നിങ്ങളുടെ ഇന്ന്: 21.07.2023 (1198 കർക്കിടകം 05 വെള്ളി) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കാര്യങ്ങള്‍ അത്ര അനുകൂലകരമായിരിക്കില്ല. പ്രതിബന്ധം, ഇച്ഛാഭംഗം, അലസത, യാത്രാക്ലേശം, അലച്ചില്‍ ഇവയൊക്കെ ഉണ്ടാകുന്നതാണ്. പ്രധാന കാര്യങ്ങളിൽ ജാഗ്രത പുലര്‍ത്തുന്നത് നന്ന്.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ആത്മനിയന്ത്രണവും സംയമനവും ഗുണകരമായി ഭവിക്കും. പലതരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവാം, കുടുംബകലഹത്തിനും മനഃക്ലേശത്തിനും സാധ്യത.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അഭീഷ്ടങ്ങള്‍ സാധിക്കും. ധനപരമായ നേട്ടങ്ങള്‍ പലതും കൈവരിക്കും. കര്‍മ്മ രംഗത്ത് സംതൃപ്തിയും നേട്ടങ്ങളും പ്രതീക്ഷിക്കാം. കൂടുതല്‍ മെച്ചമായ അവസരങ്ങൾ ലഭിക്കുന്നതാണ്.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
മുന്‍കോപവും ആലോചന കൂടാത്ത പ്രവൃത്തികളും മൂലം അബദ്ധത്തിനു സാധ്യത. സംയമനം പാലിക്കുവാന്‍ ശ്രദ്ധിക്കുക. ആത്മനിയന്ത്രണം ഗുണം ചെയ്യും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
തൊഴില്‍രംഗത്ത് അഭിവൃദ്ധി ഉണ്ടാകും. യാത്രാഗുണം, കുടുംബ സൗഖ്യം എന്നിവ ഭവിക്കും. ധനപരമായ നേട്ടങ്ങളുണ്ടാകും. സന്തോഷകരമായ കാര്യങ്ങള്‍ പ്രതീക്ഷിക്കാം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ആരോഗ്യകാര്യങ്ങളിൽശ്രദ്ധിക്കണം. മത്സരബുദ്ധി ഒഴിവാക്കണം. ലഭിക്കേണ്ട ആനുകൂല്യങ്ങൾക്ക് കാലതാമസം ഉണ്ടാകും. ആത്മനിയന്ത്രണം ഗുണം ചെയ്യും. ആലോചിച്ച് മാത്രം കാര്യങ്ങള്‍ നിർവഹിക്കുക.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവുമുണ്ടാകും. സാമ്പത്തിക അഭിവൃദ്ധി ഭവിക്കും. യാത്രകൾ കൊണ്ട് നേട്ടങ്ങൾ ഉണ്ടാകും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ഉന്നതരുമായി ബന്ധപ്പെടാന്‍ അവസരമുണ്ടായേക്കും. വിദ്യാഭ്യാസ കാര്യങ്ങളില്‍ ഉയര്‍ച്ച. അപ്രതീക്ഷിതമായി മുന്‍കാല സുഹൃത്തുക്കളെ കണ്ടുമുട്ടാന്‍ അവസരമുണ്ടായേക്കും.
YOU MAY ALSO LIKE THIS VIDEO, നിങ്ങൾക്കറിയാമോ മരണഭയം വേട്ടയാടുന്ന റഷ്യൽ പ്രസിഡന്റ് പുടിൻ കയറിയ ഗോസ്റ്റ് ട്രെയിനിനുള്ളിലെ രഹസ്യങ്ങൾ

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സഹപ്രവര്‍ത്തകരുമായി ഒത്തു പോകുവാൻ ശ്രമിക്കണം. ആരോഗ്യവുമായി ബന്ധപ്പെട്ട് പണം ചെലവഴിക്കാന്‍ സാധ്യത കാണുന്നു. അമിത ആത്മവിശ്വാസം അത്ര നന്നല്ല.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കാര്യസാധ്യത്തിന് അമിത പരിശ്രമം വേണ്ടിവരും. മറ്റുള്ളവർ നാം വിചാരിക്കും പോലെ അനുകൂലമായി പെരുമാറണം എന്നില്ല.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഉദ്യോഗത്തിലുള്ള പ്രശ്നങ്ങള്‍ കുറയും. ജോലി ഭാരം കുറയും. ജോലിക്കാരും സഹപ്രവര്‍ത്തകരും നന്നായി പെരുമാറും. കലാരംഗത്തുള്ളവരുടെ പല കാര്യങ്ങളും നിറവേറും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സ്വന്തം പ്രവൃത്തികള്‍ വിജയത്തിലെത്തും, ഉദ്യോഗത്തില്‍ നിന്നും കൂടിയ വരുമാനം ലഭിക്കും, വാഹനസുഖം, യാത്രാഗുണം, ദൂര ദേശത്തുനിന്നും നല്ല വാര്‍ത്തകള്‍ കേള്‍ക്കും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, തൂക്കു ചെടി വിൽപനയിലൂടെ വീട്ടമ്മ നേടുന്നത് മികച്ച വരുമാനം, ആർക്കും തുടങ്ങാം ലാഭം കൊയ്യാം