നിങ്ങളുടെ ഇന്ന്: 23.07.2023 (1198 കർക്കിടകം 07 ഞായർ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പൊതുവേ നല്ല സമയമാണിത്. കൂട്ടുവ്യാപാരത്തില്‍ ഒരളവ് ലാഭം ഉണ്ടാകും. സഹപ്രവര്‍ത്തകരോട് അതിരുവിട്ടു പെരുമാറരുത്. വ്യാപാരത്തില്‍ നല്ല ലാഭം ഉണ്ടാകും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പെണ്‍കുട്ടികള്‍ക്ക് മാതാപിതാക്കളുടെ സഹായവും ആശീര്‍വാദവും ഏതുകാര്യത്തിലും ലഭ്യമാകും. ക്ഷേത്ര ആഘോഷങ്ങള്‍, വിവാഹക്കാര്യങ്ങള്‍ എന്നിവയില്‍ കൂടുതലായി പണം ചെലവഴിക്കും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ ലഭ്യമാവും. പുതിയ വസ്ത്രം, ആഭരണം എന്നിവ ലഭിക്കും. ചുറ്റുപാടുകള്‍ പൊതുവേ മെച്ചപ്പെടുമെങ്കിലും ആരെയും തീര്‍ത്ത് വിശ്വസിക്കരുത്.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
വിദേശത്തുനിന്ന് നല്ല വാര്‍ത്തകള്‍ വരും. പുതിയ കച്ചവടമാരംഭിക്കും. വൈദ്യുതിയുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ട സമയമാണ്.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
യുവാക്കളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും. മക്കളെച്ചൊല്ലി വിഷമിക്കാനിടവരും. സുപ്രധാന തീരുമാനങ്ങളെടുക്കും. ഉദ്യോഗത്തിലുയര്‍ച്ചയും സ്ഥലമാറ്റവുമുണ്ടാകും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
അനാവശ്യമായ അലച്ചിലിന് സാധ്യത. പൂര്‍വിക സ്വത്ത് ലഭിക്കാനുള്ള സാധ്യത. അയല്‍ക്കാരോടോ സുഹൃത്തുക്കളോടെ സ്വന്തം ജീവിത രഹസ്യങ്ങള്‍ പങ്കുവയ്ക്കാന്‍ ശ്രമിക്കരുത്.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ ലഭ്യമാവും. പുതിയ വസ്ത്രം, ആഭരണം എന്നിവ ലഭിക്കും. ചുറ്റുപാടുകള്‍ പൊതുവേ മെച്ചപ്പെടുമെങ്കിലും ആരെയും തീര്‍ത്ത് വിശ്വസിക്കരുത്.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ഉദ്യോഗസ്ഥലത്ത് ഉന്നതാധികാരികളുടെ പ്രീതിക്ക് പാത്രമാവും. കൃഷി, കച്ചവടം എന്നിവയില്‍ പ്രതീക്ഷിച്ചത്ര ലാഭം ഉണ്ടായെന്നു വരില്ല. അന്യരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടരുത്.
YOU MAY ALSO LIKE THIS VIDEO, നിങ്ങൾക്കറിയാമോ മരണഭയം വേട്ടയാടുന്ന റഷ്യൽ പ്രസിഡന്റ് പുടിൻ കയറിയ ഗോസ്റ്റ് ട്രെയിനിനുള്ളിലെ രഹസ്യങ്ങൾ
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വിദേശത്തുനിന്ന് നല്ല വാര്‍ത്തകള്‍ വരും. പട്ടാളക്കാര്‍ക്ക് അവധി ലഭിക്കും. സന്തോഷാനുഭവങ്ങളുണ്ടാകും. സാമ്പത്തിക നില മെച്ചപ്പെടും. വാഹനങ്ങളില്‍ നിന്ന് അപകടസാധ്യതയുണ്ട്.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ശാസ്ത്രജ്ഞന്‍മാര്‍ക്ക് നേട്ടങ്ങളുണ്ടാകും. കലാകാരന്മാര്‍ക്ക് അവസരങ്ങള്‍ ലഭിക്കും. പുതിയ ജോലിക്ക് ശ്രമിക്കും. വാഹനങ്ങള്‍ മൂലം യാത്രാക്ലേശമുണ്ടാകും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഉന്നതപഠനത്തിനവസരം ലഭിക്കും. മേലധികാരികളുടെ പ്രശംസ ലഭിക്കും. ബന്ധുക്കളുടെ വേര്‍പാടുണ്ടാകും. ആരോഗ്യം മോശമാകും. കൃഷിയില്‍ ലാഭമുണ്ടാകും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഉദ്യോഗത്തിലുയര്‍ച്ചയുണ്ടാകും. കൃഷികാര്യങ്ങളില്‍ താല്‍പര്യം കാണിക്കും. ഉല്ലാസയാത്ര പോകും. സഹോദരങ്ങളുടെ സഹായം ലഭിക്കും. പുതിയ ജോലി അറിയിപ്പ് കിട്ടും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, തൂക്കു ചെടി വിൽപനയിലൂടെ വീട്ടമ്മ നേടുന്നത് മികച്ച വരുമാനം, ആർക്കും തുടങ്ങാം ലാഭം കൊയ്യാം