മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2022 മെയ്‌ 23 തിങ്കൾ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 23.05.2022 (1197 ഇടവം 09 തിങ്കൾ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പിതൃസ്വത്ത്‌ അനുഭവയോഗത്തില്‍ വന്നുചേരും. പ്രമോഷനു ശ്രമിക്കുന്നവര്‍ക്ക്‌ മേലുദ്യോഗസ്‌ഥരില്‍ നിന്നും അനുകൂല നടപടിയുണ്ടാകും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസത്തിന്‌ സാദ്ധ്യത.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
മാതാവുമായോ മാതൃസ്‌ഥാനീയരുമായോ അഭിപ്രായ വ്യത്യാസമുണ്ടാകും. മേലധികാരി കളില്‍ നിന്നും സൗഹാര്‍ദ്ദപരമായ സമീപനം പ്രതീക്ഷിക്കാം. ആരോഗ്യം ശ്രദ്ധിക്കണം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ശത്രുക്കളുടെ ഗൂഢതന്ത്രങ്ങള്‍ മുഖേന കേസുകളോ അപമാനങ്ങളോ സംഭവിക്കാം. അനാവശ്യമായ സംസാരം ഒഴിവാക്കണം. അപ്രതീക്ഷിതമായി മനഃക്ലേശത്തിനു ഇടയാക്കുന്ന സംഭവങ്ങളുണ്ടാകും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ബിസിനസ്‌ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ സാമ്പത്തിക നേട്ടമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ അലസത പ്രകടമാക്കും. മുന്‍കോപം നിയന്ത്രിക്കണം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കുടുംബാംഗങ്ങള്‍ക്ക്‌ രോഗങ്ങള്‍ ഉണ്ടാകും. തൊഴിലില്‍ നിന്നുള്ള ആദായം കുറയും. അകലെയുള്ള ബന്ധുക്കള്‍ സഹായിക്കും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പ്രശസ്‌തി വര്‍ദ്ധിക്കും. സാമൂഹിക സാഹിത്യ രംഗത്തുള്ളവര്‍ക്ക്‌ അംഗീകാരം ലഭിക്കും. ദമ്പതികള്‍ തമ്മില്‍ ഐക്യതയോടെ കഴിയും. അപ്രതീക്ഷിത ഭാഗ്യലബ്‌ധി.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
മനസിനു സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും. സഹോദര സ്‌ഥാനീയരില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. നിലവിലുള്ള ജോലിയില്‍ തുടരാന്‍ പറ്റാത്ത സാഹചര്യം സംജാതമാകും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കുക, ബിസിനസ്സ്‌ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും. ശത്രുക്കള്‍ വര്‍ദ്ധിക്കും. ഗൃഹാന്തരീക്ഷം പൊതുവേ അസംതൃപ്‌തമായിരിക്കും.

YOU MAY ALSO LIKE THIS VIDEO, ശനിദോഷം എന്തുകൊണ്ട്‌? പരിഹാര മാർഗ്ഗങ്ങൾ എന്തൊക്കെ?

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വിദേശയാത്രയ്‌ക്കു ശ്രമിക്കുന്നവരുടെ ആഗ്രഹം സഫലീകരിക്കപ്പെടും. കൂട്ടുബിസിനസ്സില്‍ ഏര്‍പ്പെട്ടവര്‍ക്ക്‌ സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. ഉത്തരവാദിത്തങ്ങള്‍ നിശ്‌ചിത സമയത്തു നിറവേറ്റാന്‍ സാധിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഉദ്യോഗസ്‌ഥന്മാര്‍ക്ക്‌ സര്‍ക്കാരില്‍ നിന്നും കിട്ടേണ്ടതായ ആനുകൂല്യം ലഭിക്കാന്‍ തടസം നേരിടും. ചെലവുകള്‍ ക്രമാതീതമായി കൂടും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. ശത്രു ജയത്തിന്‌ സാദ്ധ്യത.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ആത്മവിശ്വാസക്കുറവ്‌ മൂലം അവസരങ്ങൾ നഷ്ടമാകും. വിദേശയാത്രയ്‌ക്ക് തടസങ്ങളുണ്ടാകും. അനാവശ്യ സംസാരം ഒഴിവാക്കണം. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസത്തിനു സാധ്യത.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. വേണ്ടപ്പെട്ടവരില്‍ നിന്നും മനഃസന്തോഷം ലഭിക്കും. വാഹനസംബന്ധമായ ചെലവുകള്‍ കൂടും. അസമയത്തുള്ള യാത്രകള്‍ ഒഴിവാക്കണം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
അനില്‍ പെരുന്ന | ഫോൺ: +91 9847531232

YOU MAY ALSO LIKE THIS VIDEO, സർക്കാർ ജോലിയിൽ നിന്ന്‌ വിരമിച്ച ശേഷം മൺട്രോത്തുരുത്തിൽ ദമ്പതികൾ നടത്തുന്ന ഫാമിന്റെ വിജയരഹസ്യം

Avatar

Staff Reporter