മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2023 ജനുവരി 28 ശനി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 28 01.2023 (1198 മകരം 14 ശനി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കാര്യവിജയം, അംഗീകാരം, യാത്രാവിജയം, ധനയോഗം ഇവ കാണുന്നു. ആഗ്രഹങ്ങൾ സാധിക്കും. തൊഴിൽ നേട്ടങ്ങൾക്കും രോഗ ശമനത്തിനും സാധ്യത.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കാര്യതടസ്സം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം മുതലായവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. സുഖകരമല്ലാത്ത വാർത്തകൾ കേൾക്കേണ്ടി വന്നേക്കാം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കാര്യവിജയം, സുഹൃദ്സമാഗമം, സാമ്പത്തിക നേട്ടം ഇവ കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടും. കൂടിക്കാഴ്ചകൾ വിജയിക്കും. ആരോഗ്യം തൃപ്തികരമാകും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
തൊഴിൽ രംഗത്ത്‌ അനുകൂല പരിവർത്തനങ്ങൾ ഉണ്ടാകും. എല്ലാവരാലും അംഗീകരിക്കപ്പെടും. ആനുകൂല്യങ്ങളിൽ വർദ്ധനവ് ഉണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കാര്യപരാജയം, മനഃപ്രയാസം, അഭിമാനക്ഷതം, കലഹസാധ്യത, മുതലായവ കാണുന്നു. അനാവശ്യ തർക്കങ്ങളിൽ ഉൾപ്പെടാതെ വാക്കുകൾ സൂക്ഷിക്കുക. ഇഷ്ടമില്ലാത്തവരുമായി ഇടപെടേണ്ടി വരാം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കാര്യതടസ്സം, അലച്ചിൽ, ശരീരസുഖക്കുറവ്, അമിത ചെലവ് ഇവ കാണുന്നു. പരിശ്രമങ്ങൾ തടസ്സപ്പെടാം. വരുമാനം കുറയാൻ സാധ്യതയുണ്ട്. ജാഗ്രത പുലർത്തണം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, യാത്രാവിജയം ഇവ കാണുന്നു. തടസ്സങ്ങൾ മാറും. മനഃപ്രയാസം ആഗ്രഹിച്ച സുഹൃത്തുക്കളെ കണ്ടുമുട്ടും. കുടുംബാനുഭവങ്ങൾ നന്നാകും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ഇഷ്ടാനുഭവങ്ങൾക്കു സാധ്യതയേറിയ ദിവസമായിരിക്കും. പ്രണയവും വ്യക്തി ബന്ധങ്ങളും ആഹ്ളാദകരമാകും. വരുമാനം വർധിക്കും.

YOU MAY ALSO LIKE THIS VIDEO, 4 എണ്ണത്തിൽ തുടങ്ങി, ഇപ്പോൾ 50ൽ അധികം: Love Birds, Budgies വളർത്തലിൽ നല്ല വരുമാനം കണ്ടെത്തി വീട്ടമ്മ

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മനസമ്മർദം വർധിക്കാൻ ഇടയുണ്ട്. ആത്മവിശ്വാസം കുറയും. പ്രാർത്ഥനകൾ ഫലം ചെയ്യും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അമിത അധ്വാനം മൂലം അനാരോഗ്യത്തിന് സാധ്യത. അനാവശ്യ യാത്രകൾ കുറയ്ക്കുക. സാമ്പത്തിക ഇടപാടുകളിൽ വളരെയധികം ശ്രദ്ധിക്കണം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കാര്യസാധ്യം, അംഗീകാരം, ശുഭാനുഭവങ്ങൾ. കുടുംബ സാഹചര്യങ്ങൾ അനുകൂലമാകും. വ്യാപാര വിജയം പ്രതീക്ഷിക്കാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
തർക്കങ്ങൾ, വിവാദങ്ങൾ മുതലായവയിൽ നിന്നും ഒഴിഞ്ഞു നിൽക്കുക. ഭാഗ്യവും ആനുകൂല്യവും കുറഞ്ഞ ദിവസമാകയാൽ ജാഗ്രത ഗുണം ചെയ്യും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, കടലിനടിയിലെ അത്ഭുത മത്സ്യങ്ങളെ അടുത്തു കാണാം. തിരുവനന്തപുരത്തുണ്ട്‌ ഇങ്ങനെ ഒരു സ്ഥലം

Avatar

Staff Reporter