നിങ്ങളുടെ ഇന്ന്: 22.09.2022 (1198 കന്നി 6 വ്യാഴം) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പ്രധാന കാര്യങ്ങളില്‍ ചില തടസങ്ങള്‍ നേരിടേണ്ടി വന്നേക്കാം. നഷ്ട സാധ്യതയുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ അനുയോജ്യമായ ദിവസമല്ല.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഭാഗ്യവും അവസരങ്ങളും തേടി വരാവുന്ന ദിനമാണ്. നാളെ ആത്മവിശ്വാസത്തോടെ ചെയ്യുന്ന കാര്യങ്ങള്‍ എല്ലാം വിജയത്തില്‍ എത്തും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അല്പം മാനസിക സമ്മര്‍ദം വര്‍ദ്ധിക്കാവുന്ന ദിവസമാണ്. അനാവശ്യ ചിന്തകള്‍ ഒഴിവാക്കുക. കര്‍തവ്യങ്ങള്‍ ശ്രദ്ധയോടെ നിറവേറ്റുക.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
മനസ്സിന് ഉന്മേഷവും ആത്മവിശ്വാസവും പ്രദാനം ചെയ്യുന്ന അനുഭവങ്ങള്‍ ഉണ്ടാകും. കുടുംബത്തില്‍ നിലനില്‍ക്കുന്ന നല്ല അന്തരീക്ഷം ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വിവാദ സാഹചര്യങ്ങളില്‍ നിന്നും കഴിവതും ഒഴിഞ്ഞു നില്‍ക്കുക. പൂര്‍ണ്ണ ബോധ്യമില്ലാത്ത കാര്യങ്ങളില്‍ ഏര്‍പ്പെടുന്നത് നാളെ ഗുണകരമാകില്ല.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പ്രവര്‍ത്തനങ്ങളില്‍ അപ്രതീക്ഷിത വിജയം പ്രതീക്ഷിക്കാം. സാമ്പത്തിക തടസങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വ്യക്തി ബന്ധങ്ങള്‍ ഊഷ്മളമാകും. കുടുംബപരമായ ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിറവേറ്റാന്‍ കഴിയും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
അനാവശ്യ കാര്യങ്ങളില്‍ പഴികേള്‍ക്കാന്‍ ഇടയുണ്ട്. സ്വന്തം ചുമതലകള്‍ മറ്റുള്ളവരെ ഏല്‍പ്പിക്കുന്നത് സൂക്ഷ്മതയോടെ വേണം.
YOU MAY ALSO LIKE THIS VIDEO, 10000 രൂപ മുതൽ മുടക്കിൽ തുടങ്ങിയ സംരംഭം ഇപ്പോൾ മാസം ലക്ഷങ്ങളുടെ വരുമാനം, ഒപ്പം നിരവധി പേർക്ക് ജോലി: പേപ്പർ ബാഗ് നിർമ്മാണത്തിൽ വിജയം നേടി ലീല പ്രദീപ് എന്ന വീട്ടമ്മ | ഈസിയായി പേപ്പർ ബാഗ് നിർമ്മാണ യൂണിറ്റ് ആരംഭിക്കാം

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
തൊഴില്‍ രംഗത്ത് അല്പം പ്രതികൂല അവസ്ഥകളെ കരുതണം. ചുമതലകള്‍ കരുതലോടെ നിറവേറ്റുക. കുടുംബപരമായി നന്ന്.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പ്രവര്‍ത്തന നേട്ടം, അംഗീകാരം, ഇഷ്ടാനുഭവങ്ങള്‍ മുതലായവ വരാവുന്ന ദിവസം. അവസരങ്ങളെ ഒഴിവാക്കാതെ പ്രയോജനപ്പെടുത്തുക.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി ചെയ്തു തീര്‍ക്കാന്‍ കഴിയും. പല കാര്യങ്ങളിലും അനുകൂല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അമിതചെലവ് മൂലം ചില സാമ്പത്തിക വൈഷമ്യങ്ങള്‍ ഉണ്ടായെന്നു വരാം. സായാഹ്ന ശേഷം ആനുകൂല്യം വര്‍ധിക്കും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, പറമ്പിലെ റബർ മുഴുവൻ വെട്ടിമാറ്റി പകരം പച്ചക്കറികളും വാഴയും ഫ്രൂട്ട്സ് മരങ്ങളും നട്ടു: ഇപ്പോൾ വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ വിപണി കണ്ടെത്തി വിജയവഴിയിൽ വീട്ടമ്മ, ഒപ്പം സർക്കാരിന്റെ അംഗീകാരവും | 15 ഇനം മാവുകൾ, 10 ഇനം പ്ലാവുകൾ, 2000 വാഴകൾ പിന്നെയും ഉണ്ട് കണ്ടാലും തീരാത്ത കൃഷി കാഴ്ചകൾ