നിങ്ങളുടെ ഇന്ന്: 25.01.2023 (1198 മകരം 11 ബുധൻ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കാര്യവിജയം, സന്തോഷം, അംഗീകാരം. മധ്യാഹ്ന ശേഷം കാര്യ വിഘ്നം, അസന്തുഷ്ടി, അമിത അധ്വാനം.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പ്രതീക്ഷയും ആത്മ വിശ്വാസവും നിറയുന്ന ദിനമായിരിക്കും. അധികാരികളും സഹ പ്രവർത്തകരും സ്നേഹത്തോടെ പെരുമാറും. സാമ്പത്തിക നേട്ടവും പ്രതീക്ഷിക്കാം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പ്രഭാതം അത്ര അനുകൂലമല്ലെങ്കിലും മധ്യാഹ്ന ശേഷം പ്രവർത്തന നേട്ടം, തൊഴിൽ അംഗീകാരം, കുടുംബ സുഖം മുതലായവയ്ക്ക് സാധ്യത.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അമിത ചിലവുകൾ മൂലം സാമ്പത്തിക ക്ലേശം വരാൻ ഇടയുണ്ട്. അപ്രതീക്ഷിത യാത്രകൾ വേണ്ടി വന്നേക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഇഷ്ടാനുഭവങ്ങൾ, സാമ്പത്തിക നേട്ടം. മദ്ധ്യാഹ്നം മുതൽ മനസമ്മർദം വർധിക്കുന്ന തരത്തിലുള്ള അനുഭവങ്ങൾ കരുതണം. വേണ്ടത്ര ആലോചനയുടെ മാത്രം പ്രധാന കാര്യങ്ങൾ നിർവഹിച്ചാൽ വിഷമതകൾ ഒഴിവാകും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ആത്മ വിശ്വാസവും പ്രവർത്തന ശേഷിയും വർധിക്കും. കുടുംബ സംബന്ധമായ കാര്യങ്ങളിൽ അനുകൂലമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കാര്യപരാജയം, അഭിമാന ക്ഷതം, അനാരോഗ്യം. ഉച്ച കഴിഞ്ഞാൽ അനുകൂല മാറ്റങ്ങളും അനുഭവങ്ങളും വരാവുന്ന ദിനമാണ്. പൊതുരംഗത്ത് അംഗീകാരം വർധിക്കും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വളരെ അടുത്തു പെരുമാറിയിരുന്നത് ആളുകളുടെ അസാന്നിധ്യം മൂലം മനഃക്ലേശം വരാൻ ഇടയുണ്ട്. അനാവശ്യ ചിന്തകൾ മൂലം മനസ്സ് കലുഷമാകാനും സാധ്യത കാണുന്നു.
YOU MAY ALSO LIKE THIS VIDEO, 4 എണ്ണത്തിൽ തുടങ്ങി, ഇപ്പോൾ 50ൽ അധികം: Love Birds, Budgies വളർത്തലിൽ നല്ല വരുമാനം കണ്ടെത്തി വീട്ടമ്മ

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പ്രഭാതത്തിൽ അനുകൂല അനുഭവങ്ങൾ, കാര്യവിജയം, തൊഴിൽ ലാഭം. മധ്യാഹ്ന ശേഷം ഉദ്ദേശിച്ച വിധത്തിൽ കാര്യങ്ങൾ പുരോഗമിക്കുവാൻ പ്രയാസമാണ്. തെറ്റിദ്ധാരണ മൂലം മറ്റുള്ളവർ പ്രതികൂലമായി പെരുമാറാൻ ഇടയുണ്ടെന്നു ധരിക്കണം.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അമിത അധ്വാനം, ശാരീരിക വൈഷമ്യം. ഉച്ചകഴിഞ്ഞാൽ ഇഷ്ടാനുഭവങ്ങൾക്ക് മുൻതൂക്കം ലഭിക്കും. അംഗീകാരവും മനോസുഖവും മറ്റും വരാവുന്ന ദിനമാണ്.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പ്രഭാതത്തിൽ കാര്യസാധ്യം. ഉച്ച മുതൽ ചിലവുകൾ വിചാരിക്കാത്ത വിധം വർധിച്ചെന്നു വരാം. നല്ല ഉദ്ദേശ്യത്തിൽ ചെയ്യുന്ന കാര്യങ്ങൾ പോലും തെറ്റിദ്ധരിക്കപെടാൻ ഇടയുണ്ട്.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ദിവസത്തുടക്കം അത്ര അനുകൂലമല്ലെങ്കിലും ഉച്ച കഴിഞ്ഞാൽ മനസ്സിലെ ആഗ്രഹങ്ങൾ എളുപ്പത്തിൽ സാധിക്കുവാൻ കഴിയും. അധികാരികൾ, ഗുരു ജനങ്ങൾ, സ്നേഹിതർ മുതലായവർ ആനുകൂല്യത്തോടെ പെരുമാറും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, കടലിനടിയിലെ അത്ഭുത മത്സ്യങ്ങളെ അടുത്തു കാണാം. തിരുവനന്തപുരത്തുണ്ട് ഇങ്ങനെ ഒരു സ്ഥലം