മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഏതു കാര്യത്തിലും അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകും. സാമ്പത്തികസമൃദ്ധി കൈവരും. വളരെക്കാലമായി ചിന്തിക്കുന്ന പലതും സാധിതമായിത്തീരും. സ്ത്രീകള്‍ ഉദ്ദേശിക്കുന്ന മാറ്റങ്ങള്‍ വളരെവേഗം സാധ്യമാകും. ആഗ്രഹിക്കുന്ന വിധം ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിക്കും. പുതിയവാഹനം വാങ്ങും. നൂതന വസ്ത്രാഭരണങ്ങള്‍ കൈവശം വന്നുചേരും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഉദ്ദിഷ്ടകാര്യസിദ്ധി കൈവരും. തൊഴിൽ രംഗത്ത് ചില തടസ്സങ്ങള്‍ ഉണ്ടാകുന്നതിന് സാധ്യത കാണുന്നു. അകാരണമായ ഉത്സാഹക്കുറവും, മന്ദതയും ചിലപ്പേള്‍ ഉണ്ടായേക്കാം. അമദമണി എന്ന രത്നകല്ല് ധരിക്കുന്നതിലൂടെ ഈ വിഷമത്തെ തരണം ചെയ്യാം. വിദ്യാര്‍ത്ഥികള്‍ കൂടുതൽ ശ്രദ്ധപാലിക്കുക.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കഴിഞ്ഞ കാലഘട്ടങ്ങളുടെ വിഷമതകള്‍ മുഴുവന്‍ മാറുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങും. തികച്ചും നൂതനമായ ചില മാര്‍ഗ്ഗങ്ങള്‍ നിങ്ങളുടെ മുന്പിൽ തുറക്കുന്നതാണ്. ഏതു പ്രതികൂല സാഹചാര്യങ്ങളും തരണംചെയ്ത് വിജയം വരിക്കുന്നതിന് ഉതകുന്ന അപൂര്‍വ്വമായ ഉപബോധമനശ്ശക്തി ഉണര്‍ത്തുന്നതിന് നിങ്ങള്‍ ശീലിക്കുക.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
തൊഴിൽ രംഗത്ത് ഉത്തമമായ നേട്ടങ്ങള്‍ കൈവരിക്കുവാനാകും. സാമ്പത്തികാഭിവൃദ്ധി ഉണ്ടാകും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപൂര്‍വ്വനേട്ടങ്ങള്‍ ഉണ്ടാകും. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്ഥാനപ്രാപ്തിയും കീര്‍ത്തിയും ലഭിക്കുന്നതാണ്. ധനമിടപാടുകള്‍ സൂക്ഷിച്ചുനടത്തുക. പുതിയ കാര്യങ്ങള്‍ തുടങ്ങുന്നത് വളരെ ശ്രദ്ധിച്ചു വേണം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മങ്ങിക്കിടക്കുന്ന നിങ്ങളുടെ കഴിവുകള്‍ പുനുരുജ്ജീവിക്കുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങും. സര്‍വ്വകാര്യവിജയം നേടിയെടുക്കുന്നതിന്റെ മുന്നോടിയായുള്ള പ്രവര്‍ത്തനോന്മേഷം നിങ്ങളുടെ ഓരോ കാര്യത്തിലും പ്രകടമാകുന്നതാണ്. ഏതു വിഷമതകളെയും മിറകടക്കുവാനും ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങള്‍ നേടുന്നതിനും സാധിക്കുന്നതാണ്.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ധനസമൃദ്ധി ഉണ്ടാകുന്നതാണ്. തൊഴിൽ രംഗത്ത് ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതിന് സമയമായിരിക്കുന്നു. വനിതകള്‍ക്ക് അഭീഷ്ടസിദ്ധികൈവരും. ആഗ്രഹിക്കുന്നത് നേടുന്നതിനുള്ള കഴിവ് കന്നിരാശിക്കാരായ സ്ത്രീകള്‍ക്ക് സ്വതമേവയുണ്ട്. അത് വിനിയോഗിക്കുവാന്‍ പഠിക്കണമെന്നു മാത്രം.
YOU MAY ALSO LIKE THIS VIDEO, ഓൺലൈനിൽ നിന്ന് തൈകൾ വാങ്ങി നട്ടു, ഇപ്പോൾ എന്നും കിട്ടും കിലോക്കണക്കിന് ചെറുനാരങ്ങ, Malaysian Lemon
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സ്വയം തൊഴിലുകാര്‍ക്കും വ്യാപാരികള്‍ക്കും പൊതുവേ അനുകൂലമാറ്റങ്ങള്‍ കണ്ടുതുടങ്ങും. ഏത് കാര്യത്തിലും പ്രവര്‍ത്തനവിജയം പ്രതീക്ഷിക്കാം. ആരോഗ്യപരമായ കാര്യങ്ങളിൽ വളരെ ശ്രദ്ധവച്ചുപുലര്ത്തുക. അവിചാരിത രോഗക്ലേശങ്ങള്‍ ചിലപ്പോള്‍ ഉണ്ടായേക്കും. നിത്യവും ആരോഗ്യശ്രദ്ധയ്ക്കായി സമയം നീക്കിവെയ്ക്കുക.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ഏതു കാര്യത്തിലും അതീവജാഗ്രത പാലിക്കുക. സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധാപൂര്‍വ്വം ചെയ്യുക. പുതിയ കാര്യങ്ങളിൽ ഏര്‍പ്പെടേണ്ട സമയമല്ല. ഗൃഹനിര്‍മ്മാണം നടത്തുന്നവര്‍ അതിവ്യയമുണ്ടാകാതെ ശ്രദ്ധിക്കുക. വിദ്യാര്‍ത്ഥികള്‍ പഠനകാര്യങ്ങളിൽ ശരിയായി ശ്രദ്ധിക്കേണ്ടതാണ്.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
തൊഴിൽ രംഗത്ത് ചിലപ്പോള്‍ വിഷമാവസ്ഥകള്‍ ഉണ്ടയേക്കാം. സ്വപ്രയത്നംകൊണ്ട് പല പ്രയാസങ്ങളും തരണം ചെയ്യുന്നതിനും കഴിയും. കുടുംബത്തിൽ സമചിത്തതയോടെ പെരുമാറേണ്ടത് ആവശ്യമാണ്. മനോബലം വര്‍ദ്ധിപ്പിക്കുന്നതിനായി ധ്യാനം ശീലിക്കുന്നത് നന്നായിരിക്കും.
YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? മഹാരാജാവിനെ പ്രണയിച്ച് ഭ്രാന്തിയായി മാറിയ തിരുവനന്തപുരത്തെ സുന്ദരിച്ചെല്ലമ്മയുടെ കഥ
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പ്രവര്‍ത്തനരംഗത്ത് അനുകൂലമായ പലവിധ മാറ്റങ്ങളും ഉണ്ടായിത്തുടങ്ങുന്നതാണ്. സര്‍വ്വകാര്യങ്ങളിലും ഗുണകരമായ അനുഭവങ്ങള്‍ വന്നുചേരും. നിങ്ങളുടെ ജീവിതഗതിയെ മാറ്റുന്നതിന് പര്യാപ്തമായ പലതും സംഭവിച്ചേക്കാം. ചില കണ്ടുമുട്ടലുകള്‍ നിങ്ങള്‍ക്ക് വലിയ മാര്ഗ്ഗദര്ശനമായിത്തീരും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പ്രവര്‍ത്തനരംഗത്ത് അപ്രതീക്ഷിതമായ പല തടസ്സങ്ങളും വിഷമങ്ങളും ഉണ്ടാകും. ധനപരമായ ഇടപാടുകള്‍ വളരെ ശ്രദ്ധാപൂര്‍വ്വം നടത്തുക. അപ്രതീക്ഷിത നഷ്ടങ്ങള്‍ ഉണ്ടായേക്കാം. വ്യാപാരരംഗത്തുള്ളവര്‍ വളരെ സൂക്ഷ്മതപാലിക്കുക. പുതിയ സംരംഭങ്ങള്‍ക്ക് അനുകൂലസമയമല്ല. ഏതു കാര്യത്തിലും പ്രത്യേക ശ്രദ്ധ പുലര്‍ത്തുക.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സാമ്പത്തികപുരോഗതി കൈവരിക്കും. ഏതു കാര്യത്തിലും ഗുണകരമായ മാറ്റങ്ങള്‍ സംഭവിക്കും നൂതനസംരംഭങ്ങള്‍ തുടങ്ങുവാന്‍ ശ്രമിക്കും. തൊഴിൽ മണ്ഡലം അഭവൃദ്ധിപ്രാപിക്കും. കന്യകമാര്‍ക്ക് വിവാഹകാര്യത്തിൽ തീരുമാനമാകും. സ്ത്രീകള്‍ക്ക് അഭീഷ്ടസിദ്ധി കൈവരിക്കുവാന്‍ കഴിയും.
അനില്‍ പെരുന്ന – 9847531232
YOU MAY ALSO LIKE THIS VIDEO, തൂക്കു ചെടി വിൽപനയിലൂടെ വീട്ടമ്മ നേടുന്നത് മികച്ച വരുമാനം, ആർക്കും തുടങ്ങാം ലാഭം കൊയ്യാം