 ലക്ഷത്തിലധികം രൂപ വിലയുള്ള മക്കാവു വരെ: അറിഞ്ഞു ചെയ്താൽ കശുണ്ടാക്കാൻ അരുമ പക്ഷി വളർത്തൽ – തുടക്കക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിലയും