നിങ്ങളുടെ ഇന്ന്: 30.05.2023 (1198 ഇടവം 16 ചൊവ്വ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സന്താനങ്ങളുടെ കാര്യത്തില്‍ സമാധാനം കൈവരും. തൊഴിൽ കാര്യങ്ങള്‍ അനുകൂലമാവും. വിവാഹ കാര്യങ്ങളിൽ വിജയം കൈവരും. കുടുംബത്തിൽ സന്തോഷവും ശാന്തിയും അനുഭവിക്കും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പല കാര്യങ്ങളും ആദ്യം പ്രയാസകരമായി അനുഭവപ്പെടും. സഹപ്രവർത്തകർക്ക് അപ്രീതി ഉണ്ടാകാതെ ശ്രദ്ധിക്കണം. പല ആഗ്രഹങ്ങളും സാധിച്ചെടുക്കാനാവും. ആരോഗ്യ സ്ഥിതി നിസ്സാരമായി കാണരുത്. ഏത് കാര്യത്തിനും കൂടുതല്‍ ശ്രദ്ധ നല്‍കുന്നത് നല്ലതാണ്.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അവിചാരിത തടസ്സങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യതയുണ്ട്. ധനനഷ്ടങ്ങള്‍ ഉണ്ടായേക്കും. കുടുംബ പരമായി അസ്വസ്ഥതകള്‍ ഉണ്ടാകുന്നതിനു സാധ്യതയുണ്ട്. തൊഴിൽ പ്രവര്‍ത്തനങ്ങളില്‍ വിഷമങ്ങള്‍ ഉണ്ടായാലും പരിഹരിക്കാൻ കഴിയുന്നതാണ്.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ജീവിതത്തിനു പ്രയോജനമുണ്ടാകുന്ന കര്മമേഖലയില് വിജയിക്കും. വേണ്ടവിധം പ്രോത്സാഹനം ലഭിക്കും. സാമ്പത്തികസഹായം ലഭിക്കും. സന്തോഷവും സമാധാനവും ജീവിതത്തില്‍ അനുഭവിക്കാന്‍ യോഗമുണ്ട്.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ക്ഷമയോടെയുള്ള പെരുമാറ്റരീതി അവലംബിക്കുന്നത് അനിഷ്ടങ്ങളെ അതിജീവിക്കുന്നതിന് സഹായകമാവും. സംയമനവും ആത്മനിയന്ത്രണവും ഗുണം ചെയ്യും. എല്ലാ കാര്യങ്ങളും വളരെ ജാഗ്രതയോടെ നിറവേറ്റുക.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കാര്യസിദ്ധിയുണ്ടാകും. ധനപരമായ നേട്ടങ്ങള്‍ കൈവരിക്കും. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നടക്കും. യാത്രകള്‍ കൊണ്ട് വിവിധ നേട്ടങ്ങള്‍ സ്വന്തമാക്കാൻ കഴിയും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ദേഹക്ലേശങ്ങള്‍, പലവിധ പ്രയാസങ്ങള്‍ മുതലായവ വന്നുഭവിക്കുവാൻ ഇടയുണ്ട്. അവിചാരിത തടസ്സങ്ങള്വരാവുന്നതാണ്. പ്രശ്നങ്ങൾക്ക് സാവധാനം മാറ്റംവരുമെന്നതിനാല്‍ ജാഗ്രതയോടെ പെരുമാറാൻ ശ്രദ്ധിക്കുക.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സൗഹൃദങ്ങളിലും സൽക്കാരങ്ങളിലും കൂടുതല്‍ സമയം ചെലവഴിക്കും. വിദേശത്തുനിന്നും ധനസഹായമോ ശുഭ വിവരങ്ങളോ പ്രതീക്ഷിക്കാം. കര്‍മ്മ രംഗത്ത് വിജയമുണ്ടാകും.
ALSO WATCH THIS VIDEO | ആ സേവ് ദ ഡേറ്റ് വെറുതെ ആയിരുന്നില്ല, ഇതാ മലയാളത്തിലെ ആദ്യ സ്പിൻ ഓഫ് സിനിമ

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കർമ്മ സംബന്ധമായ കാര്യങ്ങള്‍ അനുകൂലമാവും. മുതിർന്നവരിൽ നിന്ന് പ്രോത്സാഹനം വര്‍ധിക്കും. വിദ്യാർത്ഥികൾക്ക്പ രീക്ഷ, അഭിമുഖം എന്നിവയില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കാന്‍ സാധിക്കും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
തെറ്റിദ്ധാരണകള്‍ മൂലം വൈഷമ്യങ്ങള്‍ വരാന്‍ ഇടയുണ്ട്. പ്രധാന ജോലികള്‍ വേണ്ടത്ര കരുതലോടെ നിറവേറ്റുക. വരുമാനവും ചിലവും ഒരുപോലെ വര്‍ധിക്കുന്നതിനാല്‍ സാമ്പത്തിക ക്ലേശങ്ങള്‍ക്ക് സാധ്യതയുള്ള ദിനമാണ്.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അമിത അധ്വാന ഭാരം മൂലം ആരോഗ്യ ക്ലേശങ്ങള്‍ പോലും വരാന്‍ ഇടയുള്ള ദിവസമാണ്. വേണ്ടത്ര ബോധ്യമില്ലാത്ത ഇടപാടുകളില്‍ ഏര്‍പ്പെടുന്നത് ദോഷകരമാകും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കുടുംബത്തിലും സമൂഹത്തിലും ഒരു പോലെ നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിവസമാണ്. വരുന്ന അവസരങ്ങളെ കഴിവതും പ്രയോജനപ്പെടുത്തുക. സാമ്പത്തികമായി നല്ല അനുഭവങ്ങൾ ഉണ്ടാകും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, പറമ്പിലെ റബർ മരങ്ങൾ മുഴുവൻ വെട്ടിമാറ്റി പകരം വാഴയും ചേനയും ചേമ്പും ഫലവൃക്ഷങ്ങളും നട്ടു പിന്നെയൊരു മീൻ കുളവും: തേടിയെത്തിയത് സമ്മിശ്ര കർഷകനുള്ള പുരസ്കാരം. പുരയിടത്തിൽ വളരുന്ന 3.2 കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്ന 1000 നിലമ്പൂർ തേക്കുകളാണ് ഇവിടുത്തെ ഹൈലൈറ്റ്