നിങ്ങളുടെ ഇന്ന്: 21.05.2023 (1198 ഇടവം 07 ഞായർ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പ്രധാന ഉത്തര വാദിത്വങ്ങള്‍ ജാഗ്രതയോടെ നിര്‍വഹിക്കുക. പ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ ഫലം ലഭിക്കുവാന്‍ പ്രയാസമുള്ള ദിവസമായിരിക്കും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പതിവിലും മെച്ചമായ അനുഭവങ്ങള്‍ വരാന്‍ സാധ്യതയുള്ള ദിവസമാണ്. ശത്രുശല്യം കുറയും. അധികാരികള്‍ അനുകൂലരാകും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അമിത ആകാംക്ഷ മൂലം കാര്യപരാജയം വരാന്‍ ഇടയുള്ള ദിനമാണ്. മുതിര്‍ന്നവരുടെ ഉപദേശം ഗുണകരമായി ഭവിക്കും. ശാരീരിക ക്ലേശത്തിനും സാധ്യത.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
വ്യാപാരികള്‍ക്ക് ലാഭം വര്‍ധിക്കാന്‍ ഇടയുള്ള ദിനമാണ്. ഏര്‍പ്പെടുന്ന കാര്യങ്ങള്‍ പലതിലും അപ്രതീക്ഷിത വിജയം ഉണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പ്രവര്‍ത്തനങ്ങളില്‍ വിജയവും മതിയായ പ്രതിഫലവും ലഭിക്കാവുന്ന ദിനമാണ്. ഭാഗ്യവും ദൈവാധീനവും അനുഭവത്തില്‍ വരും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കലഹങ്ങള്‍, വിവാദ സാഹചര്യങ്ങള്‍ മുതലായവയില്‍ നിന്നും ബോധപൂര്‍വ്വം ഒഴിഞ്ഞു നില്‍ക്കണം. ഉദര വൈഷമ്യം വരാന്‍ ഇടയുണ്ട്. യാത്രകള്‍ നിയന്ത്രിക്കുക.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അലസതയും അനാവശ്യ ചിന്തകളും വര്‍ധിക്കാന്‍ ഇടയുണ്ട്. ക്ഷമയോടെയുള്ള പരിശ്രമങ്ങള്‍ വൈകിയാലും വിജയകരമാകും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പൊതു മധ്യത്തില്‍ അംഗീകാരം വര്‍ധിക്കും. സന്തോഷം ജനിപ്പിക്കുന്ന ആശ്ചര്യകരമായ അനുഭവങ്ങള്‍ക്കും സാധ്യതയുണ്ട്.
YOU MAY ALSO LIKE THIS VIDEO, ചരിത്രത്തിൽ നിന്ന് പോലും തുടച്ചു നീക്കിയ കേരളത്തിലെ ഏക പുലയ രാജവംശത്തിന്റെയും പുലയ രാജ്ഞിയുടെയും കഥ, പുലയനാർകോട്ടയുടെ ചരിത്രം

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കാര്യവിജയം, സന്തോഷം, അംഗീകാരം എന്നിവയ്ക്കു സാധ്യത. തൊഴിലില്‍ ശുഭകരമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അമിത അധ്വാനവും തിരക്കുകളും മൂലം ദിവസം കലുഷിതമാകാന്‍ ഇടയുണ്ട്. പ്രവൃത്തികളില്‍ ഭാഗ്യം കുറഞ്ഞെന്നു വരാം.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
തീരുമാനങ്ങള്‍ എടുക്കാന്‍ വൈഷമ്യം അനുഭവപ്പെടും. മാനസിക പിരിമുറുക്കം വര്‍ദ്ധി ക്കാന്‍ സാധ്യത ഉള്ളതിനാല്‍ അനാവശ്യ ചിന്തകള്‍ ഒഴിവാക്കുക.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പ്രവൃത്തികളില്‍ ഉത്സാഹവും ഊര്‍ജവും വര്‍ധിക്കും. അവസരങ്ങള്‍ അനുകൂലവും അനുയോജ്യവും ആയി വന്നുചേരും. ഭാഗ്യം അനുഭവത്തില്‍ വരും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, പറമ്പിലെ റബർ മരങ്ങൾ മുഴുവൻ വെട്ടിമാറ്റി പകരം വാഴയും ചേനയും ചേമ്പും ഫലവൃക്ഷങ്ങളും നട്ടു പിന്നെയൊരു മീൻ കുളവും: തേടിയെത്തിയത് സമ്മിശ്ര കർഷകനുള്ള പുരസ്കാരം. പുരയിടത്തിൽ വളരുന്ന 3.2 കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്ന 1000 നിലമ്പൂർ തേക്കുകളാണ് ഇവിടുത്തെ ഹൈലൈറ്റ്