മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2023 ജനുവരി 21 ശനി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 21.01.2023 (1198 മകരം 07 ശനി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കാര്യ പരാജയം, അഭിമാന ക്ഷതം. ഉച്ചയ്ക്ക് 3 മണി മുതല്‍ അംഗീകാരം, തൊഴില്‍ നേട്ടം, കുടുംബ സുഖം എന്നിവയ്ക്ക് സാധ്യത.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ആരോഗ്യ ക്ലേശങ്ങള്‍ വരാവുന്ന ദിവസമാകയാല്‍ കരുതല്‍ പുലര്‍ത്തണം. വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യത ഏറെയാണ്‌.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ആഗ്രഹ സാഫല്യം, ധന നേട്ടം, സാമുദായിക അംഗീകാരം. ഉച്ചയ്ക്ക് 3 മണിക്കു ശേഷം, നഷ്ടസാധ്യത, അലച്ചില്‍ എന്നിവ വരാം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഉല്ലാസകരമായി സമയം ചിലവഴിക്കും. മന സമ്മര്‍ദവും അദ്ധ്വാനഭാരവും കുറയും.മംഗള കര്‍മങ്ങളില്‍ പങ്കെടുക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
തൊഴിലില്‍ അനിഷ്ടാനുഭവങ്ങള്‍, അധികാരികളില്‍ നിന്നും അവഗണന മുതലായവ കരുതണം. ഉച്ചയ്ക്ക് 3 മണി കഴിഞ്ഞാല്‍ പ്രവര്‍ത്തനലാഭം, മംഗളാനുഭവങ്ങള്‍. കുടുംബാനുകൂല്യം മുതലായവ പ്രതീക്ഷിക്കാം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
മാര്‍ഗ തടസ്സം, അമിത അധ്വാനം, അസന്തുഷ്ടി എന്നിവ വരാം. സായാഹ്ന ശേഷം ഗുണദോഷ സമ്മിശ്രം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കാര്യ ലാഭം, ഇഷ്ടാനുഭവങ്ങള്‍, മനോസുഖം എന്നിവയ്ക്ക് സാധ്യത. ഉച്ചയ്ക്ക് 3 മണി കഴിഞ്ഞാല്‍ പ്രതികൂല അനുഭവങ്ങള്‍ വര്‍ദ്ധിക്കാന്‍ ഇടയുണ്ട്.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കാല വിളംബം, ഭാഗ്യ തടസ്സം, കുടുംബ സുഖ ഹാനി, യാത്രാ ദുരിതം. ഉച്ചയ്ക്ക് 3 മണി മുതല്‍ മാനസിക സന്തോഷം, ആഗ്രഹ സാധ്യമ, കുടുംബ സുഖം.

YOU MAY ALSO LIKE THIS VIDEO, ടൈഗർ ചെമ്മീൻ വളർത്തൽ: വെറും 120 ദിവസം കൊണ്ട്‌ ലക്ഷങ്ങളുടെ ലാഭം – ജോൺ എന്ന കർഷകന്റെ വിജയഗാഥ, Tiger Prawn Farming, Success Story of Prawn Farming

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ആഗ്രഹ സാധ്യം, ഭാഗ്യ പുഷ്ടി, തൊഴില്‍ അംഗീകാരം. ഉച്ചയ്ക്ക് 3 മണി കഴിഞ്ഞാല്‍ കാര്യ തടസ്സത്തിനു സാധ്യത കൂടുതല്‍.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കാര്യ തടസം, പ്രവര്‍ത്തന മാന്ദ്യം, തൊഴില്‍ വൈഷമ്യം, ഉച്ചയ്ക്ക് 3 മണി മുതല്‍ കാര്യ ലാഭം, മത്സര വിജയം, സാമ്പത്തിക നേട്ടം എന്നിവയ്ക്ക് സാധ്യത.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കര്‍മ പുഷ്ടി, അംഗീകാരം, അഭിനന്ദനം മുതലായവ ഉണ്ടാകാവുന്ന ദിവസം. ഉച്ചയ്ക്ക് 3 മണി മുതല്‍ കാര്യ തടസം വരാന്‍ ഇടയുണ്ട്.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മനസ്സിലെ ആഗ്രഹങ്ങള്‍ അനായാസേന സാധിപ്പിക്കുവാന്‍ കഴിയും. കുടുംബ സുഖം, ധന ലാഭം എന്നിവയും പ്രതീക്ഷിക്കാം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, വെറും 70 സെന്റിൽ നിന്ന് ഓരോ മാസവും കാർഷിക വിപണിയിൽ എത്തിക്കുന്നത്‌ 1 ടൺ പച്ചക്കറി, ഒപ്പം മത്സ്യകൃഷിയും: ശൂരനാട്ടെ ഈ കർഷകന്റെ കൃഷിരീതി കണ്ട്‌ പഠിക്കണം, Success Story of Vegetable Farming

Avatar

Staff Reporter