നിങ്ങളുടെ ഇന്ന്: 08.06.2023 (1198 ഇടവം 25 വ്യാഴം) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മനസന്തോഷവും ആത്മ വിശ്വാസവും വര്‍ധിക്കുന്ന ദിനമായിരിക്കും. വലിയ അധ്വാനഭാരം കൂടാതെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുവാന്‍ കഴിയും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പ്രധാന ഉത്തര വാദിത്വങ്ങള്‍ ജാഗ്രതയോടെ നിര്‍വഹിക്കുക. പ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ ഫലം ലഭിക്കുവാന്‍ പ്രയാസമുള്ള ദിവസമായിരിക്കും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഊഹ കച്ചവടം, ഭാഗ്യ പരീക്ഷണം മുതലായവയ്ക്ക് ദിവസം അനുയോജ്യമല്ല. സ്വന്തം ജോലികളില്‍ കൂടുതല്‍ സമയം ചിലവഴിക്കേണ്ടി വരും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പ്രവര്‍ത്തനങ്ങളില്‍ വിജയവും മതിയായ പ്രതിഫലവും ലഭിക്കാവുന്ന ദിനമാണ്. ഭാഗ്യവും ദൈവാധീനവും അനുഭവത്തില്‍ വരും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മനസന്തോഷകരമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. വിശ്വാസപൂര്‍വ്വം ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം ഉറപ്പാക്കാം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
അലസതയും അനാവശ്യ ചിന്തകളും വര്‍ധിക്കാന്‍ ഇടയുണ്ട്. ക്ഷമയോടെയുള്ള പരിശ്രമങ്ങള്‍ വൈകിയാലും വിജയകരമാകും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ദിവസം വിരസമായി കടന്നുപോകാന്‍ ഇടയുണ്ട്. അനാവശ്യ ചിന്തകള്‍ മനസ്സിനെ വിഷമിപ്പിച്ചുവെന്നു വരാം. പ്രാര്‍ഥനകള്‍ ഫലപ്രദമാകും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
നിര്‍ണ്ണായകമായ കാര്യങ്ങളില്‍ അനുകൂല തീരുമാനങ്ങള്‍ ഉണ്ടാകും. അപ്രതീക്ഷിത സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.
YOU MAY ALSO LIKE THIS VIDEO, 30 വർഷം കൊണ്ട് 100 വർഷം പഴക്കമുള്ള കാടുണ്ടാക്കാം, M R Hariയുടെ ഈ Miyawaki ഒരു അത്ഭുതം തന്നെ
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
തീരുമാനങ്ങള്‍ എടുക്കാന്‍ വൈഷമ്യം അനുഭവപ്പെടും. മാനസിക പിരിമുറുക്കം വര്ദ്ധി ക്കാന്‍ സാധ്യത ഉള്ളതിനാല്‍ അനാവശ്യ ചിന്തകള്‍ ഒഴിവാക്കുക.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പ്രവൃത്തികളില്‍ ഉത്സാഹവും ഊര്‍ജവും വര്‍ധിക്കും. അവസരങ്ങള്‍ അനുകൂലവും അനുയോജ്യവും ആയി വന്നുചേരും. ഭാഗ്യം അനുഭവത്തില്‍ വരും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പ്രതീക്ഷിക്കുന്ന രീതിയില്‍ ആഗ്രഹ സാധ്യം ഉണ്ടാകാന്‍ പ്രയാസമുള്ള ദിവസമാണ്. എന്നാല്‍ വളരെ ശ്രദ്ധയോടെ പ്രവര്‍ത്തിച്ചാല്‍ പലകാര്യങ്ങളും അനുകൂലമാകും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പ്രവര്‍ത്തന നേട്ടം, അഭിനന്ദനം, ബന്ധു സഹായം എന്നിവയ്ക്ക് സാധ്യത. മത്സര വിജയം ഉണ്ടാകും. അംഗീകാരം വർധിക്കും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, പറമ്പിലെ റബർ മുഴുവൻ വെട്ടിമാറ്റി പകരം പച്ചക്കറികളും വാഴയും ഫ്രൂട്ട്സ് മരങ്ങളും നട്ടു: ഇപ്പോൾ വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ വിപണി കണ്ടെത്തി വിജയവഴിയിൽ വീട്ടമ്മ, ഒപ്പം സർക്കാരിന്റെ അംഗീകാരവും