മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2022 സെപ്തംബർ 21 ബുധൻ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 21.09.2022 (1198 കന്നി 5 ബുധൻ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കുടുംബ കാര്യങ്ങളെക്കുറിച്ചുള്ള ചിന്ത ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കാതെ നോക്കണം. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ വ്യാപരിക്കുന്നത് നന്നായിരിക്കും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പ്രവര്‍ത്തനങ്ങളില്‍ വിജയവും മതിയായ പ്രതിഫലവും ലഭിക്കാവുന്ന ദിനമാണ്. ഭാഗ്യവും ദൈവാധീനവും അനുഭവത്തില്‍ വരും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സ്ഥിരം ജോലികള്‍ തീര്‍ക്കാന്‍ പോലും പതിവിലും കാലതാമസവും തടസ്സങ്ങളും നേരിടാന്‍ ഇടയുണ്ട്. വലിയ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാന്‍ യോജ്യമായ ദിനമല്ല.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
മനസന്തോഷകരമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. വിശ്വാസപൂര്‍വ്വം ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം ഉറപ്പാക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അലസതയും അനാവശ്യ ചിന്തകളും വര്‍ധിക്കാന്‍ ഇടയുണ്ട്. ക്ഷമയോടെയുള്ള പരിശ്രമങ്ങള്‍ വൈകിയാലും വിജയകരമാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
വിജയാനുഭവങ്ങള്‍ പ്രതീക്ഷിക്കാം. കുടുംബ സുഖം, ധനലാഭം എന്നിവയ്ക്കും സാധ്യതയേറിയ ദിവസം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പ്രവൃത്തികളില്‍ ഉത്സാഹവും ഊര്‍ജവും വര്‍ധിക്കും. അവസരങ്ങള്‍ അനുകൂലവും അനുയോജ്യവും ആയി വന്നുചേരും. ഭാഗ്യം അനുഭവത്തില്‍ വരും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ഭാഗ്യാനുഭവങ്ങള്‍ക്ക് സാധ്യത കുറഞ്ഞ ദിവസമാണ്. ആയതിനാല്‍ പ്രവൃത്തികളില്‍ ജാഗ്രതയും ശ്രദ്ധയും നിലനിര്‍ത്തുവാന്‍ കഴിഞ്ഞാല്‍ വിജയം പ്രതീക്ഷിക്കാം.

YOU MAY ALSO LIKE THIS VIDEO, വെറും 1000 രൂപ മുടക്കിയാൽ 7000 രൂപ വരെ ആദായം, ചിപ്പികൂൺ കൃഷി ആർക്കും തുടങ്ങാം, സ്ഥലം വേണ്ട, ഒട്ടും മിനക്കെടാതെ മികച്ച വരുമാനവും നെടാം: കാണാം കൃഷി രീതി | അറക്കപ്പൊടിയിൽ കൂൺ കൃഷി ചെയ്താൽ 3 ഇരട്ടി ലാഭം

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ദിവസം വിരസമായി കടന്നുപോകാന്‍ ഇടയുണ്ട്. അനാവശ്യ ചിന്തകള്‍ മനസ്സിനെ വിഷമിപ്പിച്ചുവെന്നു വരാം. പ്രാര്‍ഥനകള്‍ ഫലപ്രദമാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പ്രവൃത്തികളില്‍ ഉത്സാഹവും ഊര്‍ജവും വര്‍ധിക്കും. അവസരങ്ങള്‍ അനുകൂലവും അനുയോജ്യവും ആയി വന്നുചേരും. ഭാഗ്യം അനുഭവത്തില്‍ വരും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മനസന്തോഷകരമായ അനുഭവങ്ങള്‍ വരാവുന്ന ദിനമാണ്. ലാഭവും ആനുകൂല്യങ്ങളും ഫലമാകുന്ന അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അല്പം ചിന്താക്കുഴപ്പങ്ങള്‍ വരാവുന്ന ദിവസമാണ്. പ്രധാന തീരുമാനങ്ങള്‍ കരുതലോടെ എടുക്കുക. സായാഹ്നം താരതമ്യേന മെച്ചം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, വയലും കുളങ്ങളും വേണ്ട, അടുക്കള മുറ്റത്തെ താറാവ്‌ വളർത്തലിലൂടെ മികച്ച വരുമാനം നേടാം, സർക്കാർ സൗജന്യമായി താറാവുകളെ നൽകും

Avatar

Staff Reporter