മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2023 മാർച്ച്‌ 28 ചൊവ്വ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 28.03.2023 (1198 മീനം 14 ചൊവ്വ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ദിനം ആത്മവിശ്വാസം നിറഞ്ഞതായിരിക്കും. ജോലിയിൽ ഉയർന്ന സ്ഥാനം ലഭിക്കും. പുതിയ ധന സമ്പാദന മാർഗങ്ങൾ കണ്ടെത്താൻ കഴിയും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
വരുമാനം കുറയുന്ന സാഹചര്യവും ഉയർന്ന ചെലവുകളും മൂലം വിഷമിക്കും. വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്കുള്ള ചെലവുകൾ വർദ്ധിക്കും. എങ്കിലും കുടുംബത്തിൽ സന്തോഷം നിലനിർത്തും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
മനസ്സിൽ സമാധാനവും സന്തോഷവും ഉണ്ടാകും. ജോലിയിൽ സ്ഥാനക്കയറ്റത്തിനോ നേട്ടങ്ങൾക്കോ അവസരമുണ്ടാകും. ബന്ധുക്കളുടെ പിന്തുണ ലഭിക്കും. മനസ്സിൽ ആത്മവിശ്വാസം നിറയും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ക്ഷമ നിലനിർത്താൻ ശ്രമിക്കുക. നിങ്ങളുടെ ഇഷ്ടത്തിന് വിരുദ്ധമായി തൊഴിൽ മേഖലയിൽ മാറ്റമുണ്ടാകാം. കുടുംബജീവിതം അത്ര ഗുണപ്രദമകണമെന്നില്ല. ക്ഷമയോടെയുള്ള പ്രവർത്തനങ്ങൾ വിജയം കാണും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ജോലിസ്ഥലത്ത് അനുകൂല സാഹചര്യം ഉണ്ടാകും. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. മനസ്സിൽ സമാധാനവും സന്തോഷവും ഉണ്ടാകും. സഹോദരീ സഹോദരന്മാരുടെ സഹായം ലഭിക്കും. കുടുംബജീവിതം സന്തോഷകരമാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കഠിനാധ്വാനം വിജയിക്കുകയും ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ചെയ്യും. കുടുംബ ജീവിതത്തില്‍ സാഹചര്യങ്ങള്‍ അനുകൂലമായിരിക്കും. മാനസിക സമ്മർദം കുറയും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ദൂര യാത്രയ്ക്ക് സാദ്ധ്യത കാണുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അലസത വര്‍ദ്ധിക്കും. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് ധാരാളം ബുദ്ധിമുട്ടുകള്‍ തരണം ചെയ്യേണ്ടി വരും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കുടുംബത്തില്‍ ചെറിയ അസ്വസ്ഥത ഉണ്ടായെന്നു വരാം. സംഭാഷണങ്ങളില്‍ സംയമനം പാലിക്കുക. ആത്മനിയന്ത്രണം ഗുണം ചെയ്യും. എല്ലാ കാര്യങ്ങളിലും ജാഗ്രത പുലര്‍ത്തുന്നത് ഗുണകരമായി ഭവിക്കും.

YOU MAY ALSO LIKE THIS VIDEO, അര ലക്ഷം രൂപ സർക്കാർ സഹായത്തോടെ വീടൊരു ജൈവഗൃഹമാക്കി! കാണാം ജോർജിന്റെ സംയോജിത കൃഷി, Jaiva Griham

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കര്‍മ്മരംഗത്ത് സംതൃപ്തികരമായി പ്രവര്‍ത്തിക്കാന്‍ സാധിക്കും. വ്യാപാരം, സംരംഭം മേഖയിലുള്ളവര്‍ക്ക് അഭീവൃദ്ധി ഉണ്ടാകും. പുതിയ സംരംഭങ്ങള്‍ക്കു ബന്ധുക്കളുടെ സഹായം പ്രതീക്ഷിക്കാം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പൊതുവേ ഗുണകരമായ ഫലങ്ങള്‍ അനുഭവിക്കാനുള്ള യോഗം കാണുന്നു. കര്‍ഷകര്‍ക്കും വ്യാപാരികൾക്കും കര്‍മ്മരംഗം ആദായകരമാകും. ചിലവുകൾ നിയന്ത്രിക്കാന്‍ സാധിക്കും. നേതൃപരമായ കഴിവു പ്രകടിപ്പിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കാര്യ വൈഷമ്യം, പ്രവര്‍ത്തന ക്ലേശം എന്നിവ കരുതണം. സ്വന്തം ചുമതലകള്‍ മറ്റുള്ളവരെ ഏല്‍പ്പിക്കുന്നത് അബദ്ധമാകും. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുക.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അദ്ധ്വാനഭാരവും വരുമാനവും അല്പം കുറഞ്ഞെന്നു വരാം. മനസ്സിന് ആശ്വാസം പകരുന്ന വിനോദങ്ങളില്‍ ഏര്‍പ്പെട്ട് മന സമ്മര്‍ദം കുറയ്ക്കുക. പൊതുവില്‍ അലസ മനോഭാവം നിഴലിക്കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? | കൊല്ലത്തു നിന്നും ടിക്കറ്റെടുത്ത്‌ ശ്രീലങ്കയ്ക്ക്‌ പോകാമായിരുന്ന ബോട്ട്‌ മെയിൽ എക്സ്പ്രസ്‌ ട്രെയിനു സംഭവിച്ച ആ വലിയ ദുരന്തത്തിന്റെ കഥ

Avatar

Staff Reporter