മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2023 മെയ്‌ 24 ബുധൻ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 24.05.2023 (1198 ഇടവം 10 ബുധൻ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അത്ര ശുഭകരമായ ദിനമായിരിക്കില്ല എന്ന ബോധ്യത്തോടെ പെരുമാറണം. വേണ്ടത്ര ആലോചനയുടെ പ്രധാന കാര്യങ്ങൾ നിർവഹിച്ചാൽ ദോഷമില്ല.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
സഹപ്രവർത്തകർ, സുഹൃത്തുക്കൾ തുടങ്ങിയവരിൽ നിന്നും മികച്ച അനുഭവങ്ങൾ ഉണ്ടാകും. ആത്മവിശ്വാസത്തോടെ ചെയ്യുന്ന കാര്യങ്ങൾ പൂർണ്ണ വിജയമാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ധനപരമായി അല്പം ബുദ്ധിമുട്ടുകൾ വരാം. അമിത യാത്രകൾ, തൊഴിൽപരമായ അലച്ചിലുകൾ എന്നിവയ്ക്കും സാധ്യത. എങ്കിലും സായാഹ്നത്തോടെ അല്പം പുരോഗതി ദൃശ്യമാകും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
മനഃസന്തോഷം ഉണ്ടാകും. അവിചാരിതമായ ഫലസിദ്ധികൾ ലഭിക്കാൻ സാധ്യത. അവസരങ്ങളെ തിരസ്കരിക്കാതെ പ്രയോജനപ്പെടുത്തുക.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വിചാരിക്കുന്ന വിധത്തിൽ കാര്യാ പുരോഗതി വരാൻ പ്രയാസമുള്ള ദിവസമാണ്. ആയതിനാൽ വേണ്ട ജാഗ്രതയോടെ കൃത്യങ്ങൾ നിർവഹിക്കണം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കാര്യവിജയം, സന്തോഷം, അംഗീകാരം തുടങ്ങിയവ പ്രതീക്ഷിക്കാം. അവിചാരിത കാര്യ സാധ്യം, ഭാഗ്യം എന്നിവയ്ക്കും സാധ്യത.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
മനോസുഖം ലഭിക്കുന്ന അനുഭവങ്ങൾ വരും. ഇഷ്ട ജനങ്ങളുമായി ഇടപെടും. അംഗീകാരങ്ങൾ ലഭിക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ഗുണ ദോശ സമ്മിശ്രമായ ദിനമായിരിക്കും. അധ്വാനഭാരം വർദ്ധിക്കുമെങ്കിലും പ്രതിഫലവും അംഗീകാരവും കുറയാൻ ഇടയില്ല.

YOU MAY ALSO LIKE THIS VIDEO, ചരിത്രത്തിൽ നിന്ന്‌ പോലും തുടച്ചു നീക്കിയ കേരളത്തിലെ ഏക പുലയ രാജവംശത്തിന്റെയും പുലയ രാജ്ഞിയുടെയും കഥ, പുലയനാർകോട്ടയുടെ ചരിത്രം

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മുന്‍കോപവും ആലോചന കൂടാത്ത പ്രവൃത്തികളും മൂലം അബദ്ധത്തിനു സാധ്യത. സംയമനം പാലിക്കുവാന്‍ ശ്രദ്ധിക്കുക. ആത്മനിയന്ത്രണം ഗുണം ചെയ്യും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും നിറഞ്ഞ അന്തരീക്ഷം സംജാതമാകും.നൂതന പദ്ധതികള്‍ ആസൂത്രണം ചെയ്യും, എല്ലാരംഗത്തും അഭിവൃദ്ധിയും ശുഭ പ്രതീക്ഷയും ഉണ്ടാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ബന്ധുഗുണവും സുഹൃത് സഹായവും ഉണ്ടാകും. തൊഴില്‍പരമായി സന്തോഷവും സംതൃപ്തിയും അനുഭവിക്കാന്‍ സാധിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സഹപ്രവര്‍ത്തകരുമായി ഒത്തു പോകുവാൻ ശ്രമിക്കണം. ആരോഗ്യവുമായി ബന്ധപ്പെട്ട്‌ പണം ചെലവഴിക്കാന്‍ സാധ്യത കാണുന്നു. കുടുംബത്തെ വിശ്വാസത്തിൽ എടുക്കണം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, പറമ്പിലെ റബർ മരങ്ങൾ മുഴുവൻ വെട്ടിമാറ്റി പകരം വാഴയും ചേനയും ചേമ്പും ഫലവൃക്ഷങ്ങളും നട്ടു പിന്നെയൊരു മീൻ കുളവും: തേടിയെത്തിയത്‌ സമ്മിശ്ര കർഷകനുള്ള പുരസ്കാരം. പുരയിടത്തിൽ വളരുന്ന 3.2 കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്ന 1000 നിലമ്പൂർ തേക്കുകളാണ്‌ ഇവിടുത്തെ ഹൈലൈറ്റ്‌

Avatar

Staff Reporter