മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2022 നവംബർ 24 വ്യാഴം) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 24.11.2022 (1198 വൃശ്ചികം 08 വ്യാഴം) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
തൊഴിൽ ഉത്തരവാദിത്വങ്ങളിൽ മതിയായ ശ്രദ്ധ പുലർത്താതിരുന്നാൽ പല അബദ്ധങ്ങളും വരാവുന്ന ദിവസമാണ്. പൊതുവിൽ അംഗീകാരവും ധന നേട്ടവും കുറഞ്ഞിരിക്കും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
മനപ്രയാസം ഉണ്ടാക്കിയിരുന്ന പല വിഷയങ്ങൾക്കും പോംവഴി കണ്ടെത്താൻ കഴിയും. കുടുംബത്തിൽ നിന്നും മതിയായ പിന്തുണ ലഭിക്കുന്നത് ആശ്വാസമാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പൊതുവില്‍ നല്ല ദിവസമായിരിക്കും. ആഗ്രഹങ്ങള്‍ പലതും സാധിക്കും. കുടുംബാന്തരീക്ഷം മനോഹരമാകും. മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കാൻ കഴിയും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ധന വിഷയങ്ങളില്‍ വളരെ കരുതല്‍ വേണം. കുടുംബ സംഘര്‍ഷം കുറയ്ക്കാന്‍ ബോധപൂര്‍വം ശ്രമിക്കുക. അധികാരികളുമായി ശ്രദ്ധയോടെ ഇടപെടുക.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പ്രയത്നങ്ങൾക്ക് മതിയായ അംഗീകാരം ലഭിച്ചെന്ന് വരില്ല. ആത്മാർത്ഥമായ കർമ്മങ്ങൾക്ക് വൈകിയാലും പ്രയോജനം ലഭിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
മന സന്തോഷകരമായ അനുഭവങ്ങൾക്ക് സാധ്യത ഏറിയ ദിനം. കുടുംബ സുഖം, ഉല്ലാസ അനുഭവങ്ങൾ എന്നിവയ്ക്കും സാധ്യത.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അനാവശ്യ കാര്യങ്ങളിൽ ഇടപെടുന്നത് മൂലം അപമാനം നേരിടാൻ ഇടയുണ്ട്. വലിയ ഉത്തരവാദിത്തങ്ങൾ ജാഗ്രതയോടെ നിറവേറ്റുക. ചിലവുകൾ വർധിക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
അനുകൂല അനുഭവങ്ങൾക്ക് മുൻ‌തൂക്കം ലഭിക്കുന്ന ദിവസമായിരിക്കും. മനോ വിശ്വാസം വർധിപ്പിക്കുന്ന അനുഭവങ്ങൾക്ക് സാധ്യത.

YOU MAY ALSO LIKE THIS VIDEO, മട്ടുപ്പാവിലെ മണ്ണില്ലാകൃഷി: തക്കാളിയും പച്ചക്കറികളും കുലകുത്തി പിടിക്കും, ഗ്രോബാഗിൽ മണ്ണിനു പകരം പഴയ ന്യൂസ്‌ പേപ്പർ മതി, ഭാരവും കുറവ്‌ മികച്ച വിളവും കിട്ടും

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കാര്യങ്ങൾക്ക് പ്രാരംഭ തടസം നേരിടേണ്ടി വരും. ക്ഷമയോടെ പരിശ്രമിച്ചാൽ പല കാര്യങ്ങളിലും അന്തിമ വിജയം സ്വന്തമാക്കാൻ കഴിയും. വാക്കുകൾ തെറ്റിദ്ധരിക്കപ്പെടാൻ ഇടയുണ്ട്.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മന സന്തോഷം നൽകുന്ന ജീവിതാനുഭവങ്ങൾ ഉണ്ടാകും. കുടുംബ കാര്യങ്ങൾ അനുകൂലമാകും. ഇഷ്ടജനങ്ങൾക്കൊപ്പം സമയം ചിലവഴിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കാര്യവിജയം, സന്തോഷം, ഇഷ്ടാനുഭവങ്ങൾ മുതലായവയ്ക്ക് സാധ്യത. മനസ്സിലെ ആഗ്രഹ പ്രകാരം പല ആഗ്രഹങ്ങളും സാധിക്കുവാൻ കഴിയുന്നതാണ്.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അനാവശ്യ കാര്യങ്ങളിൽ ഇടപെട്ടു അനിഷ്ടാനുഭവങ്ങൾ വരാവുന്ന ദിനമാകയാൽ കരുതൽ പുലർത്തുക. വാക്കുകളും പെരുമാറ്റവും സൂക്ഷ്മതയോടെ ആകണം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, ഓൺലൈനിൽ നിന്ന് തൈകൾ വാങ്ങി വെറുതെ നട്ടു, ഇപ്പോൾ ദിവസവും കിട്ടുന്നത്‌ കിലോക്കണക്കിന്‌ Malaysian ചെറു നാരങ്ങ, Video കാണാം

Avatar

Staff Reporter