നിങ്ങളുടെ ഇന്ന്: 23.01.2023 (1198 മകരം 09 തിങ്കൾ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മനസിന്റെ സ്വസ്ഥത നഷ്ടപ്പെടാതെ സൂക്ഷിക്കണം. കര്‍മ്മരംഗത്ത് ഉയര്‍ച്ചയുണ്ടാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
നല്ല കാര്യങ്ങള്‍ ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്കു നല്ല വാരമാണ്. വ്യവഹാരകാര്യങ്ങളില്‍ വിജയം. സാമര്‍ഥ്യം ഉണ്ടാകും. മനോവ്യാകുലതകള്‍ മാറും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അലസത ഉണ്ടാകും. കര്‍മകാര്യങ്ങളില്‍ ശ്രദ്ധിക്കണം. കലാകാരന്മാര്‍ക്ക് നല്ല അവസരങ്ങള്‍ ലഭിക്കും. അകൃത്യങ്ങള്‍ ആചരിക്കും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കര്‍മ്മഉയര്‍ച്ച കുറയും. വിദ്യാ ലാഭം ഉണ്ടാകും. പുണ്യകര്‍മങ്ങള്‍ ചെയ്യണം. സ്വജനവിരഹത്തിനു സാധ്യതയുണ്ട്.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഉന്നതസ്ഥാനപ്രാപ്തി ഉണ്ടാകും. ഉദ്ദിഷ്ടകാര്യം സാധിക്കും. സുഹൃത്തുക്കളുടെ ആനുകൂല്യം ഉണ്ടാകും. പ്രശസ്തി ഉണ്ടാകും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഐശ്വര്യം, രോഗശാന്തി എന്നിവ ഉണ്ടാകും. കഠിനാധ്വാനം ചെയ്യാനുള്ള മനസ്സ് ഉണ്ടാകും. വിദ്യാര്‍ഥികള്‍ക്കു വാരം ശുഭകരമാണ്.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പ്രധാനപ്പെട്ട യാത്രകള്‍ ഉണ്ടാകും. സമ്പാദ്യം വര്‍ധിക്കും. തൊഴിലന്വേഷകര്‍ക്ക് വാരം ശുഭകരമാണ്. മേലധികാരികളുടെ പ്രശംസ ലഭിക്കും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കാര്യവിജയം ഉണ്ടാകും. ഉത്സാഹത്തോടെ പ്രവര്‍ത്തിക്കും. കലാകാരന്മാര്‍ ശ്രദ്ധിക്കുക. സ്വജനകലഹം ഉണ്ടാകും.
YOU MAY ALSO LIKE THIS VIDEO, കടലിനടിയിലെ അത്ഭുത മത്സ്യങ്ങളെ അടുത്തു കാണാം. തിരുവനന്തപുരത്തുണ്ട് ഇങ്ങനെ ഒരു സ്ഥലം

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വരവും ചെലവും ഒത്തുപോകും. രോഗങ്ങള്‍ പിടിപെടും. ബന്ധുജനാനുകൂല്യം ഉണ്ടാകും. യാത്രകള്‍ മുടങ്ങും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ആരോഗ്യപരിപാലനത്തില്‍ ശ്രദ്ധി ക്കണം. കാര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കണം. എല്ലാ രംഗത്തും ശോഭിക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ദേഹാരിഷ്ടകള്‍ മാറും. കാര്‍ഷികരംഗം മോശമാകില്ല. വീട് മോടിപിടിപ്പിക്കും. സാമ്പത്തിക വിഷമങ്ങളെ അതിജീവിക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ബഹുജനസമ്മിതി വര്‍ധിക്കും. കര്‍മസാമര്‍ഥ്യം പ്രകടിപ്പിക്കും. ആരോഗ്യരംഗം തൃപ്തികരമാകും. സംഭാഷണസാമര്‍ഥ്യം ഉണ്ടാകും.
തയാറാക്കിയത്: ശ്രീ. അനിൽ പെരുന്ന
YOU MAY ALSO LIKE THIS VIDEO, കടലിനടിയിലെ അത്ഭുത മത്സ്യങ്ങളെ അടുത്തു കാണാം. തിരുവനന്തപുരത്തുണ്ട് ഇങ്ങനെ ഒരു സ്ഥലം