നിങ്ങളുടെ ഇന്ന്: 28.05.2023 (1198 ഇടവം 14 ഞായർ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പിതാവില്‍ നിന്നും സഹായസഹകരണ ങ്ങള് ലഭിക്കും. എല്ലാ കാര്യത്തിലും തൃപ്തിക്കുറവ് ഉണ്ടാകും. സുഹൃത്തുക്കളുമായി ഉല്ലാസയാത്രകളില്‍ പങ്കെടുക്കും. അന്യരുടെ കഷ്ടപ്പാടിലും ദുഃഖത്തിലും കാരുണ്യം തോന്നും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പ്രേമവിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് വീട്ടുകാരില്‍നിന്ന് അനുകൂല മറുപടി ലഭിക്കും. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനഷ്ടം ഉണ്ടാകാം. ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കൂടുതല്‍ ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായി ക്ലേശം അനുഭവപ്പെടും. സ്വന്തം ആവശ്യത്തിന് വേണ്ടിയോ മറ്റുള്ളവര്‍ക്കു വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ബന്ധുക്കള്‍ ശത്രുതാമനോഭാവത്തോടെ പെരുമാറും. ഭൂമിസംബന്ധമായ ക്രയവിക്രയത്തിനു ശ്രമിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. ഇഷ്ടജനങ്ങളുമായുള്ള സമ്പര്‍ക്കം മനഃസുഖം വര്‍ദ്ധിപ്പിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കുടുംബസ്വത്ത് സംബന്ധമായി കോടതിയെ അഭയം പ്രാപിക്കും. കുടുംബസ്വത്ത് സംബന്ധമായി കോടതിയെ അഭയം പ്രാപിക്കും. സര്‍ക്കാര്‍ ഉത്തരവിനായി കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് തടസ്സങ്ങള്‍ നേരിടും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
വിവാഹം ഉറപ്പിക്കും. ബന്ധുജനങ്ങള്‍ക്ക് അപകടമോ രോഗപീഢയോ വരാനിടയുണ്ട്. കര്‍മ്മ സംബന്ധമായി പലവിധ പ്രതിസന്ധികളും തരണം ചെയ്യേണ്ടി വരും. സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിത സ്ഥലംമാറ്റം പ്രതീക്ഷിക്കാം.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വേണ്ടപ്പെട്ടവര്‍ മുഖേന മനഃക്ലേശത്തിന് ഇടയുണ്ട്. ബിസിനസ്സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ബുദ്ധി സാമാര്‍ത്ഥ്യം മുഖേന പല ആപത്തുകളില്‍ നിന്നും രക്ഷപെടും. അവിവാഹിതരുടെ വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വരവില്‍ കവിഞ്ഞ് ചെലവ് വര്‍ദ്ധിക്കും. ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും പങ്കെടുക്കുന്നവര്‍ക്ക് കഠിനമായി പ്രയത്നിക്കേണ്ടിവരും. അനാവശ്യമായ ചിന്തകള്‍ അവസാനിപ്പിക്കുക. ആലോചിക്കാതെ ചിന്തകള്‍ അവസാനിപ്പിക്കുക.
YOU MAY ALSO LIKE THIS VIDEO, കമ്യൂണിസ്റ്റുകാർ പോലും ഓർക്കാത്ത വിപ്ലവ മണ്ണിലെ ശബരിമല വിമാനത്താവളം: എരുമേലി ചെറുവള്ളി എസ്റ്റേറ്റിന്റെ ചരിത്രം
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പൊതുപ്രവര്‍ത്തകര്‍ മറ്റുള്ളവരാല്‍ ആദരിക്കപ്പെടും. ഇഷ്ടഭക്ഷണലാഭം ഉണ്ടാകും. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങള്‍ക്ക് അനുകൂല സമയം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം യാത്രകള്‍ ചെയ്യേണ്ടി വരും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മാതൃബന്ധുക്കള്‍ക്ക് അസുഖങ്ങളുണ്ടാകും. സ്വന്തം താല്‍പ്പര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുവാന്‍ വിപരീത പരിതസ്ഥിതികളില്‍ സാധിക്കാതെ വരും. ഗൃഹം മോടിപിടിപ്പിക്കാനായി പണം ചെലവഴിക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സന്താനങ്ങളാല്‍ കീര്‍ത്തി വര്‍ദ്ധിക്കും. വ്രതാനുഷ്ഠാനത്തിന് താല്പര്യം ഉണ്ടാകും. നഷ്ടപ്പെട്ട ധനം തിരികെ ലഭിക്കും. സുഹൃത്തുക്കളുടെ സല്‍ക്കാരങ്ങളില്‍ പങ്കെടുക്കും. ശത്രുക്കളുടെ ഉപദ്രവം നിഷ്ഫല മാക്കാന് സാധിക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഗൃഹത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും. അപ്രതീക്ഷിതമായ എതിര്‍പ്പുകളെ തരണം ചെയ്യേണ്ടി വരും. ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും പങ്കെടുക്കുന്നവര്‍ക്ക് മെച്ചപ്പെട്ട പ്രകടനം കാഴ്ച വെയ്ക്കാന്‍ സാധിക്കും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
അനില്‍ പെരുന്ന – 9847531232
YOU MAY ALSO LIKE THIS VIDEO, പറമ്പിലെ റബർ മരങ്ങൾ മുഴുവൻ വെട്ടിമാറ്റി പകരം വാഴയും ചേനയും ചേമ്പും ഫലവൃക്ഷങ്ങളും നട്ടു പിന്നെയൊരു മീൻ കുളവും: തേടിയെത്തിയത് സമ്മിശ്ര കർഷകനുള്ള പുരസ്കാരം. പുരയിടത്തിൽ വളരുന്ന 3.2 കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്ന 1000 നിലമ്പൂർ തേക്കുകളാണ് ഇവിടുത്തെ ഹൈലൈറ്റ്