നിങ്ങളുടെ ഇന്ന്: 26.05.2023 (1198 ഇടവം 12 വെള്ളി) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കുടുംബകാര്യങ്ങള്‍ മനസ്സിനെ അലോസരപ്പെടുത്താന്‍ ഇടയുണ്ട്. മനസ്സില്‍ നിന്നും അനാവശ്യ ചിന്തകള്‍ അകറ്റുക. ഉല്ലാസത്തിനും മറ്റും സമയം കണ്ടെത്തുക.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പൊതുവില്‍ പ്രയോജനകരമായ ദിവസം ആയിരിക്കും. വ്യാപാരത്തിലും മറ്റും അഭിവൃദ്ധി ഉണ്ടാകും. പുതിയ ബന്ധങ്ങള്‍ പ്രയോജനകരമാകും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അലസ മനോഭാവം മൂലം പ്രധാന ഉത്തര വാദിത്വങ്ങളില്‍ വിഷമതകള്‍ വരാതെ നോക്കണം. പ്രതീക്ഷിച്ച ധനം സമയത്ത് കയ്യില്‍ വന്നു ചേരുവാന്‍ പ്രയാസമാണ്. സായാഹ്നം കഴിഞ്ഞാൽ മെച്ചം.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അനുകൂല അനുഭവങ്ങളും സുഖകരമായ സാഹചര്യങ്ങളും വരാവുന്ന ദിവസമാണ്. പ്രോത്സാഹനങ്ങളും അഭിനന്ദനങ്ങളും ലഭിക്കാന്‍ ഇടയുണ്ട്.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കാര്യസാധ്യത്തിനുള്ള മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ വളരെ കരുതല്‍ പുലര്‍ത്തണം. നിയമ സംബന്ധമായ കാര്യങ്ങളില്‍ തിരിച്ചടിക്ക് സാധ്യതയുണ്ട്.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
മാനസിക സൌഖ്യവും ദൈവാധീനവും പ്രതീക്ഷിക്കാം. ഇഷ്ട ജന സമ്പര്‍ക്കത്താല്‍ ഉല്ലാസ സാഹചര്യങ്ങള്‍ സംജാതമാകും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പ്രവര്‍ത്തനങ്ങള്‍ വേണ്ടവിധം അംഗീകരിക്കപ്പെടും. കുടുംബ സുഖം, ധന നേട്ടം എന്നിവയും പ്രതീക്ഷിക്കാവുന്ന ദിനം.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പലകാര്യങ്ങളിലും പ്രാരംഭ തടസ്സങ്ങള്‍ ഉണ്ടായെന്നു വരാം. വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടുന്നതു മൂലം വൈഷമ്യങ്ങള്‍ ഉണ്ടായെന്നു വരാം.
YOU MAY ALSO LIKE THIS VIDEO, കമ്യൂണിസ്റ്റുകാർ പോലും ഓർക്കാത്ത വിപ്ലവ മണ്ണിലെ ശബരിമല വിമാനത്താവളം: എരുമേലി ചെറുവള്ളി എസ്റ്റേറ്റിന്റെ ചരിത്രം

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കണം. അനാവശ്യ കാര്യങ്ങളില്‍ ഇടപെടുന്നത് ഗുണകരമാകില്ല. യാത്രാക്ലേശം വര്‍ധിക്കും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പുതിയ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ കഴിയും. അപ്രതീക്ഷിത കോണുകളില്‍ നിന്നുപോലും സഹായങ്ങള്‍ ലഭ്യമാകും. കുടുംബസുഖം, മത്സര വിജയം, സ്ഥാന നേട്ടം മുതലായവ പ്രതീക്ഷിക്കാം.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ആഗ്രഹിച്ച ദേവാലയ ദര്‍ശനം സാധ്യമാകും. ആത്മ വിശ്വാസത്തോടെ മുന്നോട്ടു പോകുക. അവസരങ്ങളും സാഹചര്യങ്ങളും അനുകൂലമാണ്. ഭാഗ്യാനുഭവങ്ങള്‍ക്കും സാധ്യത.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അമിത അധ്വാനം മൂലം ആരോഗ്യക്ലേശം ഉണ്ടായെന്നു വരാം. ചെയ്ത ജോലികള്‍ അധികാരികളെ ബോധ്യപ്പെടുത്തുന്നതില്‍ പരാജയം സംഭവിക്കാന്‍ ഇടയുണ്ട്. കുടുംബത്തിൽ നല്ല അനുഭവങ്ങൾ ഉണ്ടാകും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, പറമ്പിലെ റബർ മരങ്ങൾ മുഴുവൻ വെട്ടിമാറ്റി പകരം വാഴയും ചേനയും ചേമ്പും ഫലവൃക്ഷങ്ങളും നട്ടു പിന്നെയൊരു മീൻ കുളവും: തേടിയെത്തിയത് സമ്മിശ്ര കർഷകനുള്ള പുരസ്കാരം. പുരയിടത്തിൽ വളരുന്ന 3.2 കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്ന 1000 നിലമ്പൂർ തേക്കുകളാണ് ഇവിടുത്തെ ഹൈലൈറ്റ്