മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2022 സെപ്തംബർ 30 വെള്ളി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 30.09.2022 (1198 കന്നി 14 വെള്ളി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
തൊഴില്‍ വൈഷമ്യം, സാമ്പത്തിക ക്ലേശം, അകാരണ മനോ വിഷമം മുതലായവ വരാം. അനാവശ്യ കാര്യങ്ങളില്‍ ഇടപെടുന്നത് അപമാനം വരുത്തി വയ്ക്കും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ആഗ്രഹ സാഫല്യം, കര്‍മ നേട്ടം, വിദ്യാഗുണം മുതലായവ പ്രതീക്ഷിക്കാം. പണ്ട് ചെയ്ത നല്ല കാര്യങ്ങള്‍ക്ക് പ്രതിഫലം ലഭിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അനുകൂല അനുഭവങ്ങള്‍, ഉല്ലാസ സാഹചര്യങ്ങള്‍, നേതൃ ഗുണം , സന്തോഷം എന്നിവയ്ക്ക് സാധ്യത. ധന പരമായി നല്ല അനുഭവങ്ങള്‍ക്ക് സാധ്യത.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
തൊഴില്‍ വൈഷമ്യം, കലഹ സാധ്യത, ധന ക്ലേശം എന്നിവയെ കരുതണം. സുഹൃത്ത് സഹായം ആശ്വാസകരമാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കാര്യ തടസം, അകാരണ വൈഷമ്യം മുതലായവ പ്രതീക്ഷിക്കണം. യാത്രാദുരിതം, ആരോഗ്യ ഹാനി എന്നിവയ്ക്കും സാധ്യത.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സാമ്പത്തിക നേട്ടം, അംഗീകാരം, പ്രവര്‍ത്തന ലാഭം എന്നിവയ്ക്ക് സാധ്യത. ആരോഗ്യ ക്ലേശങ്ങള്‍ക്ക് ശമനം ഉണ്ടാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അമിത അധ്വാനം, പ്രവര്‍ത്തന ക്ലേശം, അസന്തുഷ്ടി എന്നിവ വരാം. അപ്രതീക്ഷിത തടസങ്ങള്‍ നേരിടേണ്ടി വരാം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കുടുംബ സുഖം, ആഗ്രഹ സാഫല്യം, ധന നേട്ടം എന്നിവയ്ക്ക് സാധ്യത. ഉല്ലാസകരമായി സമയം ചിലവഴിക്കും.

YOU MAY ALSO LIKE THIS VIDEO, 13 വർഷം കൊണ്ട്‌ വീടിന്റെ ടെറസിനെ ഒരു കൊച്ചു വനമാക്കി മാറ്റിയ കൊച്ചിക്കാരൻ, പച്ചക്കറി മാത്രമല്ല മാവും, പേരയും, ഓറഞ്ചും ഉൾപ്പടെയുള്ള മരങ്ങളുമുണ്ട്‌ ഈ മട്ടുപ്പാവിൽ

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കാര്യവിഘ്നം, അമിത വ്യയം, അസന്തുഷ്ടി എന്നിവ കരുതണം. യാത്രകള്‍ പരിമിതപ്പെടുത്തുവാന്‍ ശ്രദ്ധിക്കുക.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
തൊഴില്‍ രംഗത്ത് അനുകൂല സാഹചര്യങ്ങള്‍ സംജാതമാകും. കുടുംബസുഖം, ഭാഗ്യാനുഭവങ്ങള്‍ എന്നിവയ്ക്കും സാധ്യത.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കാര്യവിജയം, സന്തോഷം, വ്യാപാര ലാഭം എന്നിവയ്ക്ക് അവസരം ഉണ്ടാകും. അപേക്ഷകളിന്‍മേല്‍ അനുകൂല തീരുമാനം പ്രതീക്ഷിക്കാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പ്രതീക്ഷിച്ച സഹായങ്ങള്‍ക്ക് തടസം വരാം. ധനപരമായ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, അപൂർവ്വങ്ങളിൽ അപൂർവ്വം, ഒറ്റപ്രസവത്തിൽ 3 പശുക്കിടാങ്ങൾ, പത്തനംതിട്ടയിലെ വൈറൽ അമ്മപശുവും കുഞ്ഞുങ്ങളും ഇതാ

Avatar

Staff Reporter