മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2023 മാർച്ച്‌ 30 വ്യാഴം) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 30.03.2023 (1198 മീനം 16 വ്യാഴം) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അപ്രതീക്ഷിതമായി സ്‌ഥലംമാറ്റത്തിന്‌ ഉത്തരവ്‌ ലഭിക്കും. കംപ്യൂട്ടര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ സാമ്പത്തികനേട്ടം ഉണ്ടാകും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഉദ്യോഗസംബന്ധമായി ദൂരയാത്രകള്‍ ആവശ്യമായി വരും. ബിസിനസ്സിലൂടെയുണ്ടായ ധനനഷ്‌ടം മറികടക്കും. വിവാഹ കാര്യത്തില്‍ അനുകൂല തീരുമാനമെടുക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
വിദേശയാത്രയ്‌ക്ക് ശ്രമിക്കുന്നവര്‍ക്ക്‌ അനുകൂലസമയം. ദമ്പതികള്‍ തമ്മില്‍ അഭിപ്രായവ്യത്യാസത്തിന്‌ സാദ്ധ്യത. സഹോദരങ്ങള്‍ക്ക്‌ അരിഷ്‌ടതകള്‍ അനുഭവപ്പെടും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അധിക ചെലവുകള്‍ മുഖേന കടം വാങ്ങേണ്ട സ്‌ഥിതിവിശേഷമുണ്ടാകും. തൊഴില്‍പരമായി വളരെയധികം ശ്രദ്ധിക്കണം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ച്‌ കൈകാര്യം ചെയ്യണം. ചെയ്യുന്ന തൊഴിലില്‍ പൂര്‍ണ്ണ തൃപ്‌തി ഉണ്ടാകില്ല. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
അപ്രതീക്ഷിത സ്‌ഥലംമാറ്റത്തിന്‌ സാധ്യത. കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അവസരങ്ങള്‍ കുറയും. വസ്‌തുസംബന്ധമായി അതിര്‍ത്തി തര്‍ക്കം പരിഹരിക്കപ്പെടും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ജീവിതപങ്കാളിയെ കണ്ടെത്തും. സന്താനങ്ങളുമായി അഭിപ്രായവ്യത്യാസമുണ്ടാകും. പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. ചെലവുകള്‍ കൂടും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
മനസിന്‌ സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. യാത്രകള്‍ ഉല്ലാസപ്രദമാകും. സഹോദരങ്ങളില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും.

YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? | ഓപ്പറേഷനും വേണ്ട ചികിത്സയും വേണ്ട 12 വയസ്‌ കഴിയുമ്പോൾ പെൺകുട്ടികൾ ആണുങ്ങളായി മാറുന്ന നിഗൂഢ ഗ്രാമം

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സ്‌ഥലമോ വീടോ വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ തടസം നേരിടും. അസാധാരണ വാക്‌ സാമര്‍ത്ഥ്യം പ്രകടമാക്കും. പുതിയ തൊഴില്‍ ചെയ്യാനുള്ള താത്‌പര്യം വര്‍ദ്ധിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ശത്രുക്കളില്‍ നിന്നും ഉപദ്രവം വര്‍ദ്ധിക്കും. സഹോദരസ്‌ഥാനീയര്‍ മുഖേന മനഃക്ലേശത്തിന്‌ സാദ്ധ്യത. സഹോദര സ്‌ഥാനീയര്‍ മുഖേന മനഃക്ലേശത്തിന്‌ സാദ്ധ്യത.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പലവിധത്തിലും സാമ്പത്തികനേട്ടം ഉണ്ടാകും. കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പ്രശസ്‌തി, ദാമ്പത്യജീവിതം സന്തോഷ പ്രദമായിരിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഉദ്യോഗസ്‌ഥന്മാര്‍ക്ക്‌ പ്രമോഷനും സാമ്പത്തിക നേട്ടവും ഉണ്ടാകും. വിശേഷ വസ്‌ത്രാഭരണാദികള്‍ ലഭിക്കും. കാര്‍ഷിക മേഖലയിലുള്ളവര്‍ക്ക്‌ ധനനഷ്‌ടം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
അനില്‍ പെരുന്ന – 9847531232

YOU MAY ALSO LIKE THIS VIDEO, പറമ്പിലെ റബർ മുഴുവൻ വെട്ടിമാറ്റി പകരം പച്ചക്കറികളും വാഴയും ഫ്രൂട്ട്സ്‌ മരങ്ങളും നട്ടു: ഇപ്പോൾ വാട്ട്സാപ്പ്‌ ഗ്രൂപ്പിലൂടെ വിപണി കണ്ടെത്തി വിജയവഴിയിൽ വീട്ടമ്മ, ഒപ്പം സർക്കാരിന്റെ അംഗീകാരവും

Avatar

Staff Reporter