മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2022 നവംബർ 23 ബുധൻ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 23.11.2022 (1198 വൃശ്ചികം 07 ബുധൻ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
എല്ലാ തരത്തിലും അനുകൂലമായ ദിവസം ആയിരിക്കും. വിരുന്നുകള്‍, സല്‍ക്കാരങ്ങള്‍ എന്നിവയ്ക്ക് അവസരം ഉണ്ടാകും. കുടുംബം സുഖപ്രദമായി തോന്നും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
മന സുഖവും തൊഴില്‍ വിജയവും പ്രതീക്ഷിക്കാം. ഭയപ്പെട്ട പല പ്രതിസന്ധികളും അപകടം കൂടാതെ ഒഴിഞ്ഞു പോകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പ്രതീക്ഷിക്കുന്ന നേട്ടങ്ങള്‍ സ്വന്തമാക്കുക പ്രയാസമാണ്. സാമ്പത്തിക കാര്യങ്ങളില്‍ അനുകൂല ഫലങ്ങള്‍ വരുമെങ്കിലും അമിത ചിലവുകള്‍ വിഷമകരമായേക്കാം. കുടുംബാനുകൂല്യം പ്രതീക്ഷിക്കാം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കൂട്ടു കച്ചവടങ്ങള്‍ക്കും സംയുക്ത സംരംഭങ്ങള്‍ക്കും യോജിച്ച ദിനമല്ല. ധന വിഷയ ങ്ങളില്‍ വളരെ കരുതല്‍ വേണം. യാത്രാവേളയില്‍ വിലപ്പെട്ട രേഖകളും മറ്റും പ്രത്യേകം ശ്രദ്ധിക്കണം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ധാരാളം ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിനമാണ്. ജീവിത പങ്കാളിയില്‍ നിന്നും സഹായകരമായ സമീപനം ഉണ്ടാകും. മനസ്സിന് ദിശാ ബോധവും ആത്മ വിശ്വാസവും ലഭിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പല വിധ ബുദ്ധിമുട്ടുകളും വൈഷമ്യങ്ങളും നേരിടേണ്ട ദിവസമാകാന്‍ ഇടയുണ്ടെങ്കിലും ദിവസാന്ത്യത്തില്‍ ഗുണകരമായ അനുഭവങ്ങള്‍ ഉണ്ടാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പൊതുവില്‍ നല്ല ദിവസമായിരിക്കും. ആഗ്രഹങ്ങള്‍ പലതും സാധിക്കും. കുടുംബാന്തരീക്ഷം മനോഹരമാകും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സ്വയം മനസ്സില്‍ ശുഭ ചിന്തയോടെ ഇരിക്കുക. അനാവശ്യ അവസരത്തില്‍ സംസാരി ക്കുന്നത് പ്രതികൂല അനുഭവങ്ങള്‍ ഉണ്ടാക്കും. യാത്രയ്ക്ക് ദിവസം അനുകൂലമല്ല.

YOU MAY ALSO LIKE THIS VIDEO, മട്ടുപ്പാവിലെ മണ്ണില്ലാകൃഷി: തക്കാളിയും പച്ചക്കറികളും കുലകുത്തി പിടിക്കും, ഗ്രോബാഗിൽ മണ്ണിനു പകരം പഴയ ന്യൂസ്‌ പേപ്പർ മതി, ഭാരവും കുറവ്‌ മികച്ച വിളവും കിട്ടും

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മത്സരങ്ങളിലും മറ്റും വിജയിക്കാന്‍ കഴിയും. ആത്മ വിശ്വാസത്തോടെ കാര്യങ്ങളെ നേരിട്ടാല്‍ പൂര്‍ണ്ണ വിജയം ഉറപ്പാണ്. ബന്ധു മിത്രാദികള്‍, സഹ പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നും സഹായകരമായ അനുഭവങ്ങള്‍ ഉണ്ടാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
നല്ല അനുഭവങ്ങള്‍ക്ക് മുന്‍‌തൂക്കം ലഭിക്കും. ബന്ധങ്ങളില്‍ ഉണ്ടായിരുന്ന തെറ്റായ ധാരണകള്‍ അകലും. ബന്ധങ്ങള്‍ സന്തോഷകരമാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ആരോഗ്യ പരമായി മാത്രം ക്ലേശം പ്രതീക്ഷിച്ചാല്‍ മതി. മറ്റു കാര്യങ്ങള്‍ അനുകൂലമാണ്. സംശയങ്ങള്‍ മാറ്റിവച്ച് വിശ്വാസ പൂര്‍വ്വം കാര്യങ്ങള്‍ ഏറ്റെടുക്കുക.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കുടുംബ ഉത്തരവാദിത്വങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടി വരും. അശ്രദ്ധ മൂലം ധനനഷ്ടം വരാതെ നോക്കണം. സാമ്പത്തികമായും അല്പം ക്ലേശങ്ങള്‍ വരാവുന്ന ദിവസമാണ്.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, ഓൺലൈനിൽ നിന്ന് തൈകൾ വാങ്ങി വെറുതെ നട്ടു, ഇപ്പോൾ ദിവസവും കിട്ടുന്നത്‌ കിലോക്കണക്കിന്‌ Malaysian ചെറു നാരങ്ങ, Video കാണാം

Avatar

Staff Reporter