നിങ്ങളുടെ ഇന്ന്: 25.06.2023 (1198 മിഥുനം 10 ഞായർ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ജീവിതത്തില്‍ ബഹുമതിയും പ്രശസ്തിയും ലഭിക്കാനുള്ള സന്ദര്‍ഭം കാണുന്നു. പലവിധ ആനുകൂല്യങ്ങള്‍ ലഭിക്കാവുന്നതാണ്.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
വാഹനസംബന്ധമായോ യാത്രകൾക്കായോ ചെലവുകള്‍ വര്‍ദ്ധിക്കും. കുടുംബപരമായ അസ്വസ്ഥതകള്‍ വര്‍ധിക്കുകയും മനക്ലേശം കൂടുകയും ചെയ്തേക്കാം. തൊഴിൽപരമായി നന്ന്.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പ്രതികൂല സാഹചര്യങ്ങളില്‍ ആത്മവിശ്വാസത്തോട്ടു കൂടി പ്രവര്‍ത്തിക്കുവാന്‍ സാധിക്കും. ദമ്പതികളില്‍ മാനസിക വൈഷമ്യങ്ങള്‍ വരാവുന്നതാണ്. ആരോഗ്യപരമായ ചില പ്രയാസങ്ങള്‍ ഉണ്ടാകാം.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സത്യസന്ധമായ പ്രവൃത്തിയാല്‍ അന്യരെ ആകര്‍ഷിക്കും. പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കുവാൻ കഴിയും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സഹനശക്തിയും ക്ഷമയും നിമിത്തം വിവാദങ്ങളില്‍ നിന്നും രക്ഷപ്പെടും. മനസ്സില്‍ പലതരത്തിലുള്ള അനാവശ്യ ചിന്തകൾ വന്നുകൊണ്ടിരിക്കും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഉന്നതസ്ഥാനലബ്ധിക്കും പ്രശംസയ്ക്കും അര്‍ഹരാകും. ജോലിയില്‍ അനുകൂലമായ സ്ഥലംമാറ്റത്തിനു സാധ്യതയുണ്ട്. ഏറ്റെടുത്ത കാര്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയുകയും ചെയ്യും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ വിജയിക്കാന്‍ കഠിനശ്രമം വേണ്ടിവരും. ശരീരക്ലേശവും മനഃക്ലേശവും വർധിക്കാൻ ഇടയുണ്ട്.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പൊതുപ്രവര്‍ത്തനത്തില്‍ മികച്ച വിജയം കൈവരിക്കും. മാനസിക പിരിമുറുക്കം കുറയും. ധനനേട്ടവും പ്രതീക്ഷിക്കാം.
YOU MAY ALSO LIKE THIS VIDEO, ചരിത്രത്തിൽ നിന്ന് പോലും തുടച്ചു നീക്കിയ കേരളത്തിലെ ഏക പുലയ രാജവംശത്തിന്റെയും പുലയ രാജ്ഞിയുടെയും കഥ | പുലയനാർകോട്ടയുടെ ചരിത്രം നിങ്ങൾക്കറിയാമോ?

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അനുകൂല ഫലങ്ങള്‍ ലഭിക്കുവാന്‍ സാധ്യതയുള്ള ദിവസം. ശത്രുജയം, തടസ്സ നിവാരണം, ഭക്ഷണസുഖം എന്നിവയ്ക്കും സാധ്യത.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സഞ്ചാരക്ലേശം വര്‍ധിക്കും. ഭാഗ്യപരീക്ഷണങ്ങളില്‍ ധനനഷ്ടം, കര്‍മരംഗത്ത് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നേക്കാം.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അനാവശ്യ ധൃതി മൂലം പല അബദ്ധങ്ങളിലും ചെന്ന് ചാടാന്‍ ഇടയുണ്ട്. നിസ്സാരകാര്യങ്ങളെക്കൊണ്ട് മനസ്സ് ക്ലേശിക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പ്രതീക്ഷ ഉപേക്ഷിച്ച ചില കാര്യങ്ങള്‍ പൊടുന്നനെ അനുകൂലമായി ഭവിക്കും. പല കാര്യങ്ങളും നയപരമായ ഇടപെടലുകളിലൂടെ പരിഹരിക്കാന്‍ കഴിയും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, തൂക്കു ചെടി വിൽപനയിലൂടെ വീട്ടമ്മ നേടുന്നത് മികച്ച വരുമാനം, ആർക്കും തുടങ്ങാം ലാഭം കൊയ്യാം