നിങ്ങളുടെ ഇന്ന്: 16.07.2023 (1198 മിഥുനം 31 ഞായർ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പണത്തിന്റെ വരവ് പല സാമ്പത്തിക പ്രശ്നങ്ങളിൽ നിന്നും മോചിപ്പിക്കും. നിങ്ങളുടെ മനോഹാരിതയും വ്യക്തിത്വവും പുതിയ സുഹൃത്തുക്കളെ നേടുവാനും സഹായകരമായ സാഹചര്യങ്ങൾ സൃഷ്ടിക്കുവാനും സഹായിക്കും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ദൂരസ്ഥലങ്ങളിലേക്കുള്ള യാത്ര സുഖകരമായിരിക്കില്ല-എന്നാൽ പ്രധാന ബന്ധങ്ങൾ ഉണ്ടാക്കുവാൻ സഹായിക്കും. വൈവാഹിക ജീവിതത്തിലെ പ്രയാസമേറിയ ഘട്ടത്തിനു ശേഷം അല്പം ആശ്വാസകരമായ അനുഭവങ്ങൾ പ്രതീക്ഷിക്കാവുന്ന ദിനമായിരിക്കും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പണം ലാഭകരമായ പ്രവർത്തനങ്ങളിൽ നിക്ഷേപിക്കാണ് സാധിക്കും. മാത്രമല്ല മാനസിക സമാധാനവും സ്ഥിരതയും കൈവരിക്കാനും സാധ്യമാവും. സന്തോഷം-ഉണർവ്വ്-വാത്സല്യ മനോഭാവം-എന്നിവയോടെയുള്ള ഉല്ലാസകരമായ പ്രകൃതത്താൽ നിങ്ങൾ മറ്റുള്ളവർക്ക് ആന്ദവും സന്തോഷവും കൊണ്ടുവരും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അനാവശ്യമായ പ്രശ്നങ്ങളിൽ നിന്നും തർക്കങ്ങളിൽ നിന്നും നിങ്ങൾ മാറി നിൽക്കുക. ഒഴിവു സമയം മന സമ്മർദ്ദം കൂടാതെ ചെലവഴിക്കാണ് ബോധപൂർവം ശ്രമിക്കുക. വെറുതെ അനാവശ്യ കാര്യങ്ങൾ ചിന്തിച്ചു കൂട്ടുന്നതു കൊണ്ട് വലിയ കാര്യസാധ്യമൊന്നും ഇല്ല എന്ന് മനസിലാക്കുക.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കുടുംബാംഗങ്ങളുമായോ അല്ലെങ്കിൽ സുഹൃത്തുക്കളുമായോ ഉള്ള ഉല്ലാസയാത്രകൾ സന്തോഷം നൽകും. സ്ഥാവരവസ്തുക്കളിന്മേലുള്ള നിക്ഷേപം ആദായകരമായിരിക്കും. വ്യാപാരം അഭിവൃദ്ധിപ്പെടും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സ്വപ്ന പദ്ധതിക്ക് അധികാരികളിൽ നിന്ന് അനുമതിലഭിക്കും. കഠിനാധ്വാനം ഫലം കണ്ടതില്‍ നിങ്ങള്‍ സന്തോഷിക്കും. മികച്ച മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കുന്നതിനോ പുതിയ സംരംഭം ആരംഭിക്കുന്നതിനോ വിദഗ്ധ ഉപദേശം തേടേണ്ട ദിവസമാണ് ഇന്ന്. ഇപ്പോൾ നടപടികൾ ആരംഭിക്കുന്നത് ഭാവി പരിശ്രമങ്ങൾക്ക് ഗുണം ചെയ്യും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
നിങ്ങളുടെ ലജ്ജാശീലവും അന്തര്‍മുഖത്വവും നിങ്ങളുടെ പുരോഗതിയെ തടയും. ജീവിതം ഒറ്റപ്പെടലില്‍ അവസാനിക്കും. സഹൃദയത്വവും ഇണങ്ങിച്ചേരുന്നതുമായ ഒരു വ്യക്തിത്വം രൂപപ്പെടുത്തുന്നത് നന്നായിരിക്കും
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ചില വിഷമകരമായ സാഹചര്യങ്ങളെ നേരിടേണ്ടിവന്നേക്കാം. കുട്ടികളുടെ ആവശ്യങ്ങൾ സാധിപ്പിക്കുവാൻ പ്രയാസം നേരിടും. തര്‍ക്കമുള്‍പ്പടെയുള്ള കുടുംബപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മറ്റുള്ളവരുടെ വാക്കുകള്‍ മുന്‍വിധികളില്ലാതെ കേള്‍ക്കണം.
YOU MAY ALSO LIKE THIS VIDEO, നിങ്ങൾക്കറിയാമോ മരണഭയം വേട്ടയാടുന്ന റഷ്യൽ പ്രസിഡന്റ് പുടിൻ കയറിയ ഗോസ്റ്റ് ട്രെയിനിനുള്ളിലെ രഹസ്യങ്ങൾ

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സുസ്ഥിരമായ ഒരു ഭാവി ഉറപ്പാക്കും.ഇന്ന് നിങ്ങളുടെ സാമ്പത്തിക, തൊഴില്‍ രംഗങ്ങളില്‍ പുരോഗതിയുണ്ടാകും. പ്രമോഷനോ മികച്ച ശമ്പളമുള്ള ജോലിയോ ലഭിക്കാം.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ചില സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടേക്കാം. മുന്‍ കരാറുകളില്‍ നിന്നുള്ള ലാഭം ലഭിക്കും. നിങ്ങളുടെ നല്ല ചിന്തകൾ ഇന്ന് ഒരു വഴികാട്ടിയായി പ്രവർത്തിക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
നിങ്ങൾ അനുഭവിക്കുന്ന സമ്മർദ്ദവും പിരിമുറുക്കവും കുറയ്ക്കാന്‍ ധ്യാനം സഹായിക്കും. സമ്മർദ്ദം നിങ്ങളുടെ ശാരീരിക ശക്തിയും ഊർജ്ജവും ഇല്ലാതാക്കും.നിങ്ങളുടെ കഴിവുകളെ വളര്‍ത്താന്‍ പറ്റിയ സാഹചര്യം ഒടുവില്‍ നിങ്ങളെ തേടിയെത്തും. ജോലിതിരക്കിലെ കുറവ് ഇതിന് നിങ്ങളെ സഹായിക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
നിഷ്ക്രിയത്വവും ക്ഷീണവും അനുഭവപ്പെടും. എളുപ്പത്തില്‍ പ്രകോപിതനാകുന്ന സാഹചര്യങ്ങൾ ഉണ്ടാകും. പ്രധാന കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് മുന്‍പ് സ്വയം വിലയിരുത്തല്‍ നടത്തുന്നത് നന്നായിരിക്കും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, തൂക്കു ചെടി വിൽപനയിലൂടെ വീട്ടമ്മ നേടുന്നത് മികച്ച വരുമാനം, ആർക്കും തുടങ്ങാം ലാഭം കൊയ്യാം