മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2023 മാർച്ച്‌ 20 തിങ്കൾ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 20.03.2023 (1198 മീനം 06 തിങ്കൾ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അപ്രതീക്ഷിതമായി ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ആര്‍ഭാഗട വസ്‌തുക്കള്‍ക്കായി പണം ചെലവഴിക്കും. സന്താനങ്ങള്‍ മുഖേന മനഃസന്തോഷം വര്‍ദ്ധിക്കും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
വിദേശത്ത്‌ ജോലി ചെയ്യുന്നവര്‍ക്ക്‌ ധാരാളം ബുദ്ധിമുട്ടുകള്‍ തരണം ചെയ്യേണ്ടി വരും. വിവാഹ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ അനുകൂല സമയം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
മുന്‍കോപം നിയന്ത്രിക്കണം. വേണ്ടപ്പെട്ടവരില്‍നിന്നും മനഃസന്തോഷം ലഭിക്കും. നന്നായി ആലോചിച്ച ശേഷം മാത്രമേ ഏതൊരുകാര്യത്തിലും ഏര്‍പ്പെടാവൂ.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
തെറ്റിദ്ധാരണകള്‍ മുഖേന ഗാര്‍ഹിക സുഖം കുറയും. വിദേശയാത്രയ്‌ക്ക് നേരിടുന്ന തടസ്സങ്ങള്‍ മാറിക്കിട്ടും. ഉറ്റവരുമായി കലഹിക്കാനിടവരും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സ്വര്‍ണാഭരണങ്ങള്‍ വാങ്ങുകയോ കൈവശം വന്നുചേരുകയോ ചെയ്യും. താര്‍ക്കിക വിഷയത്തിലൂടെ വിജയം കൈവരിക്കും. കലഹങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ശ്രമിക്കണം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ദമ്പതികള്‍ തമ്മില്‍ തെറ്റിദ്ധാരണകള്‍ മറന്ന്‌ ഒന്നിക്കും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം, സാമ്പത്തികാഭിവൃദ്ധി എന്നിവ ഉണ്ടാകും. അനാവശ്യ അലച്ചില്‍, സഞ്ചാരം എന്നിവയ്‌ക്കു സാധ്യത.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. പ്രമോഷന്‌ ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ വിപരീതമായ നീക്കുപോക്കുകള്‍ മേലുദ്യോഗസ്‌ഥരില്‍ നിന്നുമുണ്ടാകും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. സാഹിത്യകാരന്മാര്‍ക്ക്‌ പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും.

YOU MAY ALSO LIKE THIS VIDEO, അര ലക്ഷം രൂപ സർക്കാർ സഹായത്തോടെ വീടൊരു ജൈവഗൃഹമാക്കി! കാണാം ജോർജിന്റെ സംയോജിത കൃഷി, Jaiva Griham

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ആഡംബര വസ്‌തുക്കളില്‍ ഭ്രമം കൂടും. ബിസിനസ്‌ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും. മുന്‍കോപം നിയന്ത്രിക്കാന്‍ കഴിയാതെ വരും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. സുഹൃത്തുക്കളുമായി വിനോദയാത്രയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
വാഹനം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ ആഗ്രഹസാഫല്യം ഉണ്ടാകും. അപ്രതീക്ഷിത സ്‌ഥലമാറ്റത്തിനുള്ള ഉത്തരവ്‌ ലഭിക്കും. സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാതെ വരും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പുതിയ ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക്‌ തടസ്സങ്ങള്‍ നേരിടും. സഹോദരാദി ഗുണം. പ്രതീക്ഷിക്കാം. ബന്ധുക്കളുടെ സഹകരണം മുഖേന ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും.

അനില്‍ പെരുന്ന – 9847531232

YOU MAY ALSO LIKE THIS VIDEO, ചിപ്പികൂൺ കൃഷി ആർക്കും തുടങ്ങാം, സ്ഥലം വേണ്ട, ഒട്ടും മിനക്കെടാതെ മികച്ച വരുമാനവും: കാണാം കൃഷി രീതി

Avatar

Staff Reporter