മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2022 നവംബർ 22 ചൊവ്വ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 22.11.2022 (1198 വൃശ്ചികം 06 ചൊവ്വ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സാമ്പത്തികമായി ഇന്ന് നല്ല ദിവസമായിരിക്കും. ധനാഗമം ഉണ്ടാകും. വരുമാനം വര്‍ദ്ധിപ്പിക്കാന്‍ കഴിയും. ജോലിസ്ഥലത്തും ദിവസം നല്ലതാണ്.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പ്രവർത്തനങ്ങൾക്ക് ഉചിതമായ ഫലം ഇന്ന് ലഭിക്കാന്‍ സാധ്യതയുണ്ട്. സാമ്പത്തികമായി ഇന്ന് മെച്ചപ്പെട്ട ദിവസമാണ്. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് ചില ആശങ്കയുണ്ടാവും എങ്കിലും പരിഹാരം തെളിയും. പരിശ്രമങ്ങളിൽ പ്രതീക്ഷിച്ച വിജയം ലഭിക്കണമെന്നില്ല. വരും ദിനങ്ങളിൽ സ്ഥിതി മെച്ചപ്പെടും. കുടുംബജീവിതം സാധാരണമായി കടന്നു പോകും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പ്രധാനപ്പെട്ട തീരുമാനങ്ങള്‍ തിടുക്കത്തില്‍ എടുക്കരുത്. എന്തെങ്കിലും തരത്തിലുള്ള വിഷമഘട്ടങ്ങളില്‍ ഉണ്ടാകുമ്പോൾ നിങ്ങളുടെ ബന്ധു മിത്രാദികളുടെ സഹായം സ്വീകരിക്കുക.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ജോലികള്‍ വിജയകരമായി പൂര്‍ത്തിയാക്കാനാകും. കഠിനാധ്വാനത്തിന്റെ ശരിയായ ഫലങ്ങള്‍ നേടും. സാമ്പത്തിക രംഗത്ത് ദിവസം നല്ലതായിരിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സാമ്പത്തിക രംഗത്ത് ദിവസം സമ്മിശ്രമാണ്. വളരെയധികം ചെലവഴിക്കുന്നത് ഒഴിവാക്കുക. കുടുംബ ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ക്കു സാധ്യതയുള്ളതിനാൽ ദേഷ്യം നിയന്ത്രിക്കുക. ആരോഗ്യം കൂടുതലായി ശ്രദ്ധിക്കുക.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വീട്ടിലും തൊഴിൽ സ്ഥലത്തും സമാധാന അന്തരീക്ഷമുണ്ടാകും. സഹോദരങ്ങളുടെ പിന്തുണ ലഭിക്കും. ഇഷ്ട സുഹൃത്തുക്കളുമായി സമയം ചെലവഴിക്കും. ആരോഗ്യത്തിന്റെ കാര്യത്തിലും ദിവസം നല്ലതാണ്.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പണത്തിന്റെയും തൊഴിലിന്റെയും കാര്യത്തില്‍ ചില ബുദ്ധിമുട്ടുകള്‍ നേരിടാം. പഴയ ചില ബാധ്യതകൾ നിങ്ങളെ അലട്ടുവാൻ സാധ്യതയുണ്ട്. കുടുംബപരമായി നല്ല അനുഭവങ്ങൾ വരാം.

YOU MAY ALSO LIKE THIS VIDEO, മട്ടുപ്പാവിലെ മണ്ണില്ലാകൃഷി: തക്കാളിയും പച്ചക്കറികളും കുലകുത്തി പിടിക്കും, ഗ്രോബാഗിൽ മണ്ണിനു പകരം പഴയ ന്യൂസ്‌ പേപ്പർ മതി, ഭാരവും കുറവ്‌ മികച്ച വിളവും കിട്ടും

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കഠിനാധ്വാനത്തിന്റെ ഫലങ്ങള്‍ ലഭിക്കാനും പരീക്ഷയില്‍ മികച്ച വിജയം നേടാനും സാധ്യതയുണ്ട്. ആരോഗ്യം നല്ലതായിരിക്കും. മനോസുഖം ലഭിക്കുന്ന വാർത്തകൾ കേൾക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മുന്‍കാലങ്ങളില്‍ നടത്തിയ നിക്ഷേപത്തിന്റെയോ നൽകിയ സഹായങ്ങളുടെയോ നേട്ടം ഇന്ന് തിരികെ ലഭിക്കും. സാമ്പത്തിക പ്രശ്‌നങ്ങള്‍ അകലും. മാനസികമായി ഉത്സാഹം അനുഭവപ്പെടും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സമ്മിശ്രമായ അനുഭവങ്ങൾക്ക് സാധ്യത. അനാവശ്യകാര്യങ്ങളെ പറ്റിയുള്ള ചിന്തകൾ നിങ്ങളുടെ സന്തോഷത്തെ ബാധിക്കാതെ നോക്കണം. ആത്മീയ കാര്യങ്ങളിൽ കൂടുതൽ വ്യാപരിക്കുക.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ജോലിയില്‍ അശ്രദ്ധ പാടില്ല. കഠിനാധ്വാനം ചെയ്യുക. ജോലിയുമായി ബന്ധപ്പെട്ട് പതിവിലും അധികം യാത്ര ചെയ്യേണ്ടി വന്നേക്കാം. ദിവസം തിരക്ക് നിറഞ്ഞതായിരിക്കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, ഓൺലൈനിൽ നിന്ന് തൈകൾ വാങ്ങി വെറുതെ നട്ടു, ഇപ്പോൾ ദിവസവും കിട്ടുന്നത്‌ കിലോക്കണക്കിന്‌ Malaysian ചെറു നാരങ്ങ, Video കാണാം

Avatar

Staff Reporter