മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2023 മാർച്ച്‌ 18 ശനി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 18.03.2023 (1198 മീനം 04 ശനി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കാര്യവിജയം, അംഗീകാരം, ധനയോഗം, ബന്ധുസമാഗമം, പരീക്ഷാവിജയം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കാര്യതടസ്സം, മനഃപ്രയാസം, ചെലവ്, ധനതടസ്സം, അലച്ചിൽ, ശരീരസുഖക്കുറവ് ഇവ കാണുന്നു.സായാഹ്‌ന ശേഷം താരതമ്യേന മെച്ചം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കാര്യപരാജയം, ഇച്ഛാഭംഗം, സ്വസ്ഥതക്കുറവ്, യാത്രാതടസ്സം, പ്രവർത്തനമാന്ദ്യം ഇവയ്ക്ക് സാധ്യത. കുടുംബത്തിൽ ശുഭാനുഭവങ്ങൾ.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കാര്യവിജയം, അംഗീകാരം, സന്തോഷം, ആരോഗ്യം, നേട്ടം, ബന്ധുസഹായം, സുഹൃദ്സമാഗമം ഇവ കാണുന്നു.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കാര്യവിജയം, ഇഷ്ടാനുഭവങ്ങൾ, മത്സരവിജയം ഇവ കാണുന്നു. തടസ്സപ്പെട്ട ആഗ്രഹങ്ങൾ നടക്കാം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങളാണ് ഇന്ന് കാത്തിരിക്കുന്നത്. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം ഇവ കാണുന്നു. സന്ധ്യക്ക് ശേഷം കാര്യങ്ങൾ അല്പമെങ്കിലും മെച്ചമാകാം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ തയാറാകണം. അമിത അധ്വാനം മൂലം മന സംഘർഷവും ശാരീരിക ക്ലേശവും വരാം. വൈകുന്നേരത്തോടെ കാര്യങ്ങൾ മെച്ചപ്പെടാൻ സാധ്യത.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കാര്യവിജയം, അംഗീകാരം, തൊഴിൽലാഭം എന്നിവയാണ് ഇന്ന് വൃശ്ചികം രാശിയിൽ ജനിച്ചവരെ കാത്തിരിക്കുന്നത്. യാത്രകൾ ഫലവത്താവാം. പൊതു അംഗീകാരം വർധിക്കും.

YOU MAY ALSO LIKE THIS VIDEO, അര ലക്ഷം രൂപ സർക്കാർ സഹായത്തോടെ വീടൊരു ജൈവഗൃഹമാക്കി! കാണാം ജോർജിന്റെ സംയോജിത കൃഷി, Jaiva Griham

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
നേട്ടങ്ങൾ സ്വന്തമാക്കുക പ്രയാസമാണ്. സാമ്പത്തിക കാര്യങ്ങളിൽ അനുകൂല ഫലങ്ങൾ വരുമെങ്കിലും അമിത ചിലവുകൾ വിഷമകരമായേക്കാം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പൊതുവിൽ നല്ല ദിവസമായിരിക്കും. വിരുന്നുകൾ, സൽക്കാരങ്ങൾ എന്നിവയ്ക്ക് അവസരം ഉണ്ടാകും. കുടുംബം സുഖപ്രദമായി തോന്നും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പക്വതയോടെയുള്ള ഇടപെടൽ മാനസിക സംഘർഷം കുറയ്ക്കാൻ സഹായിക്കും. സാമ്പത്തിക ഇടപാടുകളിൽ ജാ​ഗ്രത പുലർത്തണം. കൂട്ടു കച്ചവടങ്ങൾക്കും സംയുക്ത സംരംഭങ്ങൾക്കും യോജിച്ച ദിനമല്ല.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാവുന്ന ദിനമാണ്. ജീവിത പങ്കാളിയിൽ നിന്നും സഹായകരമായ സമീപനം ഉണ്ടാകും. മനസ്സിന് ദിശാ ബോധവും ആത്മ വിശ്വാസവും ലഭിക്കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, മഞ്ഞൾ നട്ടുവളർത്തി ഉണക്കിപ്പൊടിച്ച്‌ പാക്കറ്റിലാക്കി വിറ്റപ്പോൾ നേടിയത്‌ മികച്ച ലാഭം, Turmeric Farm

Avatar

Staff Reporter