നിങ്ങളുടെ ഇന്ന്: 07.06.2023 (1198 ഇടവം 24 ബുധൻ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കാര്യവിജയം, സന്തോഷം, കുടുംബ സുഖം, ബന്ധു സമാഗമം എന്നിവപ്രതീക്ഷിക്കാം. വീട്ടില്‍ മംഗള കര്‍മങ്ങള്‍ക്ക് സാധ്യത.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ആരോഗ്യ പ്രയാസം, വ്യാപാര നഷ്ടം, കലഹ സാധ്യത എന്നിവ വരാം. തക്ക സമയത്ത് സഹായങ്ങള്‍ ലഭ്യമായെന്നു വരില്ല.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അമിത വ്യയം, കാര്യ തടസം, അകാരണ വൈഷമ്യം എന്നിവയ്ക്ക് സാധ്യത. കലഹ സാധ്യത ഉള്ളതിനാല്‍ സംസാരം നിയന്ത്രിക്കണം.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ധന ലാഭം, കാര്യ നേട്ടം, ദ്രവ്യ ലാഭം, ഇഷ്ട ഭക്ഷണം മുതലായവ വരാം. വ്യാപാരത്തില്‍ ലാഭം വര്‍ധിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കര്‍മ ഗുണം, അംഗീകാരം, നേതൃ പദവി, ഗുണാനുഭവങ്ങള്‍ എന്നിവയ്ക്ക് യോഗമുള്ള ദിനം. യാത്രകള്‍ സഫലങ്ങള്‍ ആകും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കാല വിളംബം, ഭാഗ്യ തടസ്സം, കുടുംബ സുഖ ഹാനി എന്നിവയ്ക്ക് ഇടയുള്ള ദിനം. കാര്യ സാധ്യത്തിനു അമിത പരിശ്രമം വേണ്ടി വരാം.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
മനസമ്മര്‍ദം, അധിക ചിലവ്, ദാമ്പത്യ പ്രയാസങ്ങള്‍ എന്നിവ പ്രതീക്ഷിക്കാം. സാമ്പത്തിക ഇടപാടുകളില്‍ ജാഗ്രത പുലര്‍ത്തണം.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ആഗ്രഹ സാധ്യം, കാര്യ ഗുണം, അംഗീകാരം, ധന പുഷ്ടി എന്നിവയ്ക്ക് സാധ്യത. മംഗള കര്‍മങ്ങളില്‍ പങ്കെടുക്കും.
YOU MAY ALSO LIKE THIS VIDEO, 30 വർഷം കൊണ്ട് 100 വർഷം പഴക്കമുള്ള കാടുണ്ടാക്കാം, M R Hariയുടെ ഈ Miyawaki ഒരു അത്ഭുതം തന്നെ
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മന ക്ലേശം, അമിത വ്യയം, യാത്രാ ദുരിതം മുതലായവ വരാം. വാക്കുകള്‍ തെറ്റിധരിക്കപ്പെടാന്‍ ഇടയുണ്ട്.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കാല താമസം ഇല്ലാതെ കാര്യ സാധ്യം ഉണ്ടാകും. നഷ്ടമായ ധനം തിരികെ ലഭിക്കും. നേതൃ പദവിയോ അംഗീകാരമോ ലഭിക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അധ്വാന ഭാരവും മന സമ്മര്‍ദവും വര്‍ധിക്കാന്‍ ഇടയുണ്ട്. സാമ്പത്തിക ഇടപാടുകള്‍ ജാഗ്രതയോടെ വേണം.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സാമ്പത്തികമായി ഗുണകരമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. അനുകൂല സാഹചര്യങ്ങള്‍, കാര്യലാഭം, വ്യാപാര നേട്ടം എന്നിവയ്ക്കും സാധ്യത.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, 200 രൂപയുടെ ഫിഞ്ചസ് മുതൽ 2 ലക്ഷത്തിലധികം രൂപ വിലയുള്ള മക്കാവു വരെ: അറിഞ്ഞു ചെയ്താൽ കശുണ്ടാക്കാൻ അരുമ പക്ഷി വളർത്തൽ – തുടക്കക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിലയും