നിങ്ങളുടെ ഇന്ന്: 30.01.2023 (1198 മകരം 16 തിങ്കൾ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഇന്ന് പകല്‍ പലവിധ പ്രതിബന്ധങ്ങള്‍ കാണുന്നു. വൈകുന്നേരത്തോടെ അനുകൂലമാറ്റം. ഉദ്ദിഷ്‌ടകാര്യസിദ്ധിയും പലവിധ ഗുണാനുഭവങ്ങളും ഫലം.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
യാത്രകള്‍ കൊണ്ട് വിവിധ നേട്ടങ്ങള്‍ കൈവരിക്കും. അവിചാരിത നേട്ടങ്ങളും കാര്യവിജയവും ഉണ്ടാകുന്നതാണ്. നൂതന പ്രവൃത്തിമേഖലകള്‍ തുറന്നുകിട്ടും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
നൂതന പ്രവൃത്തിമേഖലകള്‍ തുറന്നുകിട്ടും. ഇച്‌ഛാഭംഗം, കാര്യതടസ്സം ഇവ കാണുന്നു. ജീവിതത്തില്‍ വലിയ സഹായമാകുന്ന ഒരു പരിചയം ഇന്ന് ഉണ്ടാകും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അപൂര്‍വ്വമായ നേട്ടങ്ങള്‍ കൈവരിക്കുന്നതിനുള്ള ഒരു മാര്‍ണ്മം ഒരുപക്ഷേ ഇന്ന് തുറന്നുകിട്ടുവാന്‍ സാധ്യത. ശാരീരിക അസ്വസ്‌ഥതകള്‍, മനഃക്ലേശം ഇവ കാണുന്നു.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സര്‍വ്വകാര്യസിദ്ധി, ധനപരമായ നേട്ടങ്ങള്‍, സന്തോഷം. യാത്രകളിലൂടെ അപൂര്‍വ്വമായ നേട്ടങ്ങള്‍ കൈവരിക്കും. ജീവിതത്തില്‍ ഒരു പുതിയ കര്‍മ്മമേഖലയെപ്പറ്റി ചിന്തിക്കും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ചില പുതിയ മേഖലകളിലേയ്‌ക്കു പ്രവേശിക്കും. ധനപരമായ നേട്ടങ്ങള്‍, കാര്യവിജയം, പുതിയ പ്രവൃത്തി മേഖലയില്‍ നേട്ടങ്ങള്‍ എന്നിവ ഫലമാകുന്നു.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
തൊഴില്‍രംഗത്ത് പ്രയാസങ്ങള്‍, ധനനഷ്‌ടങ്ങള്‍, ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ക്കു തടസ്സം ഇവ കാണുന്നു. അപ്രതീക്ഷിത ധനലാഭം, കാര്യവിജയം ഇവ ഫലം.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ഉദ്ദേശ്യലക്ഷ്യങ്ങളില്‍ തടസ്സങ്ങള്‍, വിവിധ അസ്വസ്‌ഥതകള്‍ ഇവ ഫലം. വലിയ നേട്ടങ്ങള്‍ കൈവരിക്കുന്നതിനുള്ള ചില പുതിയ മാർഗ്ഗങ്ങള്‍ കണ്ടെത്തും.
YOU MAY ALSO LIKE THIS VIDEO, കാശു വാരാൻ കുള്ളൻ കശുമാവ്, ഒന്നാം വർഷം മുതൽ തന്നെ കിലോക്കണക്കിന് കശുവണ്ടി കിട്ടും | Cashew farming in Kollam Kerala

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഇന്ന് അസാധാരണമായ പല നേട്ടങ്ങളും ഉണ്ടാകും. പുതിയ ആദായമേഖലകള്‍ കണ്ടെത്തും. നൂതന കര്‍മ്മലബ്‌ധി, ധനലാഭം, ഇഷ്‌ടജനസംഗമം, നേട്ടങ്ങള്‍. ധനലാഭം ഉണ്ടാകും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
യാത്രകള്‍ കൊണ്ട് പ്രയോജനം നേടും. തൊഴില്‍പരമായ ചില വിഷമങ്ങള്‍ ഉണ്ടാകും. പലവിധ ശാരീരിക അസ്വസ്‌ഥതകള്‍ അനുഭവപ്പെടും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അവിചാരിത ധനലാഭം. ഉദ്ദിഷ്‌ടകാര്യ സിദ്ധി കൈവരിക്കും. ധനപരമായ നേട്ടങ്ങള്‍ ഉണ്ടാകും. മധ്യാഹ്നത്തിനുശേഷം മന്ദത. അപൂര്‍വ്വമായ ചില നേട്ടങ്ങള്‍ കൈവരിക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അപൂര്‍വ്വമായ ചില നേട്ടങ്ങള്‍ കൈവരിക്കും. ഇന്ന് ഉണ്ടാകുന്ന ഒരു പുതിയ ബന്ധം ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്‌ടിക്കും. മധ്യാഹ്നം വരെ പൊതുവെ മന്ദഗതി ഉണ്ടാകും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
അനില്‍ പെരുന്ന – 9847531232
YOU MAY ALSO LIKE THIS VIDEO, കടലിനടിയിലെ അത്ഭുത മത്സ്യങ്ങളെ അടുത്തു കാണാം. തിരുവനന്തപുരത്തുണ്ട് ഇങ്ങനെ ഒരു സ്ഥലം