നിങ്ങളുടെ ഇന്ന്: 18.06.2023 (1198 മിഥുനം 03 ഞായർ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ധനനഷ്‌ടത്തിന് സാധ്യതയുള്ളതിനല്‍ വളരെ ശ്രദ്ധിക്കണം. ഉദ്യോഗസംബന്ധമായ യാത്രകള്‍ വേണ്ടിവരും. സുഹൃത്തുക്കള്‍ മുഖനേ സാമ്പത്തികലാഭം ഉണ്ടാകും. സന്താനശ്രേയസ്സുണ്ടാകും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കൂട്ടുബിസിനസ്സ് നഷ്‌ടത്തിലാകാന്‍ സാധ്യത. പൊതുവെ എല്ലാ കാര്യത്തിലും ഉത്സാഹം പ്രകടമാകും. ദാമ്പത്യത്തിലെ അസ്വാരസ്യങ്ങള്‍ മാറും. മുന്‍കോപം നിയന്ത്രിക്കണം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സാമ്പത്തിക രംഗത്ത് കൂടുതല്‍ പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടിവരും. ജീവിതപങ്കാളിയുടെ പെരുമാറ്റം മനസ്സിനെ വേദനിപ്പിക്കും. സഹോദരസ്‌ഥാനീയരില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഏറെനാളായി ശ്രമിച്ചിരുന്ന സ്‌ഥലം മാറ്റം പ്രതീക്ഷിക്കാം. കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടം ഉണ്ടാകും. ശത്രുശല്യം വര്‍ദ്ധിക്കും. യാത്രാഗുണം ഉണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ അധികച്ചെലവ് ഉണ്ടാകും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. സാമ്പത്തിക വിഷമതകള്‍ ഒരു പരിധി വരെ മാറും. എതിര്‍പ്പുകളെയും, തടസ്സങ്ങളേയും അതിജീവിക്കാന്‍ സാധിക്കും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
നിസ്സാരകാര്യങ്ങളില്‍ നിലവിലുള്ള ജോലി നഷ്‌ടമാകുന്ന സാഹചര്യം സംജാതമാകും. വിദേശത്തു ജോലിയുള്ളവര്‍ക്ക് പലവിധ പ്രതിസന്ധികള്‍ ഉണ്ടാവാം. പിതാവിനോ പിതൃസ്‌ഥാനീയര്‍ക്കോ രോഗാരിഷ്‌ടതകള്‍ ഉണ്ടാവും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ആഗ്രഹിക്കുന്നതുപോലെ ഭാവികാര്യങ്ങള്‍ ആസൂത്രണം ചെയ്‌ത് നടപ്പിലാക്കാന്‍ സാധിക്കും. വിദേശയാത്ര സഫലമാകും. സ്‌ത്രീകള്‍ മുഖേന സാമ്പത്തികലാഭം ഉണ്ടാകും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
മാതാവിന് രോഗസാധ്യത കാണുന്നു. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. രാഷ്‌ട്രീയംഗത്തുള്ളവര്‍ക്ക് അപവാദങ്ങള്‍ നേരിടേണ്ടിവരും. ശത്രുശല്യം വര്‍ധിക്കും.
YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? മഹാരാജാവിനെ പ്രണയിച്ച് ഭ്രാന്തിയായി മാറിയ തിരുവനന്തപുരത്തെ സുന്ദരിച്ചെല്ലമ്മയുടെ കഥ

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. വേണ്ടപ്പെട്ടവരില്‍ നിന്നും മനഃസന്തോഷം ലഭിക്കും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കുന്നതിന് സാധിക്കും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സങ്കീര്‍ണണമായ പ്രശ്‌നങ്ങള്‍ മുഖേന ഉറക്കം നഷ്‌ടപ്പെടുന്ന സ്‌ഥിതിയുണ്ടാകും. സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസത്തിനു സാധ്യത. സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം ചെയ്യാന്‍ സാധിക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. സന്താനങ്ങളുടെ നേട്ടത്തില്‍ സംതൃപ്‌തി അനുഭവപ്പെടും. ഉപരിപഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് തടസ്സം നേരിടും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
വിദേശത്തുനിന്നും സാമ്പത്തികനേട്ടം ഉണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കാന്‍ അനുകൂല സമയം. കര്‍ഷകര്‍ക്ക് സാമ്പത്തികനേട്ടം.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
അനില്‍ പെരുന്ന – 9847531232
YOU MAY ALSO LIKE THIS VIDEO, തൂക്കു ചെടി വിൽപനയിലൂടെ വീട്ടമ്മ നേടുന്നത് മികച്ച വരുമാനം, ആർക്കും തുടങ്ങാം ലാഭം കൊയ്യാം