നിങ്ങളുടെ ഇന്ന്: 17.07.2023 (1198 കർക്കിടകം 01 തിങ്കൾ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സമൂഹത്തില്‍ പദവിയും അംഗീകാരവും ലഭിക്കും. പ്രവര്‍ത്തനമണ്ഡലത്തില്‍ ഉയര്‍ച്ചയുണ്ടാകും. കലാരംഗത്തുള്ളവര്‍ക്ക് അല്പം മന്ദതയുണ്ടാകാം. ചില പ്രധാനപ്പെട്ട കാര്യങ്ങളില്‍ മധ്യസ്ഥതവഹിക്കേണ്ടിവരും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ജ്യേഷ്ഠസഹോദരന്മാര് വളരെ അനുകൂലമായി പെരുമാറും. നഷ്ടപ്പെട്ടു എന്നു കരുതിയ സാധനം തിരികെ കിട്ടും. രോഗികള്‍ക്ക് അല്പം ആശ്വാസം ലഭിക്കും. വ്യാപാരരംഗത്തുള്ളവര്‍ക്ക് അനുകൂല സമയമാണ്.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പദവിയോ, സമ്പത്തോ നഷ്ടപ്പെടുന്ന അവസ്ഥ വന്നുചേരാം. എല്ലാ കാര്യത്തിലും ജാഗ്രത പുലര്‍ത്തുക. കിട്ടാനുള്ള പണമോ വസ്തുക്കളോ അധീനതയില്‍ വന്നുചേരും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
യാത്രയില്‍ ധനനഷ്ടത്തിനു സാധ്യത. ഉദ്യോഗത്തില്‍ ഉയര്‍ച്ച ഉണ്ടാകും. കുടുംബത്തില്‍ ഉണ്ടായിരുന്ന അസ്വസ്ഥതകള്‍ മാറും. രാഷ്ട്രീയ രംഗത്തുള്ളവര്‍ക്ക് നേതൃത്വപദവിയില്‍ ഉയരാന്‍ അവസരം ഉണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പ്രോത്സാഹകമായ എഴുത്തുകളോ സന്ദേശങ്ങളോ ലഭിക്കാനിടയുണ്ടാകും. വിലപ്പെട്ട ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ ശ്രമിക്കും. ബിസിനസ്സുകളില്‍ നിന്നും പ്രതീക്ഷിച്ച ആദായം കിട്ടിയെന്നു വരില്ല.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
വിദേശത്തുള്ളവര്‍ തിരികെ നാട്ടിലെത്താന്‍ ശ്രമം തുടങ്ങും. പുതിയ ചില കരാറുകളില്‍ ഒപ്പുവയ്ക്കും. അവനവന്റെ ഔദ്യോഗിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പുതിയ സുഹൃത് ബന്ധം ഉടലെടുക്കും. ഏറ്റെടുത്ത ചുമതലകള്‍ ഉത്തരവാദിത്തത്തോടെ ചെയ്തു തീര്‍ക്കും. നല്ല കാര്യങ്ങള്‍ക്കുവേണ്ടി പണം ചെലവഴിക്കും. സ്നേഹബന്ധങ്ങള്‍ സംപുഷ്ടമാകും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
മനസ്സിന് ഉന്മേഷം പകരുന്ന ചില അനുഭവങ്ങള്‍ ഉണ്ടാകും. ബന്ധുഗുണം ഉണ്ടാകും. രാഷ്ട്രീയരംഗത്ത് എതിരാളികളുടെ തന്ത്രങ്ങളെ പരാജയപ്പെടുത്തും.
YOU MAY ALSO LIKE THIS VIDEO, നിങ്ങൾക്കറിയാമോ മരണഭയം വേട്ടയാടുന്ന റഷ്യൽ പ്രസിഡന്റ് പുടിൻ കയറിയ ഗോസ്റ്റ് ട്രെയിനിനുള്ളിലെ രഹസ്യങ്ങൾ

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കുറെ കാലമായി കാണാതിരുന്ന ബന്ധുജനങ്ങളെ കണ്ടുമുട്ടും. പഠനത്തില്‍ ഉയര്‍ച്ച ഉണ്ടാകും. വരുമാന വര്‍ദ്ധനയ്ക്കനുസരിച്ച് ചെലവും ഉണ്ടാകും. യാത്രാക്ലേശത്തിനു സാധ്യത.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പുതിയ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള സാഹചര്യം ഒത്തുവരും. കൂട്ടുകച്ചവടത്തില്‍ നഷ്ടത്തിനു സാധ്യത. കൃഷിരംഗത്തുള്ളവര്‍ക്ക് വരുമാനം വര്‍ധിക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും. യുവജനങ്ങളുടെ വിവാഹത്തിന് തീരുമാനമാകും. ജീവിതത്തില്‍ പൊതുവെ അലസത ഉണ്ടാവാനിടയുണ്ട്. മനസ്സിന് അനുഭവപ്പെട്ടിരുന്ന അസ്വസ്ഥതകള്‍ മാറുന്നതാണ്.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
യാത്രയില്‍ ചില തടസ്സത്തിനു സാധ്യത കാണുന്നു. ഉദരസംബന്ധമായ അസുഖത്തിനു സാധ്യത. ഉന്നത വിദ്യാഭ്യാസരംഗത്ത് നല്ല പുരോഗതി ഉണ്ടാവും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
അനില്‍ പെരുന്ന – 9847531232
YOU MAY ALSO LIKE THIS VIDEO, തൂക്കു ചെടി വിൽപനയിലൂടെ വീട്ടമ്മ നേടുന്നത് മികച്ച വരുമാനം, ആർക്കും തുടങ്ങാം ലാഭം കൊയ്യാം