മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2022 സെപ്തംബർ 19 തിങ്കൾ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 19.09.2022 (1198 കന്നി 3 തിങ്കൾ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പണം സംബന്ധിച്ച കാര്യങ്ങളില്‍ മെച്ചപ്പെട്ട സാഹചര്യം ലഭിക്കും. ഊഹക്കച്ചവടങ്ങളിലൂടെ ലാഭം ഉണ്ടാകും. അനാവശ്യമായി വാഗ്ദാനങ്ങള്‍ നല്‍കരുത്‌.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അപ്രതീക്ഷിതമായ ധനാഗമനം ഉണ്ടാകും. ആചാരങ്ങളും മറ്റും വേണ്ടവിധം പാലിക്കും. മോഷണം നടക്കാനിടയുണ്ട്‌.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പണമിടപാടുകളില്‍ നല്ല ലാഭം ഉണ്ടാകും. ദാമ്പത്യ ബന്ധം മെച്ചപ്പെടും. ആദ്യപകുതിയില്‍ അലച്ചിലും അനാവശ്യ പണച്ചിലവും ഉണ്ടാകും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഗുരുജനങ്ങളുടെ അപ്രീതിക്ക്‌ കാരണമായേക്കും. വിവാഹ ആലോചനയുമായി ബന്ധപ്പെട്ട്‌ അപമാനം നേരിടാന്‍ സാധ്യതയുണ്ട്‌. വിദേശയാത്രയിലെ തടസ്സം മാറുന്നതാണ്‌.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കുടുംബത്തില്‍ ശാന്തത കളിയാടും. ദാമ്പത്യബന്ധത്തില്‍ ഉയര്‍ച്ച ഉണ്ടാകുന്നതാണ്‌. സഹോദര സഹായം ലഭ്യമാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പുതിയ ചിന്തകള്‍ പിറക്കും. മംഗളകര്‍മ്മങ്ങള്‍ നടക്കും. ഉദ്ദേശിച്ച പണം ലഭ്യമാകും. ചുറ്റുപാടുമുള്ളവരുമായി നന്നായി അടുത്തിടപഴകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വ്യാപാരത്തില്‍ നല്ല മുന്നേറ്റം ഉണ്ടാകുന്നതാണ്‌. ജോലിക്കാരും സഹപ്രവര്‍ത്തകരും നന്നായി പെരുമാറും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍ പണപ്രശ്‌നങ്ങള്‍ പലതുണ്ടാകും. ദാമ്പത്യ ബന്ധത്തില്‍ മെച്ചമുണ്ടാകും.

YOU MAY ALSO LIKE THIS VIDEO, വെറും 1000 രൂപ മുടക്കിയാൽ 7000 രൂപ വരെ ആദായം, ചിപ്പികൂൺ കൃഷി ആർക്കും തുടങ്ങാം, സ്ഥലം വേണ്ട, ഒട്ടും മിനക്കെടാതെ മികച്ച വരുമാനവും നെടാം: കാണാം കൃഷി രീതി | അറക്കപ്പൊടിയിൽ കൂൺ കൃഷി ചെയ്താൽ 3 ഇരട്ടി ലാഭം

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഭൂമി സംബന്‌ധമായ കേസുകളില്‍ അനുകൂലമായ തീരുമാനം. മാതാവിന്‌ അരിഷ്‌ടത. വ്യാപാരത്തില്‍ ലാഭം ഉണ്ടാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കെട്ടുപിണഞ്ഞുകിടന്നിരുന്ന പല പ്രശ്‌നങ്ങളുടെയും കുരുക്കഴിച്ച്‌ കാര്യങ്ങള്‍ നേരെയാക്കും. ചെറിയ ചെറിയ വഴക്കുകളും വാഗ്വാദങ്ങളും ഉണ്ടാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
രാഷ്‌ട്രീയരംഗത്തെ അപമാനം മാറും. മത്സരരംഗത്ത്‌ വിജയസാധ്യത. ആരോഗ്യം മെച്ചപ്പെടും. അപ്രതീക്ഷിതമായ അംഗീകാരം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
രോഗങ്ങള്‍ ശമിക്കും. പ്രേമബന്‌ധം ദൃഢമാകും. അപവാദങ്ങള്‍ മാറും. ആത്‌മീയമേഖലയില്‍ ശ്രദ്ധ നേടും. വിദേശത്തുള്ളവര്‍ക്ക്‌ തൊഴില്‍രംഗത്ത്‌ അംഗീകാരം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ജ്യോതിഷാചാര്യൻ മഹേഷ്‌, കൊല്ലം | ഫോൺ: +91 85930 47269

YOU MAY ALSO LIKE THIS VIDEO, വയലും കുളങ്ങളും വേണ്ട, അടുക്കള മുറ്റത്തെ താറാവ്‌ വളർത്തലിലൂടെ മികച്ച വരുമാനം നേടാം, സർക്കാർ സൗജന്യമായി താറാവുകളെ നൽകും

Avatar

Staff Reporter