മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2023 ജനുവരി 31 ചൊവ്വ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 31.01.2023 (1198 മകരം 17 ചൊവ്വ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ലഭിക്കാനുള്ള ധനം, അവസരം മുതലായവയ്ക്ക് കാലതാമസം ഉണ്ടാകും. പ്രതീക്ഷിക്കുന്ന വിധത്തിൽ കാര്യങ്ങൾ മുന്നേറാൻ പ്രയാസമാണ്.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
മനസ്സിന് സുഖവും സമാധാനവും ലഭിക്കുന്ന അനുഭവങ്ങൾ ഉണ്ടാകും. ഉല്ലാസകരമായി സമയം ചിലവഴിക്കും. ആത്മവിശ്വാസം വർധിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കാര്യങ്ങൾ വിചാരിച്ച രീതിയിൽ പുരോഗമിക്കാൻ പ്രയാസമാണ്. ഭാഗ്യ പരീക്ഷണവും ഊഹ കച്ചവടവും അനുയോജ്യമല്ല.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ആനുകൂല്യവും ശുഭാനുഭവങ്ങളും നിറഞ്ഞ ദിവസമായിരിക്കും. ഉല്ലാസകരമായി സമയം ചിലവഴിക്കാൻ കഴിയും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ലാഭവും ധനവും വർധിക്കും. തടസ്സങ്ങൾ അകന്നു കാര്യസാധ്യം ഉണ്ടാകും. അംഗീകാരം വർധിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
അലച്ചിലും അമിത അധ്വാനവും വരാവുന്ന ദിവസമാണ്. പ്രതീക്ഷിച്ച ധന സംബന്ധമായ വിഷയങ്ങൾക്ക് തടസ്സം വരാനും ഇടയുണ്ട്.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അപ്രതീക്ഷിത തടസ്സനുഭവങ്ങളും ആരോഗ്യ ക്ലേശവും മറ്റും വരാവുന്ന ദിവസമാണ്. ജാഗ്രതയോടെ പ്രധാന കാര്യങ്ങളിൽ ഇടപെടുക.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
മനഃസന്തോഷവും കാര്യ സാധ്യവും വരാവുന്ന ദിനം. ആത്മ വിശ്വാസവും അംഗീകാരവും വർധിക്കും.

YOU MAY ALSO LIKE THIS VIDEO, 4 എണ്ണത്തിൽ തുടങ്ങി, ഇപ്പോൾ 50ൽ അധികം: Love Birds, Budgies വളർത്തലിൽ നല്ല വരുമാനം കണ്ടെത്തി വീട്ടമ്മ

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മനസ്സിന് സന്തോഷവും സമാധാനവും അനുഭവപ്പെടും. കാര്യങ്ങൾ പ്രതീക്ഷിച്ച രീതിയിൽ വിജയകരമാക്കുവാൻ കഴിയും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ശാരീരിക ക്ലേശം വർധിക്കാൻ ഇടയുള്ള ദിവസമാണ്. നഷ്ട സാധ്യത ഉള്ളതിനാൽ ഭാഗ്യ പരീക്ഷണങ്ങൾ ഒഴിവാക്കുക.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അല്പം പ്രതികൂലമായ അവസ്ഥകൾ വരാവുന്ന ദിവസമാണ്. യാത്രാദുരിതവും അധ്വാനഭാരവും വർധിക്കാൻ ഇടയുണ്ട്.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അനുകൂല അനുഭവങ്ങൾക്ക് മുൻ‌തൂക്കം ലഭിക്കുന്ന ദിനമായിരിക്കും. ആഗ്രഹസാദ്ധ്യം, മനോസുഖം, ധനലാഭം എന്നിവയും പ്രതീക്ഷിക്കാം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, കടലിനടിയിലെ അത്ഭുത മത്സ്യങ്ങളെ അടുത്തു കാണാം. തിരുവനന്തപുരത്തുണ്ട്‌ ഇങ്ങനെ ഒരു സ്ഥലം

Avatar

Staff Reporter