നിങ്ങളുടെ ഇന്ന്: 22.05.2023 (1198 ഇടവം 08 തിങ്കൾ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ബന്ധുമിത്രാദികളെ കണ്ടുമുട്ടും. മുന്‍കോപം നിയന്ത്രിക്കണം. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. പുതിയ ഗൃഹത്തിലേക്ക് താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
മനസ്സിന് സന്തോഷവും മനഃസമാധാനവും ലഭിക്കും. ബന്ധുക്കളില്‍ നിന്നും ഗുണാനുഭവം ഉണ്ടാകും. രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്ക് അപ്രതീക്ഷികമായി പുതിയ സ്‌ഥാനമാനങ്ങള്‍ ലഭിക്കും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അധിക ചെലവുകള്‍ മുഖേന കടം വാങ്ങേണ്ട സ്‌ഥിതി വിശേഷം ഉണ്ടാകും. തൊഴില്‍പരമായി വളരെയധികം ശ്രദ്ധിക്കണം. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ആഘോഷ വേളകളില്‍ പങ്കെടുക്കും. സംസാരം മുഖേന ശത്രുക്കള്‍ കൂടും. പിതാവിനോ പിതൃസ്‌ഥാനീയര്‍ക്കോ രോഗാരിഷ്‌ടതകള്‍ ഉണ്ടാകും. കലഹങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ശ്രമിക്കണം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. പൊതുവെ എല്ലാ കാര്യങ്ങളിലും ചെറിയ അലസത അനുഭവപ്പെടും. ദമ്പതികള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമാകാതിരിക്കുവാന്‍ ശ്രദ്ധിക്കണം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഠിനമായി പ്രയത്നിക്കേണ്ടിവരും. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. മാതൃസമ്പത്ത് അനുഭവയോഗത്തില്‍ വന്നുചേരും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സന്താനങ്ങള്‍ മുഖേന മനഃസന്തോഷം വര്‍ദ്ധിക്കും. വാക്‌സാമര്‍ത്ഥ്യം മുഖേന ആരേയും ആകര്‍ഷിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ വിജയ സാധ്യത കാണുന്നു.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
തൊഴില്‍രഹിതര്‍ക്ക് ആശ്വാസകരമായ സന്ദേശം ലഭിക്കും. സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ധനപരമായി നേട്ടങ്ങള്‍ ഉണ്ടാകുമെങ്കിലും അനാവശ്യച്ചെലവുകള്‍ വന്നുചേരും.
YOU MAY ALSO LIKE THIS VIDEO, ചരിത്രത്തിൽ നിന്ന് പോലും തുടച്ചു നീക്കിയ കേരളത്തിലെ ഏക പുലയ രാജവംശത്തിന്റെയും പുലയ രാജ്ഞിയുടെയും കഥ, പുലയനാർകോട്ടയുടെ ചരിത്രം

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പുതിയ സംരംഭം തുടങ്ങാന്‍ അനുകൂല സമയമല്ല. ചെറിയ തോതില്‍ മാനസിക വിഷമം ഉണ്ടാകും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. ഏറെ നാളുകളായി അനുഭവപ്പെട്ടിരുന്ന രോഗങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പൊതുവെ എല്ലാ കാര്യങ്ങളിലും അലസത പ്രകടമാക്കും. ദാമ്പത്യ ജീവിതത്തിലെ അഭിപ്രായ ഭിന്നതകള്‍ രൂക്ഷമാകാതിരിക്കുവാന്‍ ശ്രദ്ധിക്കണം. മാതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സാമൂഹിക സാഹിത്യ രംഗത്തുള്ളവര്‍ക്ക് അംഗീകാരവും പ്രശസ്‌തിയും ലഭിക്കും. ദമ്പതികള്‍ തമ്മില്‍ ഐക്യത്തോടെ കഴിയും. ആഘോഷവേളകളില്‍ പങ്കെടുക്കും. സഹോദരങ്ങളുമായി തീരുമാനിച്ച് പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഠിനമായി പ്രയത്നിക്കേണ്ടി വരും. ഉപരിപഠനത്തിന് ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആഗ്രഹിക്കുന്ന വിഷയം ലഭിക്കും. സന്താനങ്ങള്‍ മുഖേന മനഃക്ലേശത്തിന് സാദ്ധ്യത.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
അനില്‍ പെരുന്ന – 9847531232
YOU MAY ALSO LIKE THIS VIDEO, പറമ്പിലെ റബർ മരങ്ങൾ മുഴുവൻ വെട്ടിമാറ്റി പകരം വാഴയും ചേനയും ചേമ്പും ഫലവൃക്ഷങ്ങളും നട്ടു പിന്നെയൊരു മീൻ കുളവും: തേടിയെത്തിയത് സമ്മിശ്ര കർഷകനുള്ള പുരസ്കാരം. പുരയിടത്തിൽ വളരുന്ന 3.2 കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്ന 1000 നിലമ്പൂർ തേക്കുകളാണ് ഇവിടുത്തെ ഹൈലൈറ്റ്