നിങ്ങളുടെ ഇന്ന്: 22.01.2023 (1198 മകരം 08 ഞായർ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
തൊഴില്‍ നേട്ടവും സുഖാനുഭവങ്ങളും മറ്റും വരാവുന്ന ദിനമാണ്. മനസ്സിന് ആശ്വാസം പകരുന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ അവസരമുണ്ടാകും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
മന സംഘര്‍ഷം വര്‍ധിക്കാന്‍ ഇടയുള്ള ദിവസമാണ്. പ്രധാന കാര്യങ്ങള്‍ വേണ്ടത്ര ആലോചനയോടെയും ഈശ്വര ചിന്തയോടെയും ആകണം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കര്‍മ്മ രംഗത്ത് പ്രതിബന്ധങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ജാഗ്രതയോടെ പ്രവര്‍ത്തിച്ചാല്‍ ശരാശരി വിജയം കരസ്ഥമാക്കാം.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കുടുംബത്തില്‍ സന്തോഷകരമായ അനുഭവങ്ങള്‍ ഉണ്ടാകും. ആഗ്രഹിച്ച ദേവാലയ ദര്‍ശനവും മറ്റും സാധ്യമാകുന്ന ദിവസമാണ്.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
തടസാനുഭാവങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കും. സാമ്പത്തികമായി നേട്ടവും വ്യാപാരത്തില്‍ ലാഭവും പ്രതീക്ഷിക്കാം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സ്വന്തം കഴിവിന് അനുസരിച്ച് അംഗീകാരവും പ്രതിഫലവും ലഭിക്കാത്തതില്‍ ഇച്ഛാ ഭംഗം തോന്നാന്‍ ഇടയുണ്ട്. സന്താന പരമായ ക്ലേശങ്ങള്‍ക്കും സാധ്യത.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പ്രധാന കര്‍ത്തവ്യങ്ങള്‍ ജാഗ്രതയോടെ നിര്‍വഹിച്ചില്ലെങ്കില്‍ പരാജയ സാധ്യതയുണ്ട്. ഭാഗ്യ പരീക്ഷണം, ഊഹ കച്ചവടം മുതലായവ ഒഴിവാക്കുക. മന സ്വസ്ഥത കുറഞ്ഞേക്കാം.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ആഗ്രഹങ്ങള്‍ യാഥാര്‍ഥ്യം ആകും. ഉന്നത വ്യക്തികളുമായി ഇടപെടാന്‍ അവസരം ലഭിക്കും. യാത്രകള്‍ സഫലങ്ങള്‍ ആകും.
YOU MAY ALSO LIKE THIS VIDEO, ടൈഗർ ചെമ്മീൻ വളർത്തൽ: വെറും 120 ദിവസം കൊണ്ട് ലക്ഷങ്ങളുടെ ലാഭം – ജോൺ എന്ന കർഷകന്റെ വിജയഗാഥ, Tiger Prawn Farming, Success Story of Prawn Farming

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പൊതു രംഗത്ത് നിന്നും ഉള്‍വലിയാനുള്ള പ്രവണത ഉണ്ടാകാന്‍ ഇടയുണ്ട്. ഉത്തരവാദിത്തങ്ങള്‍ അര്‍ഹിക്കുന്ന ജാഗ്രതയോടെ നിറവേറ്റുക.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
തൊഴില്‍ ലാഭം, സാമ്പത്തിക നേട്ടം, മനോ സുഖം മുതലായവ പ്രതീക്ഷിക്കാവുന്ന ദിനമാണ്. അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അമിത ചിന്ത മൂലം ആത്മവിശ്വാസക്കുറവ് വരാന്‍ ഇടയുണ്ട്. ഈശ്വര വിശ്വാസത്തോടെ ചെയ്യുന്ന കര്‍മ്മങ്ങള്‍ പരാജയപ്പെടില്ല.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
തൊഴില്‍പരമായ നേട്ടങ്ങള്‍ക്കും ധനപരമായ ഉയര്‍ച്ചയ്ക്കും സാധ്യതയുള്ള ദിനം. സുഹൃത്തുക്കള്‍, ബന്ധു ജനങ്ങള്‍ എന്നിവര്‍ അനുകൂലരാകും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, വെറും 70 സെന്റിൽ നിന്ന് ഓരോ മാസവും കാർഷിക വിപണിയിൽ എത്തിക്കുന്നത് 1 ടൺ പച്ചക്കറി, ഒപ്പം മത്സ്യകൃഷിയും: ശൂരനാട്ടെ ഈ കർഷകന്റെ കൃഷിരീതി കണ്ട് പഠിക്കണം, Success Story of Vegetable Farming