മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2023 ജൂൺ 09 വെള്ളി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 09.06.2023 (1198 ഇടവം 26 വെള്ളി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കാര്യവിജയം, സന്തോഷം, ഉദ്ദിഷ്ട കാര്യസാധ്യം മുതലായവയ്ക്ക് അവസരം ഉണ്ടാകും. ധനലാഭവും ലാഭവും പ്രതീക്ഷിക്കാം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
മനസ്സിന് സുഖവും സമാധാനവും ലഭിക്കുന്ന അനുഭവങ്ങൾ ഉണ്ടാകും. ഉല്ലാസകരമായി സമയം ചിലവഴിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഭാഗ്യാനുഭവങ്ങളിൽ കുറവ് അനുഭവപ്പെടാം. ഊഹ കച്ചവടം നഷ്ടത്തിൽ കലാശിക്കും. സായാഹ്നത്തോടെ കാര്യങ്ങൾ അല്പം അനുകൂലമാകും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ആരോഗ്യപരമായ കാര്യങ്ങളിൽ വിഷമതകൾ വരാവുന്ന ദിനമാണ്. യാത്രയും അലച്ചിലും വർധിക്കും. അദ്ധ്വാനഭാരം കൂടും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ലാഭവും ധനവും വർധിക്കും. തടസ്സങ്ങൾ അകന്നു കാര്യസാധ്യം ഉണ്ടാകും. അംഗീകാരം വർധിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പ്രവർത്തന രംഗത്ത് ലാഭം വർധിക്കും. അപ്രതീക്ഷിത അനുകൂല അനുഭവങ്ങളും പ്രതീക്ഷിക്കാവുന്ന ദിനം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അമിത അദ്ധ്വാനം, അസംതൃപ്തി, ആരോഗ്യ ക്ലേശം മുതലായവ വരാവുന്ന ദിനമാണ്. പ്രധാന കാര്യങ്ങൾ നിർവഹിക്കുവാൻ ദിവസം അനുയോജ്യമല്ല.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
അപ്രതീക്ഷിത തടസ്സനുഭവങ്ങളും ആരോഗ്യ ക്ലേശവും മറ്റും വരാവുന്ന ദിവസമാണ്. ജാഗ്രതയോടെ പ്രധാന കാര്യങ്ങളിൽ ഇടപെടുക.

YOU MAY ALSO LIKE THIS VIDEO, കേരളത്തിനകത്തുള്ള Mahe എങ്ങനെ Puducherry (union territory)യുടെ ഭാഗമായി? നായന്മാർക്കൊപ്പം തീയ്യരും Frenchകാരായ കഥ | History of Mahe (Mayyazhi)

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പ്രവർത്തന രംഗത്ത് അനുകൂല മാറ്റങ്ങളും അപ്രതീക്ഷിത നേട്ടങ്ങളും സ്വന്തമാക്കാൻ കഴിയും. ഉന്നത വ്യക്തികളിൽ നിന്നും അനുകൂല സമീപനം ഉണ്ടാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പ്രവർത്തനങ്ങൾ വേണ്ട വിധത്തിൽ അംഗീകരിക്കപ്പെടാൻ പ്രയാസമാണ്. അത്ര അനുകൂലമായ ദിവസമല്ല എന്ന ബോധ്യത്തോടെ പ്രവർത്തിക്കുക.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അനുകൂല അനുഭവങ്ങൾക്ക് മുൻ‌തൂക്കം ലഭിക്കുന്ന ദിനമായിരിക്കും. ആഗ്രഹസാദ്ധ്യം, മനോസുഖം, ധനലാഭം എന്നിവയും പ്രതീക്ഷിക്കാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സാമ്പത്തിക ഇടപാടുകളും പ്രധാന ഉത്തരവാദിത്വങ്ങളും ജാഗ്രതയോടെ നിർവഹിക്കണം. സുഹൃത്തുക്കളിൽ നിന്നും ബന്ധു ജനങ്ങളിൽ നിന്നും അസുഖകരമായ അനുഭവങ്ങൾ ഉണ്ടായെന്നു വരാം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, പറമ്പിലെ റബർ മുഴുവൻ വെട്ടിമാറ്റി പകരം പച്ചക്കറികളും വാഴയും ഫ്രൂട്ട്സ്‌ മരങ്ങളും നട്ടു: ഇപ്പോൾ വാട്ട്സാപ്പ്‌ ഗ്രൂപ്പിലൂടെ വിപണി കണ്ടെത്തി വിജയവഴിയിൽ വീട്ടമ്മ, ഒപ്പം സർക്കാരിന്റെ അംഗീകാരവും

Avatar

Staff Reporter