നിങ്ങളുടെ ഇന്ന്: 20.05.2023 (1198 ഇടവം 06 ശനി) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ചിലവുകൾ വർദ്ധിക്കും. ചെയ്യുന്ന അദ്ധ്വാനം പലതും പാഴായി പോകാന് ഇടയുണ്ട്. ആരോഗ്യപരമായി നല്ല അനുഭവങ്ങൾ പ്രതീക്ഷിക്കാം.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഉല്ലാസവും വിനോദവും നിറഞ്ഞ ദിവസാനുഭവങ്ങൾ പ്രതീക്ഷിക്കാം. ആത്മവിശ്വാസവും മനോസുഖവും അനുഭവത്തില് വരുന്ന ദിവസമായിരിക്കും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അനാവശ്യമായ അലച്ചിലും ധന നഷ്ടവും ഉണ്ടാകും. ആരെയും അമിതമായി വിശ്വസിക്കാതിരിക്കുക. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകര്യം ചെയ്യുക.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ജോലി ഭാരം കുറയും. ജോലിക്കാരും സഹപ്രവര്‍ത്തകരും നന്നായി പെരുമാറും. കലാരംഗത്തുള്ളവരുടെ പല കാര്യങ്ങളും നിറവേറും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മനസ്സിൽ വിചാരിക്കുന്ന വിധത്തിൽ കാര്യങ്ങൾ നിറവേറും. സൌഹൃദം മൂലം നേട്ടങ്ങൾ ഉണ്ടാകും. സൽക്കാരങ്ങളിൽ പങ്കെടുക്കും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ബന്ധുക്കൾ,സഹപ്രവർത്തകർ തുടങ്ങിയവരുടെ സഹകരണക്കുറവ് പ്രയാസമുണ്ടാക്കാം. ക്ഷോഭം നിയന്ത്രിച്ച് ക്ഷമയോടെ നീങ്ങിയാൽ വലിയ ദോഷമില്ല.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അനാവശ്യ കാര്യങ്ങളിൽ നിന്നും തന്നെ ബാധിക്കാത്ത കാര്യങ്ങളിൽ നിന്നും കഴിവതും വിട്ടു നിൽക്കുക. അപവാദ ശ്രവണത്തിനു സാധ്യതയുള്ള ദിനമാണ്.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സാമര്‍ഥ്യത്തോടെയും ധൈര്യത്തോടെയും എല്ലാ പ്രവൃത്തികളും വിജയകരമായി ചെയ്തു തീര്‍ക്കും. ജീവിതപ്രതിസന്ധികളെ അനായാസേന തരണം ചെയ്യും.
YOU MAY ALSO LIKE THIS VIDEO, ചരിത്രത്തിൽ നിന്ന് പോലും തുടച്ചു നീക്കിയ കേരളത്തിലെ ഏക പുലയ രാജവംശത്തിന്റെയും പുലയ രാജ്ഞിയുടെയും കഥ, പുലയനാർകോട്ടയുടെ ചരിത്രം

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
തൊഴിലിലും കുടുംബത്തിലും ഒരുപോലെ ശോഭിക്കാൻ കഴിയും. അഭിനന്ദനങ്ങൾ ലഭിക്കും. ഇഷ്ട ജനങ്ങളുമായി സമയം ചിലവഴിക്കും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ആരോഗ്യ കാര്യങ്ങളിൽ ക്ലേശങ്ങൾ വരാൻ ഇടയുണ്ട്. മറ്റൊരു ദിനത്തിലേക്ക് മാറ്റി വയ്ക്കാവുന്ന പ്രധാന ഉത്തരവാദിത്വങ്ങൾ സാധ്യമെങ്കിൽ പിന്നീട് നിറവേറ്റുക.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അനാവശ്യ ചിന്തകൾ മൂലം ആത്മവിശ്വാസം കുറയാൻ ഇടയുണ്ട്. തൊഴിൽ രംഗത്ത് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ആലോചനയോടെ പെരുമാറിയാൽ ദോഷം വരികയില്ല.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ആഗ്രഹപ്രകാരം പല കാര്യങ്ങളും സാധ്യമാകും. പൊതുരംഗത്ത് അംഗീകാരം ലഭിക്കും. ധനപരമായി നല്ല അനുഭവങ്ങൾക്ക് സാധ്യത.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, പറമ്പിലെ റബർ മരങ്ങൾ മുഴുവൻ വെട്ടിമാറ്റി പകരം വാഴയും ചേനയും ചേമ്പും ഫലവൃക്ഷങ്ങളും നട്ടു പിന്നെയൊരു മീൻ കുളവും: തേടിയെത്തിയത് സമ്മിശ്ര കർഷകനുള്ള പുരസ്കാരം. പുരയിടത്തിൽ വളരുന്ന 3.2 കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്ന 1000 നിലമ്പൂർ തേക്കുകളാണ് ഇവിടുത്തെ ഹൈലൈറ്റ്