നിങ്ങളുടെ ഇന്ന്: 16.03.2023 (1198 മീനം 02 വ്യാഴം) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കാര്യസാധ്യത്തിനു കാലതാമസം, സാമ്പത്തിക വൈഷമ്യം, അപ്രതീക്ഷിത തടസ്സങ്ങൾ മുതലായവ പ്രതീക്ഷിക്കണം.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ആഗ്രഹ സാഫല്യം, പൊതുജന അംഗീകാരം, ഉല്ലാസ അനുഭവങ്ങൾ മുതലായവ പ്രതീക്ഷിക്കാം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കുടുംബ സുഖം, തൊഴിൽ ലാഭം, സാമ്പത്തിക നേട്ടങ്ങൾ എന്നിവയ്ക്ക് സാധ്യതയുള്ള ദിനം.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കുടുംബക്ലേശം, അമിത അധ്വാനം, യാത്രാദുരിതം. അവിചാരിത ധനവൈഷമ്യം കരുതണം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പ്രവർത്തന മാന്ദ്യം, അകാരണ തടസ്സം, ഭാഗ്യക്കുറവ്. ധനക്ലേശം ഉണ്ടായെന്നു വരാം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കാര്യവിജയം, സന്തോഷം, ഉദ്ദിഷ്ടകാര്യ സാധ്യം.ആരോഗ്യ ക്ലേശങ്ങൾ കുറയും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അമിത അധ്വാനം, അംഗീകാരക്കുറവ്, വൃഥാ സഞ്ചാരം. പ്രയത്നത്തിനുമതിയായ പ്രതിഫലം ലഭിക്കാൻ പ്രയാസം നേരിടും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
മാനസിക സൗഖ്യം, സാമൂഹിക അംഗീകാരം, ആഗ്രഹ സാധ്യം. വ്യാപാര അഭിവൃദ്ധി പ്രതീക്ഷിക്കാം.
YOU MAY ALSO LIKE THIS VIDEO, അര ലക്ഷം രൂപ സർക്കാർ സഹായത്തോടെ വീടൊരു ജൈവഗൃഹമാക്കി! കാണാം ജോർജിന്റെ സംയോജിത കൃഷി, Jaiva Griham
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അകാരണ തടസ്സങ്ങൾ വരാവുന്ന ദിവസം. പല കാര്യങ്ങളും പ്രതീക്ഷിച്ച രീതിയിൽ പുരോഗമിക്കാൻ പ്രയാസമാകും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കാര്യസാധ്യം, ഇഷ്ടാനുഭവങ്ങൾ, കുടുംബസുഖം, ധനക്ലേശങ്ങൾ പരിഹരിക്കപ്പെടും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ആഗ്രഹ സാധ്യം, തൊഴിൽ നേട്ടം, പ്രവർത്തന വിജയം. പ്രണയ കാര്യങ്ങളും വ്യക്തി ബന്ധങ്ങളും അനുകൂലമാകും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അധ്വാനത്തിന് തക്കതായ അംഗീകാരം ലഭിക്കണമെന്നില്ല. കുടുംബ കാര്യങ്ങളിൽ മനക്ലേശത്തിനും സാധ്യത.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, മഞ്ഞൾ നട്ടുവളർത്തി ഉണക്കിപ്പൊടിച്ച് പാക്കറ്റിലാക്കി വിറ്റപ്പോൾ നേടിയത് മികച്ച ലാഭം, Turmeric Farm