നിങ്ങളുടെ ഇന്ന്: 24.01.2023 (1198 മകരം 10 ചൊവ്വ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സന്തോഷകരമായ അനുഭവങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് സമാധാനം നിലനിൽക്കും. അംഗീകാരങ്ങൾക്കു സാധ്യത.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കുടുംബ ബന്ധങ്ങൾ ഊഷ്മളമാകും. ബന്ധുക്കളുമായി ഉണ്ടായിരുന്ന അഭിപ്രായ ഭിന്നതകൾ പരിഹരിക്കും. ചിലവുകൾ നിയന്ത്രിക്കുന്നതിലൂടെ സാമ്പത്തിക നീക്കിബാക്കി ഉണ്ടാകും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. സുഹൃത്തുക്കൾ മൂലം ചില നഷ്ടങ്ങൾ വരാനിടയുണ്ട്. മന ക്ളേശത്തിനും സാധ്യത കാണുന്നു.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ശത്രുശല്യം ശ്രദ്ധിക്കണം. ഉത്തരവാദിത്വങ്ങളിൽ ജാഗ്രത കൂട്ടണം. അനാവശ്യ ശകാരങ്ങളും കേൾക്കേണ്ടി വരാം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും സഹായം ലഭിക്കും. സന്തോഷമുള്ള വാർത്ത കേൾക്കാൻ കഴിയും. സാമ്പത്തിക നില മെച്ചപ്പെടും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പുതിയ വരുമാന മാർഗ്ഗം കണ്ടെത്തുവാൻ കഴിയും. ആരോഗ്യം തൃപ്തികരമാണ്. യാത്രകൾ ഗുണകരമാകും. ഭാഗ്യാനുഭവങ്ങൾക്കും സാധ്യത.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കാര്യപരാജയം, അഭിമാന ക്ഷതം, അനാരോഗ്യം മുതലായവയ്ക്ക് സാധ്യത. സാമ്പത്തികമായി മോശമല്ലാത്ത അനുഭവങ്ങൾ പ്രതീക്ഷിക്കാം.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
അനാവശ്യ വിവാദങ്ങളിൽ ഉൾപ്പെടാതെ നോക്കണം. അസമയത്തും അനാവശ്യവുമായ യാത്രകളും മറ്റും പരിമിതപ്പെടുത്തുക..
YOU MAY ALSO LIKE THIS VIDEO, കടലിനടിയിലെ അത്ഭുത മത്സ്യങ്ങളെ അടുത്തു കാണാം. തിരുവനന്തപുരത്തുണ്ട് ഇങ്ങനെ ഒരു സ്ഥലം

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ആരോഗ്യം തൃപ്തികരമാണ്. ബുദ്ധിപരമായ തീരുമാനങ്ങൾ എടുക്കാൻ സാധിക്കും. തൊഴിൽരംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ചിലവുകൾ വർധിക്കും. യാത്രകളും അലച്ചിലും വർധിക്കും. പ്രവർത്തികൾക്ക് വേണ്ട പ്രതിഫലവും അംഗീകാരവും ലഭിക്കാൻ പ്രയാസമാകും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പുതിയ ആശയങ്ങളും പദ്ധതികളും വിജയിപ്പിക്കാൻ കഴിയും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും. തൊഴിൽ രംഗത്തു വിജയാനുഭവങ്ങൾ പ്രതീക്ഷിക്കാം.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പലകാര്യങ്ങൾക്കും തുടക്കത്തിൽ തടസ്സങ്ങൾ നേരിടാൻ ഇടയുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം. സായാഹ്ന ശേഷം താരതമ്യേന മെച്ചം..
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, കടലിനടിയിലെ അത്ഭുത മത്സ്യങ്ങളെ അടുത്തു കാണാം. തിരുവനന്തപുരത്തുണ്ട് ഇങ്ങനെ ഒരു സ്ഥലം