നിങ്ങളുടെ ഇന്ന്: 24.07.2023 (1198 കർക്കിടകം 08 തിങ്കൾ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പുതിയ ഗൃഹനിര്‍മ്മാണത്തിന് തടസ്സത്തിനു സാധ്യത. ധനലാഭം ഉണ്ടാകും. കര്‍മരംഗത്ത് പ്രതീക്ഷിക്കാത്ത നേട്ടങ്ങളുണ്ടാകും. പ്രവര്‍ത്തനരംഗത്ത് വിജയം ഉണ്ടാകും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പുതിയ സൗഹൃദം ഉടലെടുക്കും. കര്‍മരംഗത്ത് അപ്രതീക്ഷിത തിരിച്ചടികള്‍ക്ക് സാധ്യത. വാഹന ഉപയോഗം നിയന്ത്രിക്കണം. പ്രതിസന്ധികളെ മറികടക്കാന്‍ ഉപദേശം തേടും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കുടുംബ സ്വസ്ഥത ഉണ്ടാകും. പ്രവര്‍ത്തനരംഗത്ത് മന്ദത അനുഭവപ്പെടും. യാത്രാനേട്ടം കുറച്ചൊക്കെ ഉണ്ടാവും. ഒട്ടും പ്രതീക്ഷിക്കാത്ത ഭാഗത്തുനിന്നും ധനലാഭമുണ്ടാകും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
വളരെ തീവ്രമായ ചില തടസ്സങ്ങള്‍ നിങ്ങളുടെ ഓരോ പ്രവൃത്തിയേയും ബാധിച്ചതായി കാണുന്നു. അപ്രതീക്ഷിത ധനലാഭം കൈവരിക്കും. നൂതന തൊഴില്‍ മേഖലയില്‍ ശോഭിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മനസ്സിന്റെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കും. നൂതന തൊഴില്‍ മേഖലയില്‍ പ്രവേശിക്കുന്നവര്‍ക്ക് പലവിധ പ്രയാസത്തിനു സാധ്യത. നിങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്കു കാരണമാകുന്ന ഒരു ഗുരുസംഗമം ഉടനെയുണ്ടാകും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഉദ്ദിഷ്ടകാര്യസിദ്ധി ഫലമാകുന്നു. ഗൃഹനിര്‍മ്മാണം ആഗ്രഹിക്കുന്നവര്‍ക്ക് അതു സാധിക്കും. മനസ്സിലുള്ള ലക്ഷ്യങ്ങള്‍ പ്രാപ്തമാകുന്നതിന് സാഹചര്യം ഒത്തുവരും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
മനസ്സിലുള്ള ലക്ഷ്യങ്ങള്‍ പ്രാപ്തമാകുന്നതിന് സാഹചര്യം ഒത്തുവരും. ബിസിനസ്സ് മേഖലയില്‍ നേരിട്ടിരുന്ന പ്രതിസന്ധി മാറി ഉയര്‍ന്ന സ്ഥാനലബ്ധിയുണ്ടാകും. മറ്റുള്ളവരാല്‍ ആദരിക്കപ്പെടുന്നതിന് അവസരം വന്നുചേരും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ധനപരമായി അപൂര്‍വ്വ നേട്ടങ്ങള്‍ കൈവരും. സന്താനശ്രേയസ്സുണ്ടാകും. അസാധാരണമായ ചില സംഭവവികാസങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നതിനു സാധ്യത കാണുന്നു.
YOU MAY ALSO LIKE THIS VIDEO, Indian ISRO Vs Pakistani SUPARCO, ISROക്കും 8 വർഷം മുൻപേ തുടങ്ങിയ പാകിസ്താൻ സ്പെയ്സ് ഏജൻസി SUPARCOയുടെ ഇപ്പോഴത്തെ അവസ്ഥ
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഉപരിപഠനത്തിനു സാഹചര്യം ഒത്തുചേരും. കുടുംബത്തില്‍ സ്വസ്ഥത നിലനില്ക്കും. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ മിക്കതും തടസ്സപ്പെടും. ധനനഷ്ടത്തിനു സാധ്യത.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ചില വിഷമഘട്ടങ്ങളെ തരണം ചെയ്യേണ്ടി വരും. പല മാറ്റങ്ങളും ജീവിതത്തിലുണ്ടാകും. സന്താനങ്ങളുടെ വിവാഹ തീരുമാനമാകും. യാത്രാ ഗുണം ഉണ്ടാകും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
യാത്രാ ഗുണം ഉണ്ടാകും. ഇച്ഛാഭംഗം, മനോമാന്ദ്യം. ഇവ ഫലം. അവിചാരിത ധനലാഭം, പുതിയ ബിസിനസ്സ് സാധ്യത ഇവ കാണുന്നു.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അവിചാരിത ധനലാഭം കാണുന്നു. വാഹന ഉപയോഗത്തില്‍ വളരെ ശ്രദ്ധിക്കണം. കര്‍മഗുണം ഉണ്ടാകും. ചിലവുകളില്‍ വളരെ നിയന്ത്രണം പാലിക്കണം. ദൈവാധീനം വര്‍ധിക്കും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
അനില്‍ പെരുന്ന – 9847531232
YOU MAY ALSO LIKE THIS VIDEO, തൂക്കു ചെടി വിൽപനയിലൂടെ വീട്ടമ്മ നേടുന്നത് മികച്ച വരുമാനം, ആർക്കും തുടങ്ങാം ലാഭം കൊയ്യാം