നിങ്ങളുടെ ഇന്ന്: 14.01.2023 (1198 ധനു 30 ശനി) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഉന്മേഷകരവും ആത്മവിശ്വാസകാരകവുമായ അനുഭവങ്ങള്‍ വരാവുന്ന ദിവസമാണ്. ലഭിക്കുന്ന അവസരങ്ങളെ തട്ടയകറ്റാതെ പ്രയോജനപ്പെടുത്തുക.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
സാമ്പത്തികമായി ചില വൈഷമ്യങ്ങള്‍ വരാവുന്നതാണ്. സുഹൃത്ത് സഹായം പല കാര്യങ്ങളിലും നിര്‍ണായകമായി ഭവിക്കും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പ്രതീക്ഷിച്ച രീതിയില്‍ സാമ്പത്തിക മുന്നേറ്റം ഉണ്ടാകണമെന്നില്ല. വാഗ്ദാനം ചെയ്യപ്പെട്ട സഹായങ്ങള്‍ സമയത്ത് ലഭിക്കുവാന്‍ സാധ്യത കുറയും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സാമ്പത്തിക ലാഭം, തൊഴില്‍ അംഗീകാരം, ഇഷ്ടാനുഭവങ്ങള്‍ എന്നിവ പ്രതീക്ഷിക്കാം. വ്യാപാരത്തില്‍ ലാഭം വര്‍ധിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അകാരണ ചിന്തകളാല്‍ മനസ്സ് വ്യാകുലമാകാന്‍ സാധ്യതയുണ്ട്. ദൂര ദേശത്ത് നിന്നും അപ്രിയമായ ചില വാര്‍ത്തകള്‍ കേട്ടെന്നു വരാം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
തൊഴിലിലും കുടുംബത്തിലും ഒരേ പോലെ നല്ല അനുഭവങ്ങള്‍ വരാന്‍ സാധ്യതയേറിയ ദിവസമാണ്. മത്സരങ്ങളിലും ഭാഗ്യ പരീക്ഷണങ്ങളിലും വിജയം ഉണ്ടാകും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അലസതയും മാന്ദ്യവും പ്രവൃത്തികളെ ദോഷകരമായി ബാധിച്ചെന്നു വരാം. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വിജയകരമായി ഭവിക്കും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
നേട്ടങ്ങളും അവസരങ്ങളും ലഭ്യാമാകുന്ന ദിവസമായിരിക്കും. അലസത ഒഴിവാക്കിയാല്‍ പല കാര്യങ്ങളിലും അനുകൂലമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.
YOU MAY ALSO LIKE THIS VIDEO, കറി പൗഡർ നിർമ്മാണ യൂണിറ്റിലൂടെ ഈ വീട്ടമ്മമാർ നേടുന്നത് മികച്ച മാസ വരുമാനം, Sudhi Curry Powder Unit

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഭാഗ്യവും ആനുകൂല്യവും വേണ്ടുവോളം വരാവുന്ന ദിവസമാണ്. മന ക്ലേശം വരുത്തിയിരുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം ലഭ്യമാകും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
തിരക്ക് പിടിച്ചതും ആയാസം നിറഞ്ഞതുമായ ദിവസം ആകാന്‍ ഇടയുണ്ട്. വേണ്ടത്ര മുന്നൊരുക്കത്തോടെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുക. പ്രധാന കാര്യങ്ങളില്‍ പതിവിലും ജാഗ്രത പുലര്‍ത്തുക.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പ്രവർത്തന മാന്ദ്യം, അമിത അധ്വാനം, അകാരണ വിഷാദം. സായാഹ്നശേഷം താരതമ്യേന മെച്ചം.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കാര്യ വിജയം, സന്തോഷം, അംഗീകാരം എന്നിവ വരാം. ബന്ധു സമാഗമം, സന്തോഷാനുഭവങ്ങള്‍ എന്നിവയും പ്രതീക്ഷിക്കാം.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, 2 പശുവിൽ തുടങ്ങി ഇപ്പോൾ വെറും 7 സെന്റിൽ 50 പശുക്കളുമായി കായംകുളത്തെ സിയാദ് എന്ന പാൽക്കാരൻ, ദിവസവും ലിറ്ററുകണക്കിന് പാലും മറ്റ് പാൽ ഉൽപ്പന്നങ്ങളും | Success story of Dairy Farm in Kayamkulam