നിങ്ങളുടെ ഇന്ന്: 19.03.2023 (1198 മീനം 05 ഞായർ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഇഷ്ടാനുഭവങ്ങള്‍ക്ക് സാധ്യതയേറിയ ദിവസമാണ്. ഗുണകരമായ അവസരങ്ങള്‍ ലഭ്യമാകും. കാര്യവിജയം ഉണ്ടാകും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കുടുംബ സാഹചര്യങ്ങള്‍ അനുകൂലമാകും. മറ്റുള്ള വ്യക്തികളുമായി നിലനിന്നിരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കാര്യപരാജയം, ഇച്ഛാഭംഗം, സ്വസ്ഥതക്കുറവ്, യാത്രാതടസ്സം, പ്രവർത്തനമാന്ദ്യം ഇവയ്ക്ക് സാധ്യത. കുടുംബത്തിൽ ശുഭാനുഭവങ്ങൾ.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പ്രതിസന്ധികള്‍ നേരിടേണ്ടി വന്നേക്കാം. എന്നാല്‍ അവയെ ആത്മവിശ്വാസത്തോടെ നേരിടാന്‍ കഴിയുന്നതിനാല്‍ നേട്ടങ്ങള്‍ സ്വന്തമാകും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മനസ്സിന് സന്തോഷം നല്‍കുന്ന അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. ദാമ്പത്യസുഖം, കുടുംബനേട്ടം മുതലായവയ്ക്കും സാധ്യത.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
അപ്രതീക്ഷിത നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. അര്‍ഹമായ കാര്യങ്ങള്‍ എളുപ്പത്തില്‍ അനുഭവത്തില്‍ വന്നു ചേരും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വരവും ചിലവും തുല്യമാകും. കഠിനമായ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടത്ര പ്രതിഫലം ലഭിക്കാന്‍ പ്രയാസമാകും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ദിവസാനുഭവങ്ങള്‍ അല്പം വിരസമാകാന്‍ ഇടയുണ്ട്. എങ്കിലും പ്രധാന ജോലികള്‍ ഭംഗിയായി നിറവേറ്റാന്‍ കഴിയും.
YOU MAY ALSO LIKE THIS VIDEO, അര ലക്ഷം രൂപ സർക്കാർ സഹായത്തോടെ വീടൊരു ജൈവഗൃഹമാക്കി! കാണാം ജോർജിന്റെ സംയോജിത കൃഷി, Jaiva Griham
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വിജയാനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിവസമാണ്. കുടുംബസുഖം, സന്താനങ്ങളെ കൊണ്ട് നല്ല അനുഭവങ്ങള്‍ എന്നിവയ്ക്കും സാധ്യത.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
നഷ്ടസാധ്യതയുള്ള ഏര്‍പ്പാടുകളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണം. ദീര്‍ഘ യാത്രകള്‍ മൂലം വൈഷമ്യങ്ങള്‍ വരാവുന്നതാണ്.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മനസ്സിന് സന്തോഷം നല്‍കുന്ന അനുഭവങ്ങള്‍ ഉണ്ടാകും. അധികാരികള്‍, ഗുരുജനങ്ങള്‍ മുതലായവര്‍ അനുകൂലരായി പെരുമാറും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പ്രാരംഭ തടസം, ധന ക്ലേശം, അധ്വാന ഭാരം മുതലായവ പ്രതീക്ഷിക്കണം. അമിത ചിലവ് മൂലം ധന ക്ലേശം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, മഞ്ഞൾ നട്ടുവളർത്തി ഉണക്കിപ്പൊടിച്ച് പാക്കറ്റിലാക്കി വിറ്റപ്പോൾ നേടിയത് മികച്ച ലാഭം, Turmeric Farm