മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2023 മെയ്‌ 14 ഞായർ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 14.05.2023 (1198 മേടം 30 ഞായർ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മാനസിക സൗഖ്യം, സാമൂഹിക അംഗീകാരം, ആഗ്രഹ സാധ്യം. വ്യാപാര അഭിവൃദ്ധി പ്രതീക്ഷിക്കാം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കാര്യസാധ്യം, തൊഴിൽ നേട്ടം, ഇഷ്ടാനുഭവങ്ങൾ. പ്രണയ കാര്യങ്ങളും വ്യക്തി ബന്ധങ്ങളും അനുകൂലമാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ആഗ്രഹ തടസ്സം, ഭാഗ്യ ലോപം, പ്രവർത്തന ക്ലേശം. തൊഴിൽ രംഗത്തു മതിയായ ശ്രദ്ധ പുലർത്തണം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കാര്യസാധ്യത്തിനു കാലതാമസം, സാമ്പത്തിക വൈഷമ്യം, അപ്രതീക്ഷിത തടസ്സങ്ങൾ മുതലായവ പ്രതീക്ഷിക്കണം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അംഗീകാരം, ആഗ്രഹസാദ്ധ്യം, അപ്രതീക്ഷിത ആനുകൂല്യങ്ങൾ മുതലായവയ്ക്ക് സാധ്യത. സന്താനങ്ങളെ കൊണ്ട് നേട്ടങ്ങൾ പ്രതീക്ഷിക്കാം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
മനോസുഖം, കാര്യസാധ്യം, പ്രവർത്തന മികവ്, അംഗീകാരം തുടങ്ങിയവയ്ക്ക് സാധ്യതയേറിയ ദിവസം. സമൂഹത്തിൽ അംഗീകാരം വർധിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പ്രവർത്തന ക്ലേശം, തൊഴിൽ വൈഷമ്യം, അംഗീകാരക്കുറവ് മുതലായവ കരുതണം. നഷ്ടസാധ്യത വരാതെ ശ്രദ്ധിക്കണം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
അമിത അധ്വാനം, ശാരീരിക വിഷമതകൾ, അകാരണ വിഷാദം തുടങ്ങിയവയ്ക്ക് സാധ്യത കാണുന്നു. കഠിന പ്രയത്നങ്ങൾ വിജയം കാണും.

YOU MAY ALSO LIKE THIS VIDEO, നിങ്ങൾക്കറിയാമോ? | കടലിനടിയിലൂടെ ആദ്യ തുരങ്ക പാത, ആ സ്വപ്നവും യാഥാർത്ഥ്യമാക്കി ഇന്ത്യ

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കുടുംബ സുഖം, തൊഴിൽ ലാഭം, സാമ്പത്തിക നേട്ടങ്ങൾ എന്നിവയ്ക്ക് സാധ്യതയുള്ള ദിനം. സ്വപ്‌നങ്ങൾ പലതും യാഥാർഥ്യമാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അകാരണ തടസ്സങ്ങൾ വരാവുന്ന ദിവസം. പല കാര്യങ്ങളും പ്രതീക്ഷിച്ച രീതിയിൽ പുരോഗമിക്കാൻ പ്രയാസമാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അപ്രതീക്ഷിത കോണുകളില്‍ നിന്നും ധന ലാഭം സിദ്ധിക്കും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് തൊഴില്‍പരമായ കാര്യങ്ങളില്‍ ഉണ്ടായിരുന്ന തടസങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അമിത ആത്മവിശ്വാസം മൂലം അബദ്ധങ്ങളില്‍ ചെന്നുപ്പെടാന്‍ ഇടയുണ്ട്. വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുക. വേണ്ടത്ര തയ്യാറെടുപ്പുകള്‍ കൂടാതെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പരാജയ സാധ്യത കാണുന്നു.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, കരിമ്പ്‌ കൃഷിയിൽ നൂറുമേനി വിജയം നേടാനൊരുങ്ങി കൊല്ലം ജില്ലയിലെ ഒരു കർഷകൻ, ഇനി വിപണിയിൽ കൊല്ലം ശർക്കരയും. റെഡ്‌ ലേഡി പപ്പായ, നാരങ്ങ, പശു, വാഴ, കോഴി, മീൻ തുടങ്ങി എല്ലാമുണ്ട്‌ ഈ സംയോജിത കൃഷിയിടത്തിൽ

Avatar

Staff Reporter