നിങ്ങളുടെ ഇന്ന്: 09.07.2023 (1198 മിഥുനം 24 ഞായർ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
വ്യക്തി ബന്ധങ്ങളില്‍ വിഷമതകള്‍ വരാവുന്ന ദിവസമാണ്. പെരുമാറ്റത്തില്‍ പക്വത നിലനിര്‍ത്തണം. കാര്യസാധ്യത്തിന് അമിത പരിശ്രമം വേണ്ടി വരും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പ്രസന്നമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിനമാണ്. കുടുംബപരമായ അന്തരീക്ഷം കൂടുതല്‍ അനുകൂലമായി ഭവിക്കും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ധന നേട്ടം, സമ്മാന ലാഭം മുതലായവ പ്രതീക്ഷിക്കാം. സ്ത്രീകള്‍ നിമിത്തം അനുകൂലമായ അനുഭവങ്ങളും ഭാഗ്യവും സിദ്ധിക്കും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പ്രതീക്ഷിക്കുന്ന കാര്യ വിജയം ഉണ്ടായില്ലെങ്കിലും ശരാശരി ഗുണാനുഭവങ്ങള്‍ പ്രതീക്ഷിക്കാം. നഷടസാധ്യതയുള്ള പ്രവൃത്തികള്‍ ഏറ്റെടുക്കരുത്.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ആരോഗ്യ ക്ലേശങ്ങള്‍ വരാവുന്ന ദിനമാണ്. വേണ്ടത്ര മുന്നൊരുക്കം ഇല്ലാത്ത പ്രവര്‍ത്തനങ്ങളില്‍ പരാജയ സാധ്യത കാണുന്നു.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ആഗ്രഹിക്കുന്ന വിധത്തില്‍ കാര്യങ്ങള്‍ സാധിക്കുവാന്‍ കഴിയും. ശത്രു ശല്യം അതിജീവിക്കുവാന്‍ കഴിയും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ആത്മവിശ്വാസവും ശുഭ ചിന്തകളും വര്‍ധിക്കും. തൊഴില്‍ രംഗത്തും കുടുംബത്തിലും ഒരുപോലെ ഗുണാനുഭവങ്ങള്‍ വരും.’
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കുടുംബ സുഖം കുറയാന്‍ ഇടയുണ്ട്. അപ്രതീക്ഷിത ധന നഷ്ടത്തിനും വീഴ്ചകള്‍ക്കും സാധ്യത കാണുന്നു.
YOU MAY ALSO LIKE THIS VIDEO, നിങ്ങൾക്കറിയാമോ ഐലൻഡ് എക്സ്പ്രസിന്റെ ചരിത്രവും പെരുമൺ ദുരന്തത്തിന്റെ അറിയാത്ത നിഗൂഢതകളും
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അനാവശ്യ തടസ്സങ്ങള്‍ വരാവുന്ന ദിനമാണ്. ചിട്ടയും ആത്മാര്‍ഥതയും ഉള്ള പ്രവര്‍ത്തനങ്ങള്‍ വിജയത്തില്‍ എത്തും
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കാര്യസാധ്യം, തൊഴില്‍ ഉന്നതി, സാമ്പത്തിക നേട്ടം മുതലായവ വരാവുന്ന ദിനമാണ്. കുടുംബ സ്വസ്തതയുണ്ടാകും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പ്രവര്‍ത്തനങ്ങളില്‍ കാലതാമസവും തടസ്സവും വരാന്‍ ഇടയുള്ള ദിവസമാണ്. പ്രധാന ഉത്തരവാദിത്വങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സര്‍വ കാര്യങ്ങളിലും അനുകൂല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. വിരോധികള്‍ പോലും അനുകൂലരായി അടുത്തു വരും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, തൂക്കു ചെടി വിൽപനയിലൂടെ വീട്ടമ്മ നേടുന്നത് മികച്ച വരുമാനം, ആർക്കും തുടങ്ങാം ലാഭം കൊയ്യാം