മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2023 ജനുവരി 26 വ്യാഴം) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 26.01.2023 (1198 മകരം 12 വ്യാഴം) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അമിത ആകാംക്ഷ മൂലം കാര്യപരാജയം വരാന്‍ ഇടയുള്ള ദിനമാണ്. മുതിര്‍ന്നവരുടെ ഉപദേശം ഗുണകരമായി ഭവിക്കും. ശാരീരിക ക്ലേശത്തിനും സാധ്യത.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
മനസന്തോഷവും ആത്മ വിശ്വാസവും വര്‍ധിക്കുന്ന ദിനമായിരിക്കും. വലിയ അധ്വാനഭാരം കൂടാതെ കര്‍തവ്യങ്ങള്‍ നിര്‍വഹിക്കുവാന്‍ കഴിയും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പതിവിലും മെച്ചമായ അനുഭവങ്ങള്‍ വരാന്‍ സാധ്യതയുള്ള ദിവസമാണ്. ശത്രുശല്യം കുറയും. അധികാരികള്‍ അനുകൂലരാകും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഊഹ കച്ചവടം, ഭാഗ്യ പരീക്ഷണം മുതലായവയ്ക്ക് ദിവസം അനുയോജ്യമല്ല. സ്വന്തം ജോലികളില്‍ കൂടുതല്‍ സമയം ചിലവഴിക്കേണ്ടി വരും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കുടുംബ കാര്യങ്ങളെക്കുറിച്ചുള്ള ചിന്ത ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കാതെ നോക്കണം. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ വ്യാപരിക്കുന്നത് നന്നായിരിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
വളരെ പോസിറ്റീവ് ആയ അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിവസമാണ്. തൊഴില്‍ രംഗത്ത് വിജയാനുഭവങ്ങള്‍ പ്രതീക്ഷിക്കാം. ആരോഗ്യം തൃപ്തികരം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പ്രവര്‍ത്തനങ്ങളില്‍ വിജയവും മതിയായ പ്രതിഫലവും ലഭിക്കാവുന്ന ദിനമാണ്. ഭാഗ്യവും ദൈവാധീനവും അനുഭവത്തില്‍ വരും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
അലസതയും അനാവശ്യ ചിന്തകളും വര്‍ധിക്കാന്‍ ഇടയുണ്ട്. ക്ഷമയോടെയുള്ള പരിശ്രമങ്ങള്‍ വൈകിയാലും വിജയകരമാകും.

YOU MAY ALSO LIKE THIS VIDEO, 4 എണ്ണത്തിൽ തുടങ്ങി, ഇപ്പോൾ 50ൽ അധികം: Love Birds, Budgies വളർത്തലിൽ നല്ല വരുമാനം കണ്ടെത്തി വീട്ടമ്മ

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അമിത അധ്വാനവും തിരക്കുകളും മൂലം ദിവസം കലുഷിതമാകാന്‍ ഇടയുണ്ട്. പ്രവൃത്തികളില്‍ ഭാഗ്യം കുറഞ്ഞെന്നു വരാം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വിജയാനുഭവങ്ങള്‍ പ്രതീക്ഷിക്കാം. കുടുംബ സുഖം, ധനലാഭം എന്നിവയ്ക്കും സാധ്യതയേറിയ ദിവസം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ദിവസം വിരസമായി കടന്നുപോകാന്‍ ഇടയുണ്ട്. അനാവശ്യ ചിന്തകള്‍ മനസ്സിനെ വിഷമിപ്പിച്ചുവെന്നു വരാം. പ്രാര്‍ഥനകള്‍ ഫലപ്രദമാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കാര്യവിജയം, സന്തോഷം, അംഗീകാരം എന്നിവയ്ക്കു സാധ്യത. തൊഴിലില്‍ ശുഭകരമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, കടലിനടിയിലെ അത്ഭുത മത്സ്യങ്ങളെ അടുത്തു കാണാം. തിരുവനന്തപുരത്തുണ്ട്‌ ഇങ്ങനെ ഒരു സ്ഥലം

Avatar

Staff Reporter